ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 22/01/23 ഞായറാഴ്ച 3.30PM ന് ചൊവ്വരയിലെ ശ്രീ വി.പി.മധുവിൻ്റെ ഭവനമായ ഉഷസ്സിൽ വെച്ച് പ്രസിഡൻ്റിൻ്റെ അസാന്നിധ്യത്തിൽ ശ്രീ.മധു വി.പി. യുടെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സർഗ്ഗോത്സവത്തെ പറ്റിയുള്ള ചർച്ചകൾ നടന്നു. പരിപാടികൾ നന്നായിരുന്നു, മെഗാ തിരുവാതിര ഒരു വ്യത്യസ്ത അനുഭവം ത്തന്നെയായിരുന്നുവെന്നും എല്ലാവരും അഭിപ്രായപെട്ടു. ശാഖയുടെ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും യോഗം അഭിനന്ദിച്ചു. അതിനു നേതൃത്വം കൊടുത്ത ഹരികൃഷ്ണ പിഷാരടിക്കും ദിവാകര പിഷാരടിക്കും യോഗം പ്രത്യേകം നന്ദി പറഞ്ഞു.

കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ മധു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ശ്രീ T. P. കൃഷ്ണകുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *