കോങ്ങാട് ശാഖ 2023 ഡിസംബർ മാസ യോഗം

കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 3-12-2023നു 2PMന് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി.
യോഗത്തിൽ ഗീതാ കെ പി പ്രാർത്ഥനയും, ശാന്താ നാരായണൻ പുരാണ പാരായണവും നടത്തി. യോഗത്തിൽ വന്നു ചേർന്ന സമുദായാംഗങ്ങൾക്ക് എം  പി നാരായണൻകുട്ടി സ്വാഗതം ആശംസിച്ചു.
എം പി ഗോപാലകൃഷ്ണ പിഷാരടി മാസ്റ്ററുടെ നിര്യാണത്തിൽ കെ പി രാമചന്ദ്ര പിഷാരടി, പ്രഭാകര പിഷാരടി, കെ ആർ രാമ ഭദ്രൻ എന്നിവർ അനുസ്മരണം നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയു ആദരാഞ്ജലികൾ അർപ്പിക്കുകയുംചെയ്തു.
നെല്ലംപാനി പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിക്ക് കേന്ദ്രപെൻഷൻ അനുവദിച്ചു കിട്ടിയതായി സെക്രട്ടറി അറിയിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖര പിഷാരടി കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
കെ പി സുരേഷ് കുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *