ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 24-03-24 നു 10.30AMന് കൊരട്ടി ചിറങ്ങര ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയായ നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി അശ്വതി രാജ്‌മോഹന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ഗീത പിഷാരസ്യാരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ രാജ്‌മോഹൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിലേക്കു കൊടുക്കുവാനുള്ള എല്ലാ തുകകളും കൊടുത്തു തീർത്തതായി ഖജാൻജി ശ്രീ മധു അറിയിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരോടി വിവിധ പദ്ധതികളെ കുറിച്ച് സംസാരിച്ചു. തുളസീദളം വിഷുപ്പതിപ്പിലേക്ക് ശാഖയുടെ ഒരു ഫുൾ പേജ് പരസ്യം കൊടുക്കുവാനും തീരുമാനിച്ചു.ശാഖയിൽ നടക്കുന്ന വിവാഹങ്ങൾ ചൊവ്വര ശാഖയിലും റെജിസ്റ്റർ ചെയ്യുവാൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. ശാഖ വാർഷികം 12-05-24 ഞായറാഴ്ച അങ്കമാലിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. കലാപരിപാടികളുടെ നടത്തിപ്പിനായി സർവ്വശ്രീ K. N. വിജയൻ, T. P. കൃഷ്ണകുമാർ, സജു മോഹൻ എന്നിവരെ ചുമതലപ്പെടുത്തി. മാസ്റ്റർ ധീരജ്, ദേവ് ദത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ക്ഷേമനിധി നറുക്കെടുപ്പും നടത്തി. ശ്രീ സജു മോഹന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

0

One thought on “ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം

  1. ചൊവ്വര ശാഖയുടെ ഈമാസമീറ്റിംഗ് കൊരട്ടിയിൽ വെച്ച് നടത്താൻ സാധിച്ചതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *