ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023 സെപ്റ്റംബർ 10നു ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹം ഹാളിൽ വെച്ച് നടന്നു. 10 മണിക്കു ശാഖ രക്ഷാധികാരി ശ്രീ മധുസൂദനൻ പതാക ഉയർത്തി. രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി നിലവിളക്കു തെളിയിച്ചു വാർഷികാഘോത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാവിത്രി പിഷാരസ്യാരും വത്സല പിഷാരസ്യാരും നാരായണീയ പാരായണം നടത്തി. ദേവിദത്ത, പല്ലവി എന്നിവരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം സെക്രട്ടറി ഗോകുലകൃഷ്ണൻ ഓണാഘോഷത്തിനു എത്തിയ എല്ലാ ശാഖാംഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്തു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാ ശാഖ അംഗങ്ങളുടെയും വിയോഗത്തിൽ യോഗം അനുശോചിച്ചു. പ്രസിഡണ്ട് ഏറ്റുമാനൂർ അശോക് കുമാർ അദ്ധ്യക്ഷ പ്രസംഗം നടത്തി. നാലു വർഷങ്ങൾക്കു…
"കോട്ടയം ശാഖ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023"Archives: Sakha Reports
Sakha Reports for every Sakha
കൊടകര ശാഖയുടെ 2023 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2023 എന്ന ഓണാഘോഷവും 24.09.2023 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപൂർവ്വം നടത്തി.
കൂട്ടായ്മയുടെ പ്രതീകമായ പൂക്കളം ഒരുക്കി ആഘോഷദിനം ആരംഭിച്ചു. ശ്രീമതി ജയ രാജന്റെ പ്രാർത്ഥനക്കും
മാസ്റ്റർ ശ്രീരാം രൂപേഷിന്റെ നാരായണീയ പാരായണത്തിനും ശേഷം നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെയും മറ്റ് പ്രശസ്ത- അപ്രശസ്തരുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.
ശ്രീ രാജൻ സിതാര ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. വിവിധ തിരക്കിൽ ഗൃഹ സന്ദർശനങ്ങൾ ഇല്ലാതിരുന്നിട്ടും നവമാധ്യമ കൂട്ടായ്മയിലൂടെ കോർഡിനേഷൻ ചെയ്ത് ഏവരും ഒത്തു ചേർന്നത് ശാഖയുടെ യഥാർത്ഥ വിജയം ആണെന്ന് അഭിപ്രായപ്പെട്ടു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുൻ പ്രസിഡണ്ട് ശ്രീ കെ എ പിഷാരോടി, ശാഖ രക്ഷാധികാരി ശ്രീ ശ്രീധര പിഷാരോടി, ശാഖ മുൻ പ്രസിഡണ്ടുമാർ ശ്രീ വി പി രാഘവൻ, ശ്രീ കെ പി രവീന്ദ്രൻ എന്നിങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം ഏറെ സന്തോഷപ്രദമായിരുന്നു. ഏവരും ചേർന്ന് ഓണാഘോഷത്തിന് മാറ്റായി ഭദ്രദീപം തെളിച്ചു.
സെക്രട്ടറി രാമചന്ദ്രൻ ടി പി ആഗസ്റ്റ് മാസ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് ജോയിന്റ് സെക്രട്ടറി ശ്രീ സി കെ സുരേഷിന്റെ നന്ദിയോടെ യോഗ നടപടി അവസാനിപ്പിച്ചു.
തുടർന്ന് വർണ്ണാഭമായ പരിപാടികളോടെ ഓണാഘോഷം എവരും ചേർന്ന് ഗംഭീരമാക്കി. തീർത്ഥ പീയൂഷ്, ആദിദേവ് പീയൂഷ്, ധനജ്ഞയ് പ്രശാന്ത്, സതി മണികണ്ഠൻ, ഗോപാലപിഷാരോടി, പ്രസന്നൻ, അങ്കിത രാജു, ജയശ്രീ രാജൻ എന്നിവരുടെ കവിതകൾ, ഗാനങ്ങൾ, ഭജൻ എന്നിവക്ക് പുറമെ ശ്രീ രാജൻ സിതാര, ശ്രീ കെ. പി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സ്കിറ്റ്, ഭൂരിഭാഗം വനിതകളും ഒന്നിച്ചു പങ്കെടുത്ത തിരുവാതിരക്കളി, കുട്ടികളും വലിയവരും ഒത്തുചേർന്ന കോൽക്കളി, ഓണംകളി, കാർത്തിക ടീമിന്റെ ഫ്യൂഷൻ ഡാൻസ് എന്നിങ്ങനെ പരിപാടികൾ ഉച്ചക്കുണ്ടായ വിഭവ സമൃദ്ധ സദ്യ പോലെ പ്രിയങ്കരമായി. തുടർന്ന് നടന്ന മിഠായി പെറുക്കൽ, ജലപാനം, പഴം തീറ്റ, കസേരകളി, സ്പൂൺ നാരങ്ങ ഓട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവരും ഏറെ ഉഷാറോടെ പങ്കെടുക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇതുപോലുള്ള കൂട്ടായ്മ ആഘോഷം ഇടയ്ക്കിടെ വേണമെന്നും അത് ഏറെ ഊർജ്ജമാകുമെന്നും ഏവരും അഭിപ്രായപ്പെട്ടു. കേന്ദ്ര അവാർഡ് സമ്മേളനവും, അപ്രതീക്ഷിതമായി ശാഖയിലെ ഒരു കുടുംബത്തിൽ ഒരു പിറന്നാൾ ആഘോഷവും ഉള്ളതിനാൽ അല്പം അംഗബലം കുറഞ്ഞെങ്കിലും പൊതുയോഗത്തോടൊപ്പമായിരുന്നു ഏവരുടെയും സാന്നിദ്ധ്യം എന്നത് ഏറെ സന്തോഷം നൽകി.
ഒരു സുന്ദര ദിനം സമ്മാനിച്ച്, അടുത്ത മാസത്തെ യോഗം 15.10.2023 ഞായറാഴ്ച 3PMനു ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള തിരുവത്ര പിഷാരത്ത് ശ്രീ. ടി. പി. വിജയന്റെ ഭവനത്തിൽ ചേരുന്നതിന് തീരുമാനിച്ച്, ഏവരും 5 മണിക്ക് പിരിഞ്ഞു.
Please click on the link below to view photos of the event.
https://samajamphotogallery.blogspot.com/2023/09/2023_77.html
Please click on the link below to see the video.
ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-9-23 നു 3.30PMനു കുട്ടമശ്ശേരി ശ്രീ ജയന്റെ വസതി രാഗസുധയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ രമ, ശ്രീദേവി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായ അംഗങ്ങളുടെയും മറ്റും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ജയൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ നേടിയ കുമാരിമാർ മീനാക്ഷി അനിൽ, ആതിര. R, പൂജ V. പിഷാരോടി, മാസ്റ്റർ മനു A. പിഷാരോടി എന്നിവരെ യോഗം അനുമോദിച്ചു.കൂടാതെ കുട്ടമശ്ശേരി കീഴ്മാട് സൊസൈറ്റി…
"ചൊവ്വര ശാഖ 2023 സെപ്റ്റംബർ മാസ യോഗം"തിരുവനന്തപുരം ശാഖ ഓണാഘോഷം 2023 സെപ്റ്റംബർ 17 ഞായറാഴ്ച തിരുവനന്തപുരം പാൽക്കുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ നടന്നു. രാവിലെ 7.30-ന് നമ്മുടെ സമാജത്തിലെ അംഗങ്ങൾ അത്തപ്പൂക്കളമിട്ട് ഓണാഘോഷം ആരംഭിച്ചു. തുടർന്ന്, ശ്രീ എൻ ഉണ്ണികൃഷ്ണൻ,ശ്രീമതി പത്മാവതി പിഷാരസ്യർ, ശ്രീമതി ശ്രീദേവി പിഷാരസ്യാർ തുടങ്ങിയവർ വിഷ്ണു സഹസ്രനാമവും ഭഗവദ്ഗീതയും ചൊല്ലി. 11-മണിക്ക് മായങ്കയുടെയും മാളവികയുടെയും പ്രാർത്ഥനയുയോടുകൂടി, ഓണാഘോഷ പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ കെ കെ പിഷാരടി, രക്ഷാധികാരി ശ്രീമതി ശ്രീദേവി പിഷാരസ്യർ, സെക്രട്ടറി എം ദേവദാസൻ, പ്രസിഡണ്ട് ജഗദീഷ് ചന്ദ്ര പിഷാരടി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് , 1. ശ്രീമതി സത്യഭാമ ഡി 2. ശ്രീമതി കീർത്തി സി.പി…
"തിരുവനന്തപുരം ശാഖ ഓണാഘോഷം 2023"പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം എന്നിവ സംയുക്തമായി ശ്രീ എം പി മുരളീധരപിഷാരോടിയുടെ ഭവനമായ ഗോകുലം മതുപ്പുള്ളി വെച്ച് 09-09-2023 ശനിയാഴ്ച കാലത്ത് 10 മണി മുതൽ പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഗൃഹനാഥ ശ്രീമതി എൻ പി വിജയലക്ഷ്മിയുടെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ചേർന്ന് വിഷ്ണുസഹസ്രനാമം ചൊല്ലി.ഗൃഹനാഥൻ ശ്രീ എം പി മുരളീധരൻ ഏവർക്കും സ്വാഗതം പറഞ്ഞതോടൊപ്പം നിറഞ്ഞ സദസ്സോടു കൂടി മീറ്റിംഗ് നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. കണ്ണനൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാർ, കഴിഞ്ഞ മീറ്റിങ്ങിന് ശേഷം ഇതുവരെ വിട്ടുപിരിഞ്ഞ മറ്റു സമുദായാംഗങ്ങൾ, രാഷ്ട്രീയസാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലെ മഹത് വ്യക്തികൾ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു, മൌനപ്രാർത്ഥന…
"പട്ടാമ്പി ശാഖ സെപ്തംബർ മാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം"പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 17-09-23 ന് ശ്രീ ചാത്തു മുത്തിക്കാവ് ഭഗവതി ക്ഷേത്രം (സപ്താഹം ഹാൾ) കല്ലേകുളങ്ങരയിൽ വച്ച് നടത്തി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു . കുമാരിമാർ ഗോപിക, മാളവിക എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗം പത്തുമണിക്ക് ആരംഭിച്ചു. സെക്രട്ടറി ശ്രീ വി പി മുകുന്ദൻ വാർഷികത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ട അതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. ദീപ പ്രോജ്ജ്വലനം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരടിയും മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ശാഖ ഭാരവാഹികളും ചേർന്ന് നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അന്തരിച്ച എൻ.രാമചന്ദ്ര പിഷാരടിയുടെ (മുൻ ശാഖ…
"പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 2023"മുംബൈ ശാഖയുടെ 434മത് ഭരണസമിതിയോഗം വിഡിയോ കോൺഫറൻസ് വഴി 16-09-2023 നു 10.30AMനു കൂടി. പ്രാരംഭ വേളയിലെ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ ശ്രീ പി വിജയൻറെ അദ്ധ്യക്ഷതയിൽ, അദ്ദേഹത്തിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ അറിയിച്ച പ്രകാരം ശ്രീ കുട്ടികൃഷ്ണൻ ദഹിസർ-വിരാർ മേഖല പ്രതിനിധി സ്ഥാനം ഒഴിയുകയും പകരം ശ്രീ ദിനേശ് പിഷാരോടിയെ ഭരണസമിതിയിലേക്ക് പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. യോഗം കുട്ടിക്കൃഷ്ണനു യഥോചിതമായ വിട നൽകുകയും ദിനേശനെ സ്വാഗതം ചെയ്യുകയും ചെയ്തു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. മുൻ…
"മുംബൈ ശാഖ 434മത് ഭരണസമിതി യോഗം"ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-09-2023 ന് ചേറൂർ (വിയ്യൂർ പെരിങ്ങാവ് ചേറൂർ റോഡ്) ശ്രീ ടി. പി സേതുമാധവന്റെ വസതി നൈശ്രേയസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രുഗ്മിണി സേതുമാധവൻ പ്രാർത്ഥന ചൊല്ലി. ശ്രീ ജി. പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 93 ദശകം എല്ലാവരും ചേർന്ന് ചൊല്ലി.സ്വാഗതം ഗൃഹനാഥൻ ശ്രീ സേതുമാധവൻ ഹൃദ്യമായി ആശംസിച്ചു. ഇക്കഴിഞ്ഞ മാസത്തിൽ അന്തരിച്ച പൊന്നു പിഷാരസ്യാരുടെയും മറ്റെല്ലാ ശാഖകളിലെയും കുടുംബാംഗങ്ങളുടേയും വിയോഗത്തിൽ അനുശോചിച്ചു. സെക്രട്ടറി ശ്രീ ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ട്രഷറർ സ്ഥലത്തില്ലാത്തതിനാൽ കണക്ക് അവതരിപ്പിക്കുന്നത് പിന്നീടേക്ക് മാറ്റി. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഓണാഘോഷം ഗംഭീര…
"തൃശൂർ ശാഖ 2023 സെപ്റ്റംബർ മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെസെപ്തംബർ മാസത്തെ കുടുംബയോഗം 17/9/23 ന് 3.00PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിന്റെ വസതിയായ THREE BUNGLOWS ൽ വെച്ച് കൂടി. ശ്രീമതി ഗിരിജാ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ കെ.പി. മോഹൻദാസ് യോഗത്തിന് എത്തിചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഉപക്രമ വാക്കുകളിൽ വെബ്‌സൈറ്റ് വഴി നടത്തിയ ഓണം പ്രോഗ്രാം വളരെ നന്നായിരുന്നതായി അഭിപ്രായപ്പെട്ടു. ശാഖയിൽ നിന്ന് വിദ്യാഭ്യാസ അവാർഡ് കിട്ടിയ ( ശ്രീതു മുകുന്ദൻ…
"ഇരിങ്ങാലക്കുട ശാഖ 2023 സെപ്തംബർ മാസ യോഗം"
Recent Comments