മുബൈ ശാഖ 435 മത് ഭരണ സമിതിയോഗം

മുബൈ ശാഖയുടെ 435 മത് ഭരണ സമിതിയോഗം 15-10-2023 ഞയറാഴ്ച 10.30AMനു ബേലാപൂരിലുള്ള ശ്രീ കെ പി ഉണ്ണികൃഷ്ണന്റെ വസതിയിൽ ചേർന്നു

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി അനുഷ ഉണ്ണികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ഡിസംബർ 10 ന്റെ വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ യോഗത്തെ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ മതിപ്പു ചിലവിന്റെ ഏകദേശരൂപം കലാവിഭാഗം യോഗത്തെ അറിയിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ആ തുക കണ്ടെത്താൻ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.

കല്യാൺ ഏരിയയിൽ നിന്നുള്ള ഒരു അംഗത്തിന്റെ വൈദ്യ സഹായത്തിനുള്ള അപേക്ഷ യോഗം ചർച്ച ചെയ്യുകയും താൽക്കാലിക സഹായം എന്ന നിലക്ക് അദ്ദേഹം സമർപ്പിച്ചിട്ടുള്ള മെഡിക്കൽ ബില്ലുകളുടെ തുക അദ്ദേഹത്തിന് ഉടൻ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

മുംബൈ ശാഖ നൽകിവരുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഒരിക്കൽക്കൂടി അംഗങ്ങൾക്കയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വാർഷിക പൊതുയോഗത്തിലെ തീരുമാനപ്രകാരം മുംബൈ ശാഖയുടെ 2014ൽ പ്രസിദ്ധീകരിച്ച ഡയറക്ടറി പുതുക്കണമെന്നും അതിന്റെ പ്രാരംഭ നടപടിക്കായി ഒരു ഗുഗിൾ ഫോം നിർമ്മിച്ച് അംഗങ്ങളുടെ വിവരങ്ങൾ സമാഹരിക്കുവാനും തീരുമാനിച്ചു.

മുംബൈ ശാഖ നൽകി വരുന്ന വൈദ്യ സഹായത്തിനുള്ള തുക അപര്യാപ്തമാണെന്നും അതിനാൽ അംഗങ്ങളിൽ കഴിയുന്നത്ര സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഒരു സർക്കുലർ ഇറക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2 PMനു പര്യവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *