ചൊവ്വര ശാഖ 2024 ജൂൺ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 16/06/24 നു 3PMനു ആലുവ ദേശം കുന്നുംപുറം ശ്രീ മുരളീധരൻ പിഷാരടിയുടെ വസതി, ശ്രീനിധിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സുജാത മുരളീധരന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയശ്രീ ദേവശന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ മുരളീധരൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ K. N. വിജയനും കണക്കുകൾ ശ്രീ V. P. മധുവും വായിച്ചത് യോഗം അംഗീകരിച്ചു.ശാഖ വാർഷികം നന്നായി നടത്തി എന്ന് അംഗങ്ങൾ എല്ലാവരും അഭിപ്രായപ്പെട്ടു. ക്ഷേമ നിധി അടുത്ത മാസം അവസാനിക്കും എന്നും പുതിയത് ആഗസ്റ്റ് മാസത്തിൽ തുടങ്ങാം എന്നും തീരുമാനിച്ചു. പുതിയ ഒരു ചികിത്സ സഹായം ആലങ്ങാട് കല്ലങ്കര പിഷാരത് ശ്രീ സേതു തന്റെ ഭാര്യ ശ്രീമതി ശ്രീരേഖയുടെ ഓർമ്മയിൽ നൽകുവാൻ വാഗ്ദാനം ചെയ്തു. ഒരു ലക്ഷം രൂപയുടെ ധനസഹായം (തിരിച്ചു അടക്കേണ്ടത് ) ഒരു അംഗത്തിന് നൽകുവാൻ തീരുമാനിച്ചു. തുടർന്ന് ശ്രീ കൃഷ്ണകുമാർ, മുരളീധരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ കൃഷ്ണ കുമാറിന്റെ നന്ദിയോടെ യോഗം സമാപിച്ചു.


ചൊവ്വര ശാഖാ വിദ്യാഭ്യാസ അവാർഡ്

ശാഖയിലെ 8, 9, 10 ക്‌ളാസുകളിലെ കൂടുതൽ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പെരുവാരം രാധാകൃഷ്ണൻ സ്മാരക അവാർഡിനും ആവണങ്കോട്ട് എൻ രാമ പിഷാരോടി സ്മാരക SSLC അവാർഡുകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് സഹിതം 31/08/2024 നകം സെക്രട്ടറിക്ക് ലഭിക്കേണ്ടതാണ്.

സെക്രട്ടറി, ചൊവ്വര ശാഖ

2+

Leave a Reply

Your email address will not be published. Required fields are marked *