കൊടകര ശാഖ 2021 ജനുവരി മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജനുവരി മാസത്തെ യോഗം ശ്രീ. രാമചന്ദ്രൻ ടി പി യുടെ പുലിപ്പാറക്കുന്നിലുള്ള നവമി(തെക്കേ പിഷാരം)യിൽ വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 17-01-21 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചേർന്നു.

ശ്രീമതി. സതി മണികണ്ഠന്റെ നാരായണീയ ആലാപനത്തോടെ യോഗം ആരംഭിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. പരേതരായ അംഗങ്ങൾക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഗൃഹനാഥനായ ശ്രീ ടി പി രാമചന്ദ്രൻ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു എന്നും യോഗങ്ങള്‍ പതിവു പോലെ ഗൃഹസന്ദര്‍‌ശനത്തോടെ നടത്തുന്നതിനു മുന്നോട്ടു വന്ന രാമചന്ദ്രനെ യോഗം അഭിനന്ദിച്ചു. നേരിട്ടെത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് ഗൂഗിള്‍ ലിങ്കിലൂടെ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കിയതും വിശദീകരിച്ചു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇനിയും തുളസീദളം വരിസംഖ്യ അടക്കാത്തവരിൽ നിന്ന് ആയത് ലഭ്യമാക്കുന്നതിന് അതാതു പ്രദേശങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. കഴിയുന്ന സമയത്ത് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.

ശാഖ നടത്തി വരുന്ന ക്ഷേമനിധി ശാഖാക്കും അംഗങ്ങൾക്കും ഗുണകരമാണെന്നതിനാലും കൂട്ടായ്മക്ക് കൂടുതൽ സാധ്യത ഉള്ളതാണെന്നും അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു. അടുത്ത യോഗത്തിലേക്കു കൂടുതൽ പേരുടെ അഭിപ്രായം ശേഖരിക്കുന്നതിനു തീരുമാനിച്ചു.

സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേന്ദ്രത്തിലേക്കുള്ള വിഹിതം യഥാസമയം ഓൺലൈനായി അടവാക്കുന്നുണ്ടെന്ന് ഖജാൻജി കണക്കുകൾ അവതരിപ്പിച്ചു വിശദീകരിച്ചു. വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം യോഗത്തിൽ പങ്കുചേർന്ന ഏവർക്കും യോഗനടത്തിപ്പിന് അവസരമൊരുക്കിയ ഗൃഹത്തിലെ അംഗങ്ങള്‍ക്കും ശ്രീമതി സതി മണികണ്ഠൻ നന്ദി പ്രകാശിപ്പിച്ചു.

2021 ഫെബ്രുവരി മാസത്തെ യോഗം 21-02-2021 ഞായറാഴ്ച ആലത്തൂർ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള ശ്രീ. ടി. വി. എൻ. പിഷാരോടിയുടെ ഭവനമായ ആലത്തൂർ പിഷാരത്ത് വച്ചു ചേരുന്നതിനു തീരുമാനിച്ചു. യോഗം വൈകുന്നേരം 5.00 ന് അവസാനിച്ചു.

സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *