പാലക്കാട് ശാഖയ 2022 ഒക്ടോബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 23-10-22ന് ശ്രീ എ പി സതീഷ് കുമാറിന്റെ ഭവനമായ ശ്രീകൗസ്തുഭത്തിൽ വച്ച് നടന്നു. ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എപി സതീഷ് കുമാർ ഏവരെയും സ്വാഗതം ചെയ്തു.

ശ്രീമതി ഓമന മോഹനൻ പുരാണ പാരായണം നടത്തി. അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ, വാർഷികം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു. എല്ലാ സഹകരണങ്ങളും ചെയ്തു പരിപാടി നല്ല രീതിയിൽ നടത്തുവാൻ സഹായിച്ചതിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

സെക്രട്ടറി ശ്രീ വി പി മുകുന്ദൻ എല്ലാവർക്കും ദീപാവലി ആശംസകൾ അർപ്പിച്ച് വാർഷികം നടത്തിപ്പിന് സഹകരിച്ച എല്ലാ സഹൃദയരായ മെമ്പർമാരെയും അനുമോദിച്ചു. കേന്ദ്രത്തിൽ നടന്ന സ്കോളർഷിപ്പ് അവാർഡ് ദാനത്തിൽ പാലക്കാട് നിന്നും മാസ്റ്റർ രാം ജിത്ത് രെനിൽ, മാസ്റ്റർ നിരഞ്ജൻ വാസുദേവൻ എന്നിവർ സ്കോളർഷിപ്പ് നേടിയ വിവരവും, കുമാരി ദേവിപ്രിയക്ക് ഒരു ധനസഹായം ലഭിച്ച വിവരവും സദസ്സിനെ അറിയിച്ചു. സർഗോത്സവം 2022 ലേക്ക് പാലക്കാട് നിന്നും ഒരു എൻട്രി സബ്മിറ്റ് ചെയ്തിട്ടുണ്ടെന്നും കുറച്ചുപേർ കൂടി മെഗാ തിരുവാതിരയിൽ പങ്കെടുത്താൽ നന്നായിരിക്കും എന്നും അറിയിച്ചു. ഉടൻ വേണ്ടത് ചെയ്യാമെന്ന് എല്ലാവരും സമ്മതിച്ചു.

ശാഖയുടെ വരിസംഖ്യ പിരിവ് 75 ശതമാനത്തിലധികം പൂർത്തിയായെന്നും പിരിച്ചു കിട്ടിയ തുകയിലെ കേന്ദ്രത്തിലേക്ക് ഉള്ള വിഹിതം അടച്ചു എന്ന വിവരവും ഏവരെയും അറിയിച്ചു. വാർഷികത്തിന്റെ നടത്തിപ്പിന് മുൻകൈയെടുത്ത് പ്രവർത്തിച്ച ഏവരെയും അഭിനന്ദിച്ച സംസാരിച്ച ശ്രീ AP സതീഷ് കുമാർ (വൈസ് പ്രസിഡണ്ട്) കൂടുതൽ ഭംഗിയായി അടുത്ത വർഷം നടത്തുവാൻ വേണ്ട ചില നിർദ്ദേശങ്ങളും അവതരിപ്പിച്ചു. പ്രസ്തുത നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുവാൻ പ്രവർത്തിക്കാമെന്ന് ഭരണസമിതി സമ്മതിച്ചു.

പാലക്കാടുള്ള ഒരു സ്ഥലത്തേക്ക് മെമ്പർമാരുടെ ഒരു പിക്നിക് നടത്തുവാൻ പറ്റുമോ എന്ന ആശയത്തിൽ പിന്നീട് ചർച്ചയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് ഏവരും സമ്മതിച്ചു. ക്ഷേമനിധി നടത്തി.

ശ്രീ A രാമചന്ദ്രന്റെ ഹിന്ദി ഫിലിം സോങ്ങിന് ശേഷം ശ്രീ T P. രാമൻകുട്ടി സന്നിഹിതരായ ഏവർക്കും നന്ദി പ്രകടിപ്പിച്ചു.

അടുത്തമാസയോഗം ശ്രീ ടി പി നാരായണപിഷാരടിയുടെ ഭവനമായ അണുശക്തിയിൽ 20/11/ 2022 ന് നടത്താമെന്ന് തീരുമാനിച്ച് വൈകിട്ട് അഞ്ചരമണിയോടെ യോഗം സമഗളം പര്യാവസാനിച്ചു.

1+