ഇരിങ്ങാലക്കുട ശാഖാ വിനോദയാത്ര – MANGO MEADOWS

ഇരിങ്ങാലക്കുട ശാഖ കോട്ടയം കടുത്തുരുത്തിയിലുള്ള MANGO MEADOWS ലേക്ക് ഒരു ദിവസത്തെ വിനോദ യാത്ര വളരെ വിജയകരമായി സംഘടിപ്പിച്ചു. മെംബർമാരും, കുടുംബാംഗങ്ങളുo യാത്രയിൽ പങ്കാളികൾ ആയിരുന്നു. യാത്ര വളരെ സന്തോഷത്തോടെ, ആഹ്ളാദത്തോടെ എല്ലാവരും ആസ്വദിച്ചു.

14/10/23നു 6 AM നു കുടൽ മാണിക്യ ക്ഷേത്ര പരിസരത്തു നിന്നും എല്ലാവരും വാഹനത്തിൽ കയറിയ ശേഷം ജയശ്രീ മധുവിന്റെ ഭക്തി ഗാനത്തോടെ വിനോദ യാത്രക്ക് തുടക്കം കുറിച്ചു. എറ്റുമാനൂർ എത്തുന്നതുവരെ എല്ലാവരും കൂടി പാട്ടും പാടി സമയം ചിലവഴിച്ചു.

ആദ്യം എററുമാനൂർ ക്ഷേത്ര ദർശനം, അതിനു ശേഷം പ്രഭാത ഭക്ഷണം എന്നിവക്ക് ശേഷം വാഹനം കടുത്തുരുത്തി MANGO MEADOWS AGRICULTURE THEAM PARK ൽ എത്തി. 30 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു അഗ്രികൾച്ചറൽ പാർക്ക് , അതിൽ വ്യത്യസ്തമായ പലവിധത്തിലുത്തുള്ള ഔഷധ ചെടികളും, മൃഗസംരക്ഷണ വിഭാഗവും , കൂടാതെ നടന്ന് കാണുവാൻ ധാരാളം ജൈവസമ്പത്തും ഇണങ്ങി ചേർന്ന് നിൽക്കുന്ന മനോഹരമായ പാർക്ക് . എല്ലാവരും കുടി പല വിധ വിനോദ റെയ്ഡുകളിൽ പങ്കെടുത്തു.

ഉച്ച ഭക്ഷണത്തിന് ശേഷം സ്വിമ്മിങ്ങ് പൂളിൽ കളിയും കുളിയും, സൈക്കിളിങ്ങ് തുടങ്ങിയവ അംഗങ്ങൾ ഏറെ ആസ്വദിച്ചു.

ഗ്രൂപ്പ്ഫോട്ടൊ സെഷനു ശേഷം 4.30PMനു ഇരിങ്ങാലക്കുടയിലേക്ക് യാത്ര തിരിച്ചു. യാത്രയെ മഴ ഒരു വിധത്തിലും ബാധിച്ചില്ല. ടൂറിന് വന്ന എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം എടുത്ത് പറയേണ്ടതാണ്. സഹകരണത്തിന് സെക്രട്ടറി എല്ലാവർക്കും പ്രത്യേകം നന്ദി അറിയിച്ചു.
സി.ജി. മോഹനൻ
സെക്രട്ടറി -ഇരിങ്ങാലക്കുട ശാഖ.

To see pictures of the picnic, please click the link below:

https://samajamphotogallery.blogspot.com/2023/10/mango-meadows.html

3+

Leave a Reply

Your email address will not be published. Required fields are marked *