യു. എ. ഇ. ശാഖ 2023 ഒക്ടോബർ മാസ യോഗം

യു. എ. ഇ. ശാഖാ യോഗം ശ്രീ ശേഖറിന്റെ വസതിയിൽ വച്ച് 01-10-2023 ഞായറാഴ്ച 4.30 PMന് ചേർന്നു. ശ്രീമതി മഞ്ജുഷ വിജയൻ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു.

അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞവർക്ക്‌ അനുശോചനം രേഖപ്പെടുത്തി.

നാട്ടിൽ നിന്നെത്തിയ കാവിൽ പിഷാരത്ത് ലീല പിഷാരസ്യാരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി.

ഈ മാസത്തെ ക്ഷേമനിധി ശ്രീമതി വൃന്ദ നാരായണന് ലഭിച്ചു. പെൻഷൻ പദ്ധതിയെകുറിച്ച് കൂടിയാലോചിച്ചു. പരമാവധി തുക അയച്ച് കൊടുക്കാൻ ശ്രമിക്കണം എന്ന തീരുമാനത്തിലെത്തി.

തുടർന്ന് ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീമതി ജയശ്രീ രഘു, ശ്രീമതി മഞ്ജുഷ വിജയൻ, ശ്രീ വിഷ്ണു, കുമാരി പൂർണ്ണിമ വിജയൻ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു. കൂടാതെ ശ്രീമതി സരയു ഉണ്ണികൃഷ്ണൻ സെമി ക്ലാസിക്കൽ നൃത്തവും അവതരിപ്പിച്ചു.

അടുത്ത മാസത്തെ യോഗം 22-10-2023 ന് ശ്രീ &ശ്രീമതി ജയശ്രീ ശ്രീക്കുട്ടന്റെ വസതിയിൽ വച്ചു ചേരുവാൻ തീരുമാനിച്ചു. ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

ആതിഥേയരായ ശ്രീ ശേഖർ & ശ്രീമതി ഷീല ശേഖർ നൽകിയ ചായ സല്കാരത്തോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *