വടക്കാഞ്ചേരി ശാഖ 2024 ജൂൺ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 23.06.24ന് ഉച്ചയ്ക്ക് ശ്രീ ഗോപിനാഥന്റെ വസതി, “കൗസ്തുഭം” വെങ്ങാനല്ലൂരിൽ വച്ച് നടന്നു.

ഭദ്രദീപം കൊളുത്തി, അഖില-അതുൽ കൃഷ്ണ എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം പത്മിനി ഗോപിനാഥ്, സാവിത്രി പിഷാരസ്യാർ, പ്രസന്ന ബാലചന്ദ്രൻ എന്നിവരുടെ പുരാണ പാരായണം( ശ്രീകൃഷ്ണാവതാരം) നടന്നു. പ്രസിഡണ്ട് ശ്രീ എ.പി .രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥൻ ശ്രീ  വി.പി. ഗോപിനാഥൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി രണ്ടു മിനിറ്റ് മൗന പ്രാർത്ഥന നടത്തി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖ നടത്തിയ തീർത്ഥയാത്രയെ കുറിച്ച് സംസാരിച്ചു. ശാഖക്ക് ഒരു വനിതാ വിങ് ഉണ്ടാവേണ്ട ആവശ്യകതയെക്കുറിച്ചും അതിലൂടെ സമുദായത്തിലെ വനിതകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന വാർഷികം, ഓണാഘോഷം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ എന്നിവയെ കുറിച്ച് ചർച്ച നടത്തി തീരുമാനിക്കണം എന്നും പറഞ്ഞു.

പ്രസിഡണ്ടിന്റെ അഭ്യർത്ഥന പ്രകാരം ചർച്ചയിൽ വാർഷികം, ഓണാഘോഷം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ എന്നിവയെ കുറിച്ച് ചർച്ചചെയ്യുകയും അതോടൊപ്പം ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ (എസ്എസ്എൽസി, പ്ലസ്- ടു) ഈ വർഷവും നൽകാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചയിൽ വാർഷികം 22.09.24ന് ശാഖ ആസ്ഥാനമന്ദിരത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചു. വാർഷികത്തിന് കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിലേക്ക് ഒരു വിശിഷ്ട വ്യക്തിയെ പ്രഭാഷണത്തിന് ക്ഷണിക്കാനും ആ വ്യക്തിയെ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വാർഷികം ഭംഗിയായി നടത്തുവാൻ വേണ്ട എല്ലാ സഹായസഹകരണങ്ങളും ശാഖാ അംഗങ്ങൾ വാഗ്ദാനം ചെയ്തു.

വിശദമായ ചർച്ചക്ക് ശേഷം ശാഖ നൽകി വരാറുള്ള എസ്എസ്എൽസി, പ്ലസ് ടു പാസായ എല്ലാ വിദ്യാർത്ഥികൾക്കും (അനശ്വര എസ്എസ്എൽസി, ഗായത്രി +2) പ്രോത്സാഹന സമ്മാനങ്ങൾ പ്രസിഡണ്ട് വിതരണം ചെയ്തു. പ്രണവ് മുരളി, ശ്രീശൈല മുരളി എന്നിവർ ഗാനമാലപിച്ചു. ശാഖയുടെ മാസ യോഗത്തിൽ ഇത്രയധികം അംഗങ്ങളെ കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും എല്ലാ യോഗത്തിനും ഇതുപോലുള്ള പങ്കാളിത്തം ഉണ്ടാവണമെന്നും ശ്രീ എം പി. ഉണ്ണികൃഷ്ണന്റെ നന്ദി പ്രകാശനത്തിൽ പറഞ്ഞു. യോഗം 5 മണിക്ക് അവസാനിച്ചു.


വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

വടക്കാഞ്ചേരി ശാഖയുടെ 2023 -24 അദ്ധ്യയന വർഷത്തേക്കുള്ള എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2024 ജൂൺ 30ന് മുമ്പ് സെക്രട്ടറിക്ക് താഴെക്കാണുന്ന വിലാസത്തിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

വിലാസം: ശ്രീ എം. പി സന്തോഷ്, സെക്രട്ടറി, പിഷാരോടി സമാജം, വടക്കാഞ്ചേരി ശാഖ, മണലാടി പിഷാരം, ആറ്റൂർ  പി ഒ, പിൻ- 680583. ഫോൺ : 9847045273.

0

Leave a Reply

Your email address will not be published. Required fields are marked *