ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണം നടത്തി

പിഷാരോടി സമാജം, കഥകളി ക്ലബ്ബ്‌ എന്നിവയുടെ മുൻ പ്രസിഡണ്ട് മുൻ കാല സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകൻ,  ലയൻസ് ക്‌ളബ്ബ്, ഫൈൻ ആർട്ട്സ് സൊസൈറ്റി, നാടക വേദി, ഐ.എം.എ, ഫ്രീ മേസൻസ് ക്ലബ് എന്നിവയിലെല്ലാം ഭരണ സമിതി അംഗം, ചാരിറ്റി പ്രവർത്തകൻ, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ എന്നിങ്ങനെ ഒരു കാലത്ത് തൃശൂരിന്റെ വിവിധ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാമത് ജന്മ ദിന അനുസ്മരണം കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ പിഷാരോടി സമാജം സമുചിതമായി നടത്തി. പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിലും വീഡിയോ കോൺഫറൻസിലൂടെയുമായി പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ…

"ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണം നടത്തി"

ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണ സമ്മേളനം

സാമൂഹ്യ, സാംസ്കാരീക പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കഥകളി ക്ലബ്ബ് സ്ഥാപകൻ, ലയൺസ് ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകളിൽ ഭരണ സമിതി അംഗം, ആതുര രംഗത്ത് ഏറ്റവും ശ്രദ്ധേയമായ സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ, പിഷാരോടി സമാജത്തിന്റെ ആദ്യ കാല പ്രസിഡണ്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനായിരുന്ന ഡോ എസ്. കെ പിഷാരോടിയുടെ ജന്മ ശതാബ്ദി അനുസ്മരണ ദിനം 2021 ജൂലൈ 18 ഞായറാഴ്ചയാണ്. അന്നേ ദിവസം വളരെ വിപുലമായി ജന്മ ശതാബ്ദി ആഘോഷിക്കാൻ മുമ്പ്‌ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാത്തതിനാൽ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് 2021ജൂലൈ 18 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പിഷാരോടി…

"ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണ സമ്മേളനം"

പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്

പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നാരായണന് അഭിനന്ദനങ്ങൾ. പാലക്കാട് ഐ ഐ ടി യിൽ ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ റിസർച്ച് സ്കോളർ ആയി ഗവേഷണം നടത്തുകയാണ് നാരായണൻ. പി പി നാരായണൻ പെരിങ്ങോട് പിഷാരത്ത് ഗോപാലകൃഷ്ണന്റെയും കാലടി പിഷാരത്ത് രാജലക്ഷ്മിയുടെയും ഇളയ മകനാണ്. മൂത്ത സഹോദരൻ ഹരികൃഷ്ണൻ പാലക്കാട് ഐ ഐ ടി യിൽ ജോലി ചെയ്യുന്നതോടൊപ്പം ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. 16+

"പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്"

ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്

രുചിയിൽ തളിർക്കുന്ന ജീവിതം എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇലത്താള കലാകാരനായ മനോജ് പിഷാരോടിയും ഭാഗമാവുന്നു. ലോക്ക് ഡൗണിൽ തങ്ങളുടെ സ്ഥിരം വരുമാന സ്രോതസ്സുകൾ അടയുമ്പോൾ അതിജീവനത്തിനായി പുത്തൻ വഴികൾ തേടുന്ന ഒരു ജനതയുടെ പരിഛേദത്തെ വരച്ചു കാട്ടുന്നതാണ് പ്രസ്തുത ലേഖനം. മുക്കാട്ടുകര പിഷാരത്ത് അച്ചുത പിഷാരോടിയുടെയും തൃക്കൂർ നടുവിൽ പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാരുടെയും മകനാണ് മനോജ്‌. ഭാര്യ സിമി. മകൻ കലാമണ്ഡലം മദ്ദളം വിദ്യാർത്ഥി ആകാശ്, മകൾ അനുഗ്രഹ. ലേഖനം വായിക്കാം. 6+

"ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്"

സൗജന്യ PSC, BANK കോച്ചിംഗ് ക്ലാസ് ഉടൻ തുടങ്ങുന്നു

പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ PSC,BANK കോച്ചിംഗ് ക്ലാസ്സിന്റെ അടുത്ത ബാച്ച് ജൂലൈ ആദ്യ വാരം ആരംഭിയ്ക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും, മറ്റു അവധി ദിനങ്ങളിലും ആയിരിക്കും ക്ലാസുകൾ. ഇംഗ്ലീഷ്, ഹിസ്റ്ററി, സയൻസ്, ജനറൽ നോളേഡ്ജ്, സോഷ്യൽ സയൻസ്, റീസണിങ്, ക്വാണ്ടിടറ്റീവ് ആപ്റ്റിട്യൂട്, മലയാളം എന്നീ വിഷയങ്ങളിൽ ആയിരിക്കും ക്ലാസുകൾ. താല്പര്യമുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. REGISTRATION LINK: https://docs.google.com/forms/d/1c5zbNJA8mjOY76zsgfaKXJmQbLbIWQVJgwTkZ5S5Mhg/edit CONTACT CO-ORDINATORS: 1) Krishna Kumar. P – 9742551084 2) C. P Ramakrishnan – 9400684677 3) Santhosh Krishnan – 9496415219 0

"സൗജന്യ PSC, BANK കോച്ചിംഗ് ക്ലാസ് ഉടൻ തുടങ്ങുന്നു"

പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു

കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും വെബ്സൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം സംഘടിപ്പിക്കുന്നു. കർക്കിടകം ഒന്ന്(ജൂലൈ 17) മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലയളവിലാണ് ഇത് യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ നടത്തുന്നത്. താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോമിൽ എൻട്രികൾ നൽകി പാരായണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പ്രായഭേദമെന്യേ എല്ലാ അംഗങ്ങളും ഈ സത്സംഗത്തിൽ പങ്കു ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. https://docs.google.com/forms/d/1IRFoN6JL3PFc2xoMRSxcSWc9F1MfB7arG14NADfFQqE/ 2+

"പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു"

പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്

പ്രിയപ്പെട്ട ബന്ധുജനങ്ങളെ, നമ്മുടെ സമുദായത്തിലെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാസം തോറും സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണ് PET 2000. ഈ പദ്ധതി തുടങ്ങി വെച്ച കാലം മുതൽ ഇന്ന് വരെ മുടങ്ങാതെ അർഹരായ 15 പേർക്ക് മാസം തോറും പെൻഷൻ നൽകി വരുന്നു. ഉദാരമതികളായവരുടെ പക്കൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് പ്രത്യേകം സ്ഥിരനിക്ഷേപമാക്കി അതിൻെറ പലിശകൊണ്ടും അഭ്യുദയകാംക്ഷികൾ പലപ്പോഴായി നല്കുന്ന സംഭാവനകൾ കൊണ്ടും തുടക്കത്തിൽ പ്രതിമാസം 100ക ആയും പിന്നീട് 500,1000,1500ക വരെയും നൽകുക ഉണ്ടായി. ബാങ്കുകൾ സ്ഥിരനിക്ഷേപത്തിൻെറ പലിശ കുറച്ചപ്പോൾ പെൻഷൻ പദ്ധതി പ്രതിസന്ധിയിലായി. ഇപ്പോൾ UAE ശാഖയുടെ സഹായത്താൽ പ്രതിമാസം 1000 രൂപയാണ് നൽകി വരുന്നത്. നമ്മുടെ സമുദായത്തിൽ സാമ്പത്തിക…

"പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്"

ഓൾ റൗണ്ടർ സന്തോഷ് കുമാർ

മഞ്ചേരി ശാഖയിലെ ശ്രീ സി ആർ സന്തോഷ് നമുക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ഫീച്ചർ ഇന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തി. സന്തോഷിന്റെ അച്ഛൻ പരേതനായ ചെമ്പ്ര, ചെറുകാട്ട് പിഷാരത്ത് രാമ പിഷാരടിയും അമ്മ പരേതയായ ഋഷിനാരദമംഗലം പിഷാരത്ത് ഗംഗാദേവി പിഷാരസ്യാരുമാണ്. സംഗീത വിദ്വാൻ പരേതനായ ജി. പി ഗോവിന്ദപിഷാരോടിയുടെ മകൾ ഗാനഭൂഷണം ചന്ദ്രലേഖയാണ് പത്നി. മകൾ : അഞ്ജലി ജയദേവൻ വായിക്കാം ലേഖനം   3+

"ഓൾ റൗണ്ടർ സന്തോഷ് കുമാർ"

ശ്രീ രാജന് അഭിനനങ്ങൾ

കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘകലാവേദി, തൃശൂർ നടത്തിയ മത്സരത്തിൽ ഹാർമോണിയത്തിൽ തൃശൂർ ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാജൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെന്നിമല ചിത്രകൂടത്തിൽ പിഷാരത്ത് ദാമോദര പിഷാരോടിയുടെയും മേമുറി കുന്നത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും മകനാണ്. തൃശൂർ പി ടി ഹൌസിലെ ലതികയാണ് ഭാര്യ. ശ്രീ രാജന് അഭിനനങ്ങൾ അദ്ദേഹം വരികൾ എഴുതി ട്യൂൺ ചെയ്ത ഒരു ശ്രീകൃഷ്ണ സ്തുതി 9+

"ശ്രീ രാജന് അഭിനനങ്ങൾ"