ഗുരുവായൂർ ശാഖ 2023 ഒക്ടോബർ മാസ യോഗം

ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസ ഭരണ സമിതി യോഗം 13-10-2023നു ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് 4 PMനു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി.

സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി നിർമ്മലയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്കും, അകാലമൃത്യു വരിച്ച തിപ്പിലശ്ശേരി പടിഞ്ഞാക്കര ഷാരത്തെ ഉണ്ണികൃഷ്ണ പിഷാരോടിക്കും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണ സമയത്ത് ഭരണസമിതി അംഗങ്ങൾ നേരിട്ട് പോയി അന്ത്യോപചാരങ്ങൾ അർപ്പിച്ചതായി സെക്രട്ടറി അറിയിച്ചു.

അദ്ധ്യക്ഷ ശാഖയുടെ പ്രവർത്തനങ്ങളെയും ഭാവികാര്യങ്ങളെയും വിലയിരുത്തി സംസാരിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവാർഡ്-ആദര ചടങ്ങ് വളരെ നല്ലരീതിയിൽ നടത്തപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. അവാർഡ് ജേതാക്കൾക്ക് ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ ശ്രീമതി രാജലക്ഷ്മി വരവ് ചിലവ് കണക്കുകളും ഇപ്പോഴത്തെ ശാഖയുടെ സാമ്പത്തിക സ്ഥിതിയും അവതരിപ്പിച്ചു. ശാഖയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. 2023-24ലെ വിവിധ വരിസംഖ്യകൾ ഡിസംബർ മാസത്തിൽ തന്നെ സമാഹരിച്ചു നൽകണമെന്ന കേന്ദ്ര അഭ്യർത്ഥന സെക്രട്ടറി യോഗത്തെ അറിയിച്ചു. യോഗം അക്കാര്യം ശ്രദ്ധയോടെ ചെയ്യാമെന്ന് ഉറപ്പ് നൽകി. ശാഖാ കണക്കുകൾ സൂക്ഷിക്കേണ്ടതിന്റെ ഭാഗമായി Payment വൗച്ചർ പ്രിന്റ് ചെയ്യാൻ തീരുമാനിച്ചു.

ക്ഷേമനിധി നറുക്കെടുപ്പിനും ചായസൽക്കാരത്തിനും ശേഷം 5.30 നു വൈസ് പ്രസിഡണ്ട് ശ്രീമതി നിർമ്മലയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *