തൃശൂർ ശാഖ 2023 ജനുവരി മാസ യോഗം

തൃശൂർ ശാഖയുടെ 2023 ലെ പ്രഥമ യോഗം ജനുവരി 15 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ സി. പി അച്ചുതന്റെ ഭവനമായ തൃശൂർ ഉദയനഗർ ആതിരയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ശ്രീ ഗോവിന്ദ് പിഷാരോടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 84 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

കഴിഞ്ഞ മാസം അന്തരിച്ച സമുദായാംഗങ്ങളുടെ സ്മരണയിൽ അനുശോചിച്ചു.

ഗൃഹനാഥൻ ശ്രീ സി. പി അച്യുതൻ സ്വാഗതം ആശംസിച്ചു. ഈ ഭവനത്തിൽ ഈ ജനുവരിയോടെ 35 വർഷം താമസം പൂർത്തിയാവുകയാണെന്നും 2023 ലെ ആദ്യത്തെ ശാഖായോഗം ഇവിടെ വെച്ച് നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നുവെന്നും ശ്രീ അച്യുതൻ പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ സർഗ്ഗോത്സവം വിജയമായതിനെ പറ്റിയും പിരിവ് ഊർജ്ജിതമാക്കുന്നതിനെ പറ്റിയും സംസാരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. സർഗ്ഗോത്സവത്തെപ്പറ്റി ചെറിയൊരു അവലോകനം ജോയിന്റ് കൺവീനർ എന്ന നിലയിൽ ശ്രീ ഗോപൻ പഴുവിൽ നടത്തി. സർഗ്ഗോത്സവത്തെപ്പറ്റിയുള്ള ചർച്ചക്ക് തുടക്കമിട്ടുകൊണ്ട് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ വിശദമായി സംസാരിച്ചു.സർഗ്ഗോത്സവം വലിയ വിജയമായി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നത് ഏകദേശം എണ്ണൂറോളം പേർ പങ്കെടുത്തു എന്നതും അവർ അവസാനം വരെ ഉണ്ടായിരുന്നു എന്നതുമാണ്. തൃശൂർ ശാഖയിലെ പരിപാടികളെപ്പറ്റി പറയുമ്പോൾ വളരെ ചുരുങ്ങിയ സമയത്തെ റിഹേഴ്സ്‍ൽ മാത്രം ലഭിച്ചിട്ടും വളരെ മനോഹരമായി അവതരിപ്പിച്ച കുട്ടികളുടെയും സ്ത്രീകളുടെയും പങ്കും കഴിവും എടുത്തു പറയേണ്ടതുണ്ട്.

തുടർന്ന് ചർച്ചയിൽ പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി സർഗ്ഗോത്സവത്തിൽ പങ്കെടുത്ത നമ്മുടെ ശാഖ അംഗങ്ങളെയെല്ലാം അഭിനന്ദിക്കുന്നതിന് വേണ്ടി ആസ്ഥാന മന്ദിരത്തിൽ ഡിസംബർ 31 ന് യോഗം ചേർന്നതിനെ പറ്റി സൂചിപ്പിച്ചു. ധനസമാഹരണത്തിന്റെ കാര്യത്തിൽ പതിവ് പോലെ നല്ല സഹകരണമാണ് ശാഖയിൽ നിന്ന് ലഭിച്ചത്, ഏകദേശം 2 ലക്ഷത്തി ഇരുപതിനായിരം രൂപ ഇവിടെ നിന്നും നമ്മൾ സമാഹരിച്ചു, സർഗ്ഗോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ശാഖാ ഭേദമന്യേ സമ്മാനം നൽകാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ട്, തൃശൂർ ശാഖ പ്രവർത്തനത്തെ പറ്റി പറയുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്, മറ്റ് ശാഖകളിൽ ഉണ്ടായിരുന്ന പലരും ഇന്ന് തൃശൂർ ശാഖ പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുണ്ട്, അവരെ കൂടി ശാഖയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്, ശാഖയുടെ പുതിയ ഡയറക്ട്ടറി പ്രിന്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ആ പ്രവർത്തനങ്ങൾ തീർക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു തുടങ്ങിയുടെ കാര്യങ്ങൾ വ്യക്തമാക്കി. ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, ശ്രീ ജി. പി നാരായണൻ കുട്ടി, മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ എന്നിരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

വരിസംഖ്യാ പിരിവിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു എന്ന് ശ്രീ ആർ. ശ്രീധരൻ അറിയിച്ചു. അംഗങ്ങൾ പണമടക്കുന്നത് ഗൂഗിൾ പേ വഴി ആക്കുകയാണെങ്കിൽ അത് വളരെ സൗകര്യപ്രദമാകും. ഗൂഗിൾ പേ വഴി പണമടക്കാനുള്ള മാർഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്രം ഈ വർഷം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന, സമുദായാംഗങ്ങളുടെ പരമാവധി സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് കരുതുന്ന, വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയെപ്പറ്റി ശ്രീ എ. രാമചന്ദ്ര പിഷാരോടിയും ശ്രീ കെ. പി ഹരികൃഷ്ണനും യോഗത്തിന് സൂചന നൽകി.

തുടർന്ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ജനുവരി 21 മുതൽ 25 വരെ ആത്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡയറക്ടർ ശ്രീ സി. കെ സുരേഷ് നടത്തുന്ന ഹാർമണി മെഡിറ്റേഷൻ പരിശീലന പ്രോഗ്രാമിനെ കുറിച്ച് പ്രവർത്തകരായ ശ്രീ രഘു നന്ദനൻ, ശ്രീ കൃഷ്ണൻ കുട്ടി എന്നിവർ വിവരിക്കുകയും അതിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ക്ഷേമ നിധി നടത്തി.ജോയിന്റ് സെക്രട്ടറിയുടെ നന്ദിയോടെ യോഗം 5 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *