കൊടകര ശാഖ 2022 ഒക്ടോബർ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 23.10.2022 ഞായറാഴ്ച 3 PMനു വരന്തരപ്പിള്ളിയിൽ വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് ശ്രീ. കെ. പി. നാരായണ പിഷാരോടിയുടെ ഭവനമായ “തത്വമസി” യിൽ വെച്ച് ചേര്‍ന്നു.

മാസ്റ്റർ അദ്വൈതിന്റെ സരസ്വതീ സ്തുതിയോടെ യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖ അംഗം പിഷാരോടി സമാജം മുൻ പ്രസിഡണ്ട് കൂടിയായ പരേതനായ ഭരത പിഷാരടിയുടെ ഭാര്യ ശാരദ പിഷാരസ്യാരുടെയും മറ്റ് പിഷാരോടി സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥനായ കെ പി നാരായണ പിഷാരടിയുടെ മകൻ നവീൻ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തൊട്ടടുത്ത ദിവസം തൊണ്ണൂറ്റി ആറാം ജന്മദിനം ആഘോഷിക്കുന്ന ഗൃഹനാഥയുടെ പിതാവ് ശ്രീ. വരദരാജൻ പിഷാരോടിക്ക് എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേർന്നു.

ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, വിദ്യാഭ്യാസ അവാർഡ്, സർഗ്ഗോത്സവം, കഴിഞ്ഞ വിനോദയാത്ര എന്നിവയെ കുറിച്ചും സംസാരിക്കുകയും വിനോദയാത്രയുടെ മികച്ച നടത്തിപ്പിന് ഏവർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അറിയിച്ചു .

2022 ലെ കേന്ദ്ര വിദ്യാഭ്യാസ അവാർഡ് നേടിയവർക്ക് അഭിനന്ദനങ്ങൾ നേർന്നു.

തുടർന്ന് കൊടകര ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യോഗത്തിൽ പങ്കെടുത്ത മുതിർന്ന അംഗമായ തൃക്കയിൽ പിഷാരത്ത് ശ്രീ രാമചന്ദ്രൻ വിജയികൾക്ക് സർട്ടിഫിക്കറ്റും, പ്രസിഡണ്ട് ക്യാഷ് അവാർഡും കൈമാറി.

ലക്ഷ്മി പി ആർ (+2 കോമേഴ്‌സ് ), ഹരിനാരായണൻ കെ പി (+2 കമ്പ്യൂട്ടർ സയൻസ്) എന്നിവർ നേരിട്ടും ശ്രീലക്ഷ്മി കെ പി ( BSc കെമിസ്ട്രി), ശ്രീജിത്ത്‌ ഹരിഹരൻ (VHSE), രാജശ്രീ ജയശീൽ എന്നിവർക്കായി പ്രതിനിധികളും പാരിതോഷികം ഏറ്റു വാങ്ങി. ശേഷം സമ്മാനം സ്വീകരിച്ച ഹരിനാരായണൻ കെ പി, ലക്ഷ്മി പി ആർ, എന്നവർ നന്ദി പ്രകടിപ്പിച്ചും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചും സംസാരിച്ചു.

ഡിസംബർ മാസത്തിൽ നടക്കുന്ന സർഗ്ഗോത്സവം 2022 ൽ ശാഖയിൽ നിന്നും മികച്ച സഹകരണം ഉറപ്പു വരുത്തുന്നതിനുള്ള പ്രസിഡണ്ടിന്റെ അഭിപ്രായം ഏവരും അംഗീകരിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജിയുടെ ആഭാവത്തിൽ തയ്യാറാക്കി ലഭിച്ച കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

ശാഖ 16.10.22 ന് നടത്തിയ വിനോദയാത്രയിൽ ലഭിച്ച വിലപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചും തുടർന്നും മനോഹരമായ യാത്രകൾ ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

പിഷാരോടി സമാജത്തിൽ കഴക പ്രവർത്തി നടത്തുന്നവർ എപ്പോഴും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പുല ആചരണങ്ങൾ എന്നും ഇതിന് എത്ര തലമുറ വരെ എന്ന് ഒരു വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആയത് കേന്ദ്രത്തിൽ ചർച്ച ചെയ്യപ്പെട്ട് ഒരു പൊതു തീരുമാനം ഉണ്ടാക്കുകയും, ആയത് എല്ലാ ക്ഷേത്രങ്ങളിലും അംഗീകരിക്കപ്പെടുന്ന രീതിയിൽ സമർപ്പിക്കുന്നതിനും പൊതുവേ ഏവരും ആചരിക്കുന്നതിനും പരിശ്രമിക്കേണ്ടതാണെന്ന ഒരു മെമ്പറുടെ അഭിപ്രായം യോഗം അംഗീകരിച്ചു കേന്ദ്രത്തിലേക്ക് ശുപാർശ നൽകുന്നതിനും തീരുമാനിച്ചു. ഇതിൽ പലപ്പോഴും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും പരസ്പരം ജോലിസംബന്ധമായ തർക്കങ്ങൾക്കും ഇടയാകുന്നത് പരിഹരിക്കപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വരിസംഖ്യ പിരിവ് 50% ആണെന്നും കൂടുതൽ ഊർജ്ജിതമാക്കുന്നതിന് ഏവരും സഹകരിക്കുന്നതിനും യോഗം അഭിപ്രായപ്പെട്ടു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

കൊടകര ശാഖയുടെ നേതൃത്വത്തിൽ നവംബർ മാസത്തിൽ ഒരു ശബരിമല തീർത്ഥാടന യാത്ര നടത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. കൂടുതൽ വിവരങ്ങൾ whatz app ഗ്രൂപ്പിലൂടെ നൽകുന്നതിന് തീരുമാനിച്ചു.

2022 നവംബർ മാസത്തെ യോഗം 20-11-2022 ഞായറാഴ്ച 3 മണിക്ക് പാറേക്കാട്ടുക്കര ഗോവിന്ദപുരം ക്ഷേത്രത്തിന് സമീപം ശ്രീ. ജി. ആർ. രാഘവന്റെ (രാജൻ സിത്താര) ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ. എ . പി. നന്ദകുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. ഏവരും ചേർന്ന ഫോട്ടോ സെഷനു ശേഷം യോഗം 4.40 ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *