തിരുവനന്തപുരം ശാഖ 2023 ജനുവരി മാസ യോഗം

തിരുവനന്തപുരം ശാഖയുടെ കുടുംബസംഗമം സമ്മേളനം ജനുവരി 14 ശനിയാഴ്ച ഹൈവേ ഗാർഡൻസിലെ ഗോപികയിലുള്ള ശ്രീ ജഗദീഷ് പിഷാരടിയുടെയും ശ്രീമതി ഹേമ യുടെയും വസതിയിൽ വെച്ച് നടന്നു.

ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ(കനക ചേച്ചി) പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

യോഗത്തിലേക്ക് പ്രസിഡണ്ട് ശ്രീ ജഗദീഷ് അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് കഴിഞ്ഞ മാസം തൃശ്ശൂരിൽ നടന്ന സർഗ്ഗോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ച പിഷാരടി സമാജം അംഗങ്ങളെ അനുമോദിക്കുകയും അതിൽ പങ്കെടുത്ത നമ്മുടെ ശാഖാ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

പിരപ്പൻകോട്, നിർമാല്യം (ലക്ഷ്മിപുരത്ത് പിഷാരം) ശ്രീമതി അമ്മുക്കുട്ടി പിഷാരസ്യാരുടെ (99) നിര്യാണത്തിൽ അംഗങ്ങൾ അനുശോചിച്ചു. ആത്മാവിനു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു.

തുടർന്ന് ശ്രീ ജഗദീഷ് പിഷാരടി ഡിസംബർ മാസത്തെ റിപ്പോർട്ട് വായിച്ചത് ഏകകണ്ഠമായി എല്ലാവരും അംഗീകരിച്ചു.

ശാഖയുടെ, ശ്രീ കെ ജി രാധാകൃഷ്ണൻ സ്പോൺസർ ചെയ്ത, പുതിയ കലണ്ടറിന്റെ വിതരണം ആരംഭിച്ചു. ശ്രീ രാധാകൃഷ്ണൻ ആദ്യത്തെ കലണ്ടർ രക്ഷാധികാരി ശ്രീമതി ശ്രീദേവി പിഷാരസ്യാർക്കു കൈമാറി. എല്ലാ അംഗങ്ങൾക്കും ഓരോ കലണ്ടർ വീതം നൽകി.

ശ്രീ അനൂപ് പി പി കണക്ക് അവതരിപ്പിച്ചു, കൂടാതെ ഈ വർഷം ശേഖരിച്ച എല്ലാ മുൻ ബാക്കി വരിസംഖ്യകളും കേന്ദ്രത്തിലേക്ക് അയച്ചതായും അറിയിച്ചു.

ക്ഷേമനിധി നടത്തി.

മകര സംക്രാന്തി പ്രമാണിച്ച് ശ്രീമതി ശ്രീദേവി പിഷാരസ്യാരും ശ്രീ R S ശ്രീകാന്തും ചേർന്ന് അയ്യപ്പഭക്തിഗാനങ്ങൾ ആലപിച്ചു. ശ്രീമതി ഹേമ എൻ എസ് ഭക്തിഗാനവും ആലപിച്ചു.

ഫെബ്രുവരി മാസത്തെ യോഗം ശ്രീ ടി എസ് ഉണ്ണികൃഷ്ണന്റെ നന്തൻകോട് വസതിയിൽ നടത്തുവാൻ തീരുമാനിച്ച്(തീയതി ഉടൻ അറിയിക്കും) യോഗത്തിനും തുടർന്നുള്ള ഉച്ചഭക്ഷണത്തിനും ആതിഥേയത്വം വഹിച്ച ശ്രീ ജഗദീഷിനും, ശ്രീമതി ഹേമയ്ക്കും ശ്രീ പി പി മുരളീധരൻ നന്ദി രേഖപ്പെടുത്തി യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *