എറണാകുളം ശാഖ 2022 ഒക്ടോബർ മാസ യോഗം

എറണാകുളം ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം എളമക്കരയിലുള്ള ശ്രീ ബൽറാം ബാലകൃഷ്ണൻ്റെ വസതിയായ ചൈത്രത്തിൽ വെച്ച് ഒക്ടോബർ 9 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു.

ഗൃഹനാഥ ശ്രീമതി മീന ബൽറാം ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ശ്രീ ദിനേശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അദ്ദേഹം ഓണാഘോഷം വളരെ മികച്ചതായിരുന്നുവെന്ന് അഭിപ്രായം പറയുകയും അംഗങ്ങളുടെ സഹകരണത്തിനും പങ്കാളിത്തത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. സെക്രട്ടറി റിപ്പോർട്ട് വായിച്ചു. തുടർന്ന്, ഓണാഘോഷത്തിൻ്റെ ചിലവ് നമ്മൾ പ്രതീക്ഷിച്ചതിലും കുറവെ ആയിട്ടുള്ളുവെന്നും വിശദമായ കണക്ക് ട്രഷറർ അടുത്ത യോഗത്തിൽ അവതരിപ്പിക്കുമെന്നും പറഞ്ഞു. ആഘോഷങ്ങളുടെ ചിലവ് അധികമാകാതിരുന്നത് അംഗങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് എന്നും പറഞ്ഞു.

സർഗ്ഗോത്സവത്തിലേക്ക് ശാഖയിൽ നിന്നും പ്രോഗ്രാം വേണമെന്നും എന്ത് തരം പ്രോഗ്രാം ആയിരിക്കണമെന്നതിനെ കുറിച്ചും വിശദമായ ഒരു ചർച്ച നടന്നു. ശാഖയിൽ വളരെയധികം കലാകാരന്മാരുണ്ടെന്നും, സംഗീതം ഡാൻസ് എന്നിവക്ക് മുൻതൂക്കം നൽകി കൊണ്ട് ഫ്യൂഷൻ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് എന്നിവ ചെയ്യാൻ തീരുമാനിച്ചു. ശാഖയിൽ വാദ്യോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാരുണ്ടെന്നും അവരെ ഉൾപ്പെടുത്തിക്കൊണ്ട് ഓർക്കസ്ട്രയോട് കൂടിയുള്ള ഗാനമേള അവതരിപ്പിക്കുന്നത് ഉത്തമമാവുമെന്നുള്ള അഭിപ്രായവും വന്നു.

മാസങ്ങളായി ശാഖയിലെ ചില അംഗങ്ങൾക്ക് തുളസീദളം മാസിക ലഭിക്കുന്നില്ല എന്നറിയിച്ചു. അതിനാൽ ഇനിയും മാസിക ലഭിക്കാത്ത മറ്റു അംഗങ്ങളുടെയും കണക്ക് ഉടൻ തന്നെ സെക്രട്ടറിയെ അറിയിക്കണമെന്നും അറിയിച്ചു. ഈ വിവരം എത്രയും പെട്ടെന്ന് തുളസീദളം മാനേജരെ അറിയിച്ചു വേണ്ട നടപടികൾ എടുക്കുമെന്നും അറിയിച്ചു.

തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പിനും ചായ സൽക്കാരത്തിനും ശേഷം ശ്രീ സി പി സതീഷ് യോഗത്തിൽ സന്നിഹിതരായവർക്കും യോഗം നടത്താൻ വേദിയൊരുക്കിയ ശാഖയിലെ പുതിയ അംഗമായ ശ്രീ ബൽറാം ബാലകൃഷ്ണനും കുടുംബത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ട് യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *