പാലക്കാട് ശാഖ 2024 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 21-04-24, 11AMനു ഓൺലൈനായി നടത്തി. ജില്ലയിലെ അസഹനീയ ചൂടുകാരണം വീടുകളിൽ വച്ച് യോഗം നടത്താനുള്ള അസൗകര്യം കണക്കിലെടുത്തു നടത്തിയ ഓൺലൈൻ യോഗത്തിൽ അംഗങ്ങളുടെ നല്ല പങ്കാളിത്തവും ഉണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. അടുത്ത യോഗത്തിൽ കൂടുതൽ പേർ ഓൺലൈനിൽ വരണമെന്ന് അഭ്യർത്ഥിച്ചു. അല്പം വൈകിയാണെങ്കിലും എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വിഷു ആശംസകൾ നേർന്നു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി ഏവരും മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷൻ ശ്രീ A P. ഉണ്ണികൃഷ്ണൻ യോഗത്തിലെത്തിച്ചേർന്ന ഏവർക്കും സ്വാഗതം അരുളി, തുടർ യോഗങ്ങളിലും ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും…

"പാലക്കാട് ശാഖ 2024 ഏപ്രിൽ മാസ യോഗം"

ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം

ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 24-03-24നു അമ്പത്തൂരുള്ള ശ്രീ രാജകുമാറിന്റെ വസതിയിൽ മാസ്റ്റർ അനിരുദ്ധിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പൊതുയോഗം നടത്തണമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമാജം പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും യോഗം തീരുമാനിച്ചു. ചെന്നൈ ശാഖയുടെ യോഗങ്ങളിൽ കൂടുതൽ അംഗങ്ങൾ വരുന്നതിൽ ശ്രീ സുകുമാരൻ സന്തോഷം അറിയിക്കുകയും സ്കൂൾ തുറന്നതിനു ശേഷം എല്ലാവർക്കും സൗകര്യപ്രദമായ ഒരു ദിവസം വാർഷിക പൊതുയോഗം നടത്താമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ശ്രീ രാജകുമാറിന്റെ മധുരമായ ഒരു ഗാനം എല്ലാ അംഗങ്ങളും ആസ്വദിച്ചു. ശ്രീ സുകുമാരന്റെ നന്ദി പ്രകാശനത്തോടുകൂടി മാർച്ച് മാസത്തെ യോഗം പരിസമാപിച്ചു. 1+

"ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം"

കോട്ടയം ശാഖ 2024 ഏപ്രിൽ മാസ യോഗം

കോട്ടയം ശാഖയുടെ ഏപ്രിൽ മാസ യോഗം 7-4-2024 ഞായറാഴ്ച ശാഖയിലെ കുടുംബാംഗങ്ങൾ നടത്തിയ തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ ഇടയിൽ ശംഖുമുഖം ബീച്ചിൽ വെച്ചു നടത്തിയതു വേറിട്ട ഒരു അനുഭവമായി മാറി. രാവിലെ 5.30 നു ഏറ്റുമാനൂരിൽ നിന്നും തുടങ്ങിയ യാത്രയിൽ 2 കുട്ടികൾ ഉൾപ്പെടെ 27 അംഗങ്ങൾ പങ്കെടുത്തു. പ്രഭാത ഭക്ഷണത്തിനു ശേഷം 10 മണിയോടെ തിരുവനന്തപുരത്തെത്തി. പഴവങ്ങാടി ഗണപതിയെ തൊഴുതു, ഉച്ച പൂജക്ക് ശേഷം ശ്രീ പത്മനാഭ സ്വാമിയെയും തൊഴുതു ഇറങ്ങിയ സംഘം വിഭവ സമൃദ്ധമായ ഉച്ച ഊണിനു ശേഷം വാക്സ് മ്യൂസിയം സന്ദർശിച്ചു.തങ്ങളുടെ ഇഷ്ട താരങ്ങളുടെയും നേതാക്കളുടെയും വാക്സ് പ്രതിമയുടെ അടുത്തു നിന്നു ഫോട്ടോയും സെൽഫിയും എടുത്ത ശേഷം തിരുവനന്തപുരം Zooവിലേക്ക് നീങ്ങി. വന്യ…

"കോട്ടയം ശാഖ 2024 ഏപ്രിൽ മാസ യോഗം"

കൊടകര ശാഖാ വാർഷികം 2024

ഒത്തൊരുമയോടേയും, സ്നേഹസംഗമങ്ങളുടേയും ഒരു വര്‍ഷം വളരെ പെട്ടെന്ന് , ഇന്നലെയെന്നോണം കടന്ന് പോയി. മുന്‍ വര്‍ഷത്തെ സംയുക്ത കേന്ദ്ര-ശാഖാ വാര്‍ഷികത്തിനു ശേഷം ഒരു ഒത്തു ചേരലിന്‍റെ, സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി കൊടകര ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം. വിഷു ദിവസത്തിൽ വാർഷികത്തിന് ആളുകളുണ്ടാകുമോ എന്ന ഭീതി വ്യര്‍ത്ഥമാക്കിക്കൊണ്ട്, പതിവിലുമധികം അംഗങ്ങളുടെ സാന്നിദ്ധ്യം ഏറെ ഊര്‍ജ്ജദായകമായിരുന്നു. പ്രത്യേക ക്ഷണിതാക്കളുടേയും, മറ്റ് മഹനീയ വ്യക്തികളുടേയും അസാന്നിദ്ധ്യത്തിലും വിഷുദിന കൂട്ടായ്മ കൊണ്ടും കൈനീട്ടത്താലും കലാപരിപാടികളാലും വർണ്ണാഭവും അനുഗ്രഹാശിസ്സുകള്‍ നിറഞ്ഞതുമായിരുന്നു. വാര്‍ഷിക യോഗവും കുടുംബസംഗമവും 2024 ഏപ്രിൽ 14 ഞായറാഴ്ച കോടാലിയിലുള്ള വ്യാപാരി ഭവന്‍റെ ഹാളിൽ ആഘോഷിച്ചു. രാവിലെ 10 മണിക്ക് ശ്രീമതിമാര്‍ തങ്കം രാമന്‍, രമ രാംകുമാര്‍, സുഭദ്ര…

"കൊടകര ശാഖാ വാർഷികം 2024"

എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ

മാർച്ച് മാസ യോഗം എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം മാർച്ച് 10 ഞായറാഴ്ച 3PM നു നെട്ടൂർ ശ്രീ സന്തോഷ് കൃഷ്ണന്റെ ഫ്ലാറ്റിൽ വച്ച് നടന്നു. ശ്രീമതി അനു ഭദ്രദീപം തെളിയിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഏവർക്കും ശിവരാത്രി ആശംസകളും, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വനിതകൾക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. തദവസരത്തിൽ ശാഖ വൈസ് പ്രസിഡണ്ടും കൂടാതെ വക്കീൽ രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്യുന്ന ശ്രീമതി അനിത രവീന്ദ്രന് ശാഖയുടെ ആദരവ് ഉഷ…

"എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ"

തിരുവനന്തപുരം ശാഖ 2024 മാർച്ച് മാസ യോഗം

തിരുവനന്തപുരം ശാഖയുടെ പ്രതിമാസ കുടുംബസംഗമ യോഗം മാർച്ച് 31 ഞായറാഴ്ച ശ്രീ എം. ദേവദാസൻ്റെയും ശ്രീമതി സത്യഭാമയുടെയും സമൃദ്ധി തമ്പുരാൻ വസതിയിൽ വെച്ച് നടന്നു. ശ്രീ സന്ദീപ് എം പി, ശ്രീമതി വിദ്യ കെ എൻ എന്നിവരുടെ മകൾ സംവൃതയുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. അടുത്ത ആതിഥേയനായ ശ്രീ എം. ദേവദാസൻ അംഗങ്ങളെ സ്വാഗതം ചെയ്യുകയും യോഗത്തിൽ പങ്കെടുത്തതിന് നന്ദി അറിയിക്കുകയും ചെയ്തു. പാൽക്കുളങ്ങരയിലെ ശ്രീ മംഗളനാഥ പിഷാരടിയുടെ വസതിയിൽ നടന്ന ഡിസംബർ യോഗത്തിൻ്റെ മിനിറ്റ്സ് ശ്രീ ജഗദീഷ് പിഷാരടി വായിച്ചു. 50,000/- രൂപയുടെ തിരുവനന്തപുരം ശാഖാ FD കേന്ദ്രത്തിന് കൈമാറിയതായും, തുക ശാഖാ അക്കൗണ്ടിലേക്ക് ഉടൻ ക്രെഡിറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീ ജഗദീഷ് അംഗങ്ങളെ…

"തിരുവനന്തപുരം ശാഖ 2024 മാർച്ച് മാസ യോഗം"

ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 24-03-24 നു 10.30AMന് കൊരട്ടി ചിറങ്ങര ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയായ നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി അശ്വതി രാജ്‌മോഹന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ഗീത പിഷാരസ്യാരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ രാജ്‌മോഹൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിലേക്കു കൊടുക്കുവാനുള്ള എല്ലാ തുകകളും കൊടുത്തു തീർത്തതായി ഖജാൻജി ശ്രീ മധു അറിയിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ…

"ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം"

പട്ടാമ്പി ശാഖ 2024 മാർച്ച് മാസ യോഗം

പട്ടാമ്പി ശാഖയുടെ പ്രതിമാസയോഗവും ദിവംഗതനായ കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപന്ത്രണ്ടാമത് ജന്മദിനവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് 17-03-2024നു 10 മണിക്ക് ദീപപ്രോജ്ജ്വലനം നടത്തി മുതിർന്ന ശാഖാംഗം ശ്രീ എ പി രാമകൃഷ്ണപിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഗൌതം,ഭദ്ര എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം ശ്രീ ജി പി നാരായണൻകുട്ടി പിഷാരോടി നാരായണീയത്തിലെ ഏതാനും ദശകങ്ങൾ പുരാണപാരായണമായി നടത്തി യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ ജോ. സെക്രട്ടറി ശ്രീ വി പി ഉണ്ണികൃഷ്ണൻ കുടുംബാംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും സമുദായാംഗങ്ങൾക്കും വിശദമായി സ്വാഗതം ആശംസിച്ചു. എല്ലാ വർഷവും ഇതുപോലെ കൂടാൻ കഴിയുന്നത് ഭാഗ്യമാണെന്നും പറഞ്ഞു. തുടർന്ന് കഴിഞ്ഞ യോഗ ശേഷം നമ്മെ വിട്ടുപിരിഞ്ഞ ശാഖയിലെ അംഗങ്ങളുടെയും സമുദായത്തിലെ മറ്റംഗങ്ങളുടെയും വിശിഷ്ട…

"പട്ടാമ്പി ശാഖ 2024 മാർച്ച് മാസ യോഗം"

ഗുരുവായൂർ ശാഖ 2024 മാർച്ച് മാസ യോഗം

ഗുരുവായൂർ ശാഖയുടെ മാർച്ച് മാസ ഭരണസമിതിയോഗം 10-03-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ ഭവനത്തിൽ കൂടി. ശ്രീമതി നിർമ്മലയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി ഏവർക്കും സ്വാഗതമാശംസിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി. തുടർന്ന് അദ്ധ്യക്ഷ ഗുരുവായൂർ ശാഖയുടെ വാർഷിക പൊതുയോഗം കൂടേണ്ടതിനെപ്പറ്റി അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വാർഷിക പൊതുയോഗം മാർച്ച് 31നു രാവിലെ 10 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ നടത്തുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.പൊതുയോഗത്തിൽ ശാഖയിലെ സീനിയർ മെമ്പർമാരെ(75 വയസ്സിന് മുകളിലുള്ളവരെ) ആദരിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഗുരുവായൂർ ദേവസ്വം അവാർഡ് ലഭിച്ച കൃഷ്ണകുമാറിനെ(കൃഷ്ണനാട്ടം സംഗീതം) ആദരിക്കുവാനും തീരുമാനിച്ചു. സെക്രട്ടറി മുൻ യോഗ…

"ഗുരുവായൂർ ശാഖ 2024 മാർച്ച് മാസ യോഗം"

പാലക്കാട് ശാഖ 2024 മാർച്ച് മാസം യോഗം

പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 17-03-24ന് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണന്റെ ഭവനമായ ഉഷസിൽ വച്ച് നടന്നു. ശ്രീമതി ലേഖയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുടുംബനാഥൻ ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. അതി കഠിനമായ പാലക്കാടൻ ചൂടിലും 35 ഓളം പേർ പങ്കെടുത്തതിന് പ്രത്യേകം നന്ദി അറിയിച്ചു. പുരാണ പാരായണത്തിൽ ഗൃഹനാഥ ഇന്ദിര പിഷാരസ്യാരും പുത്രി ലേഖയും കൂടി നാരായണീയം കാളിയമർദ്ദനം പാരായണം ഭംഗിയായി നടത്തി. നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കേന്ദ്ര മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. എല്ലാവരുടെയും സഹകരണം എന്നും ഉണ്ടായിരിക്കണമെന്ന് പ്രത്യേകം…

"പാലക്കാട് ശാഖ 2024 മാർച്ച് മാസം യോഗം"