യു. എ. ഇ. ശാഖയുടെ ഡിസംബർ മാസത്തെ യോഗം ശ്രീ രാമചന്ദ്രന്റെയും ശ്രീമതി ദേവി രാമചന്ദ്രന്റെയും വസതിയിൽ വച്ച് 24-12-2023, 4 pmന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ക്ഷേമനിധി നടത്തി. സമാജം കുടുംബാംഗങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്താൻ വാട്സ്ആപ്പ് ഗ്രൂപ്പിലെ കൂടുതൽ ആളുകളുമായി ബന്ധപ്പെടാനും മറ്റും വേണ്ട കാര്യങ്ങൾ യോഗം കൂടിയാലോചിച്ചു. തുടർന്ന് ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമചന്ദ്രൻ ,മാസ്റ്റർ അവിനയ് വിജിൽ, കുമാരി അനുഷ്ക രമേഷ്, കുമാരിമാർ വേദ &വൈഗ, ശ്രീ രമേഷ് നാരായണ പിഷാരോടി, ശ്രീമതി മഞ്ജുഷ വിജയൻ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു. അടുത്ത മാസത്തെ…
"യു. എ. ഇ. ശാഖ 2023 ഡിസംബർ മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 3-12-2023നു 2PMന് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ ഗീതാ കെ പി പ്രാർത്ഥനയും, ശാന്താ നാരായണൻ പുരാണ പാരായണവും നടത്തി. യോഗത്തിൽ വന്നു ചേർന്ന സമുദായാംഗങ്ങൾക്ക് എം പി നാരായണൻകുട്ടി സ്വാഗതം ആശംസിച്ചു. എം പി ഗോപാലകൃഷ്ണ പിഷാരടി മാസ്റ്ററുടെ നിര്യാണത്തിൽ കെ പി രാമചന്ദ്ര പിഷാരടി, പ്രഭാകര പിഷാരടി, കെ ആർ രാമ ഭദ്രൻ എന്നിവർ അനുസ്മരണം നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയു ആദരാഞ്ജലികൾ അർപ്പിക്കുകയുംചെയ്തു. നെല്ലംപാനി പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിക്ക് കേന്ദ്രപെൻഷൻ അനുവദിച്ചു കിട്ടിയതായി സെക്രട്ടറി അറിയിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ…
"കോങ്ങാട് ശാഖ 2023 ഡിസംബർ മാസ യോഗം"തൃശൂർ ശാഖയുടെ 2023 ഡിസംബർ മാസ യോഗം 24-12-23നു തൃശൂർ റോസ് ഗാർഡനിൽ ശ്രീ എം. പി രാധാകൃഷ്ണന്റെ ഭവനം, ശ്രീപാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ജി. പി നാരായണൻ കുട്ടി പ്രാർത്ഥന ചൊല്ലി. തുടർന്ന് ശ്രീ ജി. പി നാരായണൻ കുട്ടി, ശ്രീമതി ഉഷ രാമചന്ദ്രൻ പിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 96മത് ദശകം എല്ലാവരും ചേർന്ന് വായിച്ചു. ഡിസംബർ മാസത്തിൽ ഈ ലോകം വിട്ടു പോയ പുതിയേടത്ത് പിഷാരത്ത് രാധാകൃഷ്ണൻ, പെരുവാരം പിഷാരത്ത് ലളിതാംബിക പിഷാരസ്യാർ, ഗുരുവായൂർ കാളാട്ട് പിഷാരത്ത് ലീല പിഷാരാസ്യർ അടക്കം സമുദായത്തിലെ എല്ലാവരുടെയും ആത്മ സായൂജ്യത്തിനായി മൗന പ്രാർത്ഥന നടത്തി. ഗൃഹനാഥൻ…
"തൃശൂർ ശാഖ 2023 ഡിസംബർ മാസ യോഗം"കൊടകര ശാഖയുടെ 2023 ഡിസംബര്‍ മാസത്തെ യോഗം 17-12-2023നു 3PMന് ശ്രീ എം പി നന്ദകുമാറിന്റെ (ഷാരടീസ് നന്ദേട്ടന്) കോടാലിയിലുള്ള ഭവനം, നന്ദനത്തില്‍ വച്ച് നടന്നു. ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണനും മകന് അഥര്‍വ്വും ചേര്‍ന്നുള്ള പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ എക്സിക്യൂട്ടീവ് അംഗം ബിന്ദുവിന്റെ സഹോദരി ചിറക്കല്‍ പിഷാരത്ത് അനിതകുമാരിയുടേയും മറ്റ് വിവിധ സമാജം അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥനു വേണ്ടി ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണന് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ധനുമാസം ആരംഭിച്ച് അമ്പല പരിപാടികളില്‍ കൂടുതല്‍ വ്യാപൃതരാകേണ്ടവര്‍ തിരക്കിലും ശാഖ യോഗത്തിന് മുന്‍ഗണന നല്കിയെത്തിയതില് ഏറെ സന്തോഷം പ്രകടിപ്പിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ സി പി…
"കൊടകര ശാഖ 2023 ഡിസംബര്‍ മാസ യോഗം"യു. എ. ഇ. ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ KP നാരായണൻ & ശ്രീമതി വൃന്ദ നാരായണന്റെ വസതിയിൽ വച്ച് 19-11-2023 ഞായറാഴ്ച രാവിലെ 11 ന് ചേർന്നു. മാസ്റ്റർ നവീൻ ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ഈ മാസത്തെ ക്ഷേമനിധി നടത്തി. തുടർന്ന് ശ്രീമതി വൃന്ദ നാരായണൻ ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീ. രമേഷ് നാരായണ പിഷാരോടി, ശ്രീമതി സരയു ഉണ്ണികൃഷ്ണൻ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു. കുമാരി അനുഷ്ക രമേഷ് അവതരിപ്പിച്ച നൃത്തം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, യോഗം പര്യവസാനിച്ചു.…
"യു. എ. ഇ. ശാഖ 2023 നവംബർ മാസ യോഗം"ശാഖയുടെ ഡിസംബർ മാസം യോഗം 17-12-23ന് ശ്രീ പി പി നന്ദകുമാറിന്റെ ഭവനം, സാഫല്യത്തിൽ വച്ച് നടത്തി. ശ്രീമതി സരസ്വതി പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവർക്കും സ്വാഗതമരുളി. തുടർന്ന് വനിത മെമ്പർമാർ ചേർന്ന് നാരായണീയ പാരായണം നടത്തി. പുരാണ പാരായണത്തിന് ശേഷം കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖയുടെ നടത്തിപ്പിൽ സഹകരിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. 29 /30 തീയതികളിൽ നടക്കുന്ന ജ്യോതിർഗമയ പരിപാടിയിൽ പാലക്കാടിന്റെ പങ്കാളിത്തം വിശദീകരിച്ചു. എല്ലാവരും ഉത്സാഹത്തോടെ സംരംഭം വിജയകരമായി തീർക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി പരിപാടിയെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകി.…
"പാലക്കാട് ശാഖ 2023 ഡിസംബർ മാസം യോഗം"ശാഖയുടെ നവംബർ മാസയോഗം 12-11-2023നു 4:30 – PM ന്, ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ നടത്തി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ അന്തരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ പിഷാരോടി സമാജത്തിലെ പെൻഷൻ ഫണ്ട് കാമ്പയിനുമായി ബന്ധപ്പെട്ടു കുറച്ചു പേർ സംഭാവനകൾ നൽകിയതായും, ഇനിയും ഇതിലേക്ക് സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർ സെക്രട്ടറിയേയോ മറ്റു ഭാരവാഹികളെയോ സമീപിക്കണമെന്നും അറിയിച്ചു. ജനുവരി മാസത്തെ ശാഖ മീറ്റിംഗിൽ കേന്ദ്രഭാരവാഹികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും, ഈ സമാഹരിക്കുന്ന തുക അന്നെ ദിവസം ഏൽപ്പിക്കാമെന്നും തീരുമാനിച്ചു. ശാഖ…
"എറണാകുളം ശാഖ 2023 നവംബർ മാസ യോഗം"ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 17-12-23നു 4PMനു കാഞ്ഞൂർ തിരുനാരായണപുരം ശ്രീ. സതീശന്റെ വസതി, രാഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരന്മാർ അധ്വിൻ, ആദ്വിക് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ A. P. രാഘവന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീ നാരായണ പിഷാരോടി (പുതിയേടം ചിറങ്ങര പിഷാരം ), ശ്രീ രാധാകൃഷ്ണൻ (പുതിയേടം പിഷാരം ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ സതീശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി കേന്ദ്രത്തിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു.…
"ചൊവ്വര ശാഖ 2023 ഡിസംബർ മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 16-12-23 ന് ( ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദൻ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാർത്ഥന നടത്തിയതോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ പി. മുകുന്ദൻ യോഗത്തിന് എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. തന്റെ മക്കളും , മരുമകളും പേരകുട്ടികളും വിദേശത്തു നിന്നും നാട്ടിൽ എത്തിയ സാഹചര്യത്തിൽ സമാജം കുടുംബാംഗങ്ങളെ അവർക്ക് നേരിൽ കാണാൻ ഒരു അവസരം ഈ കുടുംബ യോഗത്തിലൂടെ സാധിച്ചതിൽ മുകുന്ദൻ സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ…
"ഇരിങ്ങാലക്കുട ശാഖ 2023 ഡിസംബർ മാസ യോഗം"ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ) ചേർന്ന് പാരായണത്തിന് നേതൃത്വം നൽകി. ശാഖയിലെ വനിതാ അംഗങ്ങൾ പാരായണത്തിൽ പങ്കെടുത്തു. പാരായണത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ശാഖാ ചെയ്ത് കൊടുത്തു. വൈകീട്ട് അഞ്ചര മണിയോടെ നാരായണീയ പാരായണം സമംഗളം പര്യവസാനിച്ചു. സെക്രട്ടറി ഇരിങ്ങാലക്കുട ശാഖ 1+
"ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം"
Recent Comments