തിരുവനന്തപുരം ശാഖ 2024 ജൂലൈ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ കുടുംബസംഗമം 21 ഞായറാഴ്ച നടന്നു. പൗർണമിക്കാവ്, ചെങ്കൽ, ആഴിമല ക്ഷേത്രങ്ങളിലേക്കുള്ള ഏകദിന പര്യടനത്തിനിടെയായിരുന്നു യോഗം. 17 ഓളം അംഗങ്ങൾ രാവിലെ 7 മണി മുതൽ വിവിധ ബോർഡിംഗ് പോയിൻ്റുകളിൽ നിന്ന് നിയുക്ത വാഹനത്തിൽ ചേർന്ന് എൻ എച്ച് ബൈപാസ് വഴി പൗർണ്ണമിക്കാവിലേക്ക് പോയി. പ്രസിഡണ്ട് ജെ.സി.പിഷാരടി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും പര്യടനം ആസൂത്രണം ചെയ്തതനുസരിച്ച് നടത്തുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ശാഖാ ശുപാർശ സഹിതം PE&WS-ലേക്ക് കാലതാമസം കൂടാതെ ജൂലൈ 31നു മുമ്പായി കൈമാറാൻ അദ്ദേഹം അംഗങ്ങളോട് അഭ്യർത്ഥിച്ചു. ട്രഷറർ ശ്രീ. അനൂപ് പ്രതിമാസ അക്കൗണ്ട് വിവരങ്ങൾ അവതരിപ്പിച്ചു. സംയോജിത ഓഡിറ്റിങ്ങിനും ആദായനികുതി ഫയലിങ്ങിനുമായി…

"തിരുവനന്തപുരം ശാഖ 2024 ജൂലൈ മാസ യോഗം"

കോട്ടയം ശാഖ 2024 ജൂലൈ മാസ യോഗം

  കോട്ടയം ശാഖയുടെ ജൂലൈ മാസ യോഗം 7-7-2024 നു ഏറ്റുമാനൂർ ശ്രീ R.ഹരികുമാരിന്റെ ഭവനമായ അശോകത്തു പിഷാരത്ത് വെച്ചു കൂടി. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖ വാർഷികവും കുടുംബ സംഗമവും ഓഗസ്റ്റ് 11 നു പയ്യപ്പാടിയിൽ വെച്ചു നടത്തുവാൻ തീരുമാണിച്ചതായി അറിയിച്ചു. ശാഖ രക്ഷാധികാരി മധുസൂധന പിഷാരടിയുടെ 80 ആം പിറന്നാൾ ആഘോഷം നടക്കുന്ന ഓഗസ്റ് 11 നു (ഞായർ) മക്കൾ അവരുടെ ഭവനത്തിൽ ശാഖയുടെ വാർഷിക യോഗം നടത്തുവാനായി സന്നദ്ധത അറിയിക്കുകയും യോഗം ആഹ്ളാദപൂർവ്വം അംഗീകരിക്കുകയും ചെയ്‌തു. വാർഷിക യോഗം ഉത്ഘാടനത്തിനു ശ്രീ…

"കോട്ടയം ശാഖ 2024 ജൂലൈ മാസ യോഗം"

എറണാകുളം ശാഖ 2024 ജൂലൈ മാസ യോഗം

എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം ജൂലൈ 14ന് ശ്രീ വിനോദ് കുമാറിൻ്റെ ചിറ്റൂരുള്ള വസതിയായ “ശ്രീ” യിൽ വച്ച് വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി സിന്ധു വിനോദ് കുമാർ ഭദ്രദീപം കൊളുത്തി. കുമാരി വേണിശ്രീ വിനോദ് കുമാറിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ വിനോദ് കുമാർ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരടി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് യോഗത്തിലെ അംഗങ്ങളുടെ മികച്ച പങ്കാളിത്തം കാണുമ്പോൾ നല്ല സന്തോഷമുണ്ടെന്നറിയിച്ചു. തുടർന്ന് കേന്ദ്ര വാർഷികം സെപ്റ്റംബർ 29ന് ആണെന്നും അവാർഡ്, സ്കോളർഷിപ്പ് എന്നിവയുടെ അപേക്ഷകൾ നൽകേണ്ട അവസാന തിയതി ജൂലൈ 14 ആണെന്ന് പറഞ്ഞു. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ കണക്കും…

"എറണാകുളം ശാഖ 2024 ജൂലൈ മാസ യോഗം"

എറണാകുളം ശാഖ 2024 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം ജൂൺ 9 നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ രഘു ബാലകൃഷ്ണൻ്റെ വസതിയിൽ വച്ച് നടന്നു. ശ്രീ രഘു ബാലകൃഷ്ണൻ്റെ അമ്മ ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാർ ഭദ്രദീപം കൊളുത്തി. കുമാരി നിത്യ രഘുവിൻ്റെ പൂർണ്ണത്രയീശ സ്തുതിയോടെ യോഗം ആരംഭിച്ചു. ശാഖാപ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാർഷിക പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസ്സാക്കി. വാർഷികത്തിൻ്റെ കണക്ക് അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു. ജ്യോതിർഗമയ പോലെയൊരു പരിപാടി നടത്തുന്നതിനെ കുറിച്ച് ഒരു ചർച്ച നടത്തി. പരിപാടികൾ നടത്തുന്നതിനുള്ള ചിലവുകളും, മറ്റു ശാഖകളുടെ പങ്കാളിത്തം, സഹകരണം എന്നിവയെ കുറിച്ചും ചർച്ച നടത്തി.യുവാക്കളുടെ സജീവ പങ്കാളിത്തവും സഹകരണവും പിന്തുണയും ഉണ്ടെങ്കിലേ മികച്ച…

"എറണാകുളം ശാഖ 2024 ജൂൺ മാസ യോഗം"

ചൊവ്വര ശാഖ 2024 ജൂൺ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 16/06/24 നു 3PMനു ആലുവ ദേശം കുന്നുംപുറം ശ്രീ മുരളീധരൻ പിഷാരടിയുടെ വസതി, ശ്രീനിധിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സുജാത മുരളീധരന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയശ്രീ ദേവശന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ മുരളീധരൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ K. N. വിജയനും കണക്കുകൾ ശ്രീ V. P. മധുവും…

"ചൊവ്വര ശാഖ 2024 ജൂൺ മാസ യോഗം"

മുംബൈ ശാഖ 441മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 441മത് ഭരണസമിതി യോഗം 23-06-2024 നു 10:30 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ടി വി മണിപ്രസാദ്‌ അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. ശാഖയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ ഇന്റെണൽ ഓഡിറ്റർ, സ്റ്റാറ്റുട്ടറി ഓഡിറ്റർ എന്നിവരുടെ പരിശോധന കഴിഞ്ഞു ലഭിച്ചെന്ന് ഖജാൻജി അറിയിച്ചു. യോഗം അവ അംഗീകരിച്ച് വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുവാൻ തീരുമാനിച്ചു. സെക്രട്ടറി മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്…

"മുംബൈ ശാഖ 441മത് ഭരണസമിതി യോഗം"

തിരുവനന്തപുരം ശാഖ 2024 ജൂൺ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂൺ മാസകുടുംബസംഗമം ജൂൺ 23 നു ഡോ. സേതുമാധവൻ്റെയും ശ്രീമതി അംബികയുടേയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി അംബിക അംഗങ്ങളെ സ്വാഗതം ചെയ്ത് യോഗത്തിൽ പങ്കെടുത്തതിന് നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അന്തരിച്ച പരേതർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു. ശ്രീ ഗോപിനാഥ് പി ജി തൻ്റെ മകൻ വിഷ്ണുവിന് പെൺകുഞ്ഞ് പിറന്നതിൻ്റെ സന്തോഷവാർത്ത അറിയിച്ചു. ഈ വർഷത്തെ സെക്കൻഡറി പരീക്ഷയിൽ തൻ്റെ കൊച്ചുമകനും ശ്രീ പ്രസാദിൻ്റെ മകനുമായ ദേവാനന്ദൻ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതായി പത്മാവതി പിഷാരസ്യാർ അറിയിച്ചു. കൂടാതെ ശ്രീ എൻ. ഉണ്ണികൃഷ്ണൻ്റെ മകൻ ആദിത്യ കൃഷ്ണനും…

"തിരുവനന്തപുരം ശാഖ 2024 ജൂൺ മാസ യോഗം"

കോങ്ങാട് ശാഖ 2024 ജൂൺ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം ഓൺലൈൻ ആയി 9-6-20024 10AM നു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ 25 ഓളം അംഗങ്ങൾ പങ്കെടുത്തു. മിനി ടി പി പ്രാർത്ഥനയും ഉഷ എംപി പുരാണ പാരായണവും നടത്തി. മണകുളങ്ങര പിഷാരത്ത് ലീല പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിച്ചു. രസഗംഗാധരം എന്ന സോദാഹരണ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം നേടിയ യുവകഥകളി ഗായകൻ കോങ്ങാട് ആദിത്യന് ശാഖാ ഭാരവാഹികൾ അഭിനന്ദനം രേഖപ്പെടുത്തി. ചെറിയ പ്രായത്തിൽ തന്നെ കഥകളി സംഗീതത്തിൽ ഇത്രയധികം മികവ് പുലർത്തിയതിന് കെ പി രാമചന്ദ്ര പിഷാരടി പ്രത്യേകം അഭിനന്ദനം അറിയിച്ചു. തുടർന്നുന്നുണ്ടായ ചർച്ചയിൽ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രിയിൽ ഉന്നത…

"കോങ്ങാട് ശാഖ 2024 ജൂൺ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2024 ജൂൺ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂൺ മാസത്തെ കുടുംബയോഗം 23/6/24നു 4PMനു മാപ്രാണം പുത്തൻ പിഷാരം ശ്രീ മുരളി പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീ മുരളി പിഷാരോടി ഈശ്വര പ്രാർത്ഥനയും, സ്വാഗതവും നടത്തിയതോടെ യോഗം ആരംഭിച്ചു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും,  മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ 2/6/24 കൂടിയ പ്രതിനിധി സഭ യോഗത്തിന്റെ വിവരങ്ങൾ യോഗത്തിൽ പങ്കു വെച്ചു . സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച മുൻ യോഗ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി. ശാഖയുടെ വാർഷികവും ഓണാഘോഷവും 2024 സെപ്തംബർ 22 ഞായറാഴ്ച…

"ഇരിങ്ങാലക്കുട ശാഖ 2024 ജൂൺ മാസ യോഗം"

വടക്കാഞ്ചേരി ശാഖ 2024 ജൂൺ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 23.06.24ന് ഉച്ചയ്ക്ക് ശ്രീ ഗോപിനാഥന്റെ വസതി, “കൗസ്തുഭം” വെങ്ങാനല്ലൂരിൽ വച്ച് നടന്നു. ഭദ്രദീപം കൊളുത്തി, അഖില-അതുൽ കൃഷ്ണ എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം പത്മിനി ഗോപിനാഥ്, സാവിത്രി പിഷാരസ്യാർ, പ്രസന്ന ബാലചന്ദ്രൻ എന്നിവരുടെ പുരാണ പാരായണം( ശ്രീകൃഷ്ണാവതാരം) നടന്നു. പ്രസിഡണ്ട് ശ്രീ എ.പി .രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥൻ ശ്രീ  വി.പി. ഗോപിനാഥൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി രണ്ടു മിനിറ്റ് മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖ നടത്തിയ തീർത്ഥയാത്രയെ കുറിച്ച് സംസാരിച്ചു. ശാഖക്ക് ഒരു വനിതാ വിങ് ഉണ്ടാവേണ്ട ആവശ്യകതയെക്കുറിച്ചും അതിലൂടെ സമുദായത്തിലെ വനിതകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും…

"വടക്കാഞ്ചേരി ശാഖ 2024 ജൂൺ മാസ യോഗം"