തിരുവനന്തപുരം ശാഖ 2024 ജൂൺ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂൺ മാസകുടുംബസംഗമം ജൂൺ 23 നു ഡോ. സേതുമാധവൻ്റെയും ശ്രീമതി അംബികയുടേയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ശ്രീമതി അംബിക അംഗങ്ങളെ സ്വാഗതം ചെയ്ത് യോഗത്തിൽ പങ്കെടുത്തതിന് നന്ദി അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അന്തരിച്ച പരേതർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു.

ശ്രീ ഗോപിനാഥ് പി ജി തൻ്റെ മകൻ വിഷ്ണുവിന് പെൺകുഞ്ഞ് പിറന്നതിൻ്റെ സന്തോഷവാർത്ത അറിയിച്ചു. ഈ വർഷത്തെ സെക്കൻഡറി പരീക്ഷയിൽ തൻ്റെ കൊച്ചുമകനും ശ്രീ പ്രസാദിൻ്റെ മകനുമായ ദേവാനന്ദൻ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതായി പത്മാവതി പിഷാരസ്യാർ അറിയിച്ചു. കൂടാതെ
ശ്രീ എൻ. ഉണ്ണികൃഷ്ണൻ്റെ മകൻ ആദിത്യ കൃഷ്ണനും ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ വിജയിച്ചു.

ശ്രീ.കെ.ജി. രാധാകൃഷ്ണൻ പിഷാരടി പെൻഷൻ ഫണ്ടിലേക്ക് 20,000/- രൂപ സംഭാവന ചെയ്തു. കൈമാറിയ ചെക്ക് ഉടൻ തന്നെ PE&WS-ലേക്ക് അയയ്ക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

ശ്രീ.എം.ദേവദാസൻ്റെ വസതിയിൽ നടന്ന മാർച്ച് യോഗത്തിൻ്റെ റിപ്പോർട്ട് ശ്രീ ജഗദീഷ് പിഷാരടി വായിച്ചത് യോഗം അംഗീകരിച്ചു. തൃശ്ശൂരിൽ നടന്ന പ്രതിനിധി സഭാ നടപടികളുടെ വിശദാംശങ്ങൾ ശ്രീ ജഗദീഷ് അംഗങ്ങളെ അറിയിച്ചു.

ക്ഷേമനിധി നടത്തി.

ഈ വർഷത്തെ ഓണാഘോഷം തിരുവനന്തപുരം ഹോട്ടലിൽ (കേരള സെക്രട്ടേറിയറ്റിന് സമീപം) നടത്തുവാനും തീയതി അടുത്ത മാസ യോഗത്തിൽ നിശ്ചയിക്കുവാനും തീരുമാനിച്ചു.

തുടർന്ന് ശ്രീമതി പത്മാവതി പിഷാരശ്ശിയാർ ഗുരുവായൂരപ്പൻ ഭക്തിഗാനം ആലപിച്ചു.

യോഗത്തിന് ആതിഥേയത്വം വഹിച്ച ഡോ. സേതുമാധവനും, ശ്രീമതി അംബികക്കും ശ്രീ എൻ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *