കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.ടി ഐ രാധാകൃഷ്ണൻ ഫൌണ്ടേഷൻ വർഷം തോറും നൽകി വരുന്ന ഡോ.ടി ഐ രാധാകൃഷ്ണൻപുരസ്‍കാരം-2023 പ്രശസ്ത കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ പ്രദീപിന് ലഭിച്ചിരിക്കുന്നു. കഥകളി പഠനത്തിന് ശേഷം 2009 മുതൽ കോട്ടക്കൽ നാട്യ സംഘത്തിലെ കഥകളി വേഷം അദ്ധ്യാപകനായി പ്രവർത്തിക്കുകയും നിരവധി ആട്ടക്കഥകൾ രചിച്ച് അരങ്ങിലവതരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രശസ്ത സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. പുരസ്‌കാര സമർപ്പണം ഡോ.ടി ഐ രാധാകൃഷ്ണൻറെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 25 നു വൈകീട്ട് 3.30 നു തൃശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും. ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ…

"കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം"

സംസ്ഥാന നൃത്ത നാട്യ പുരസ്‌കാരം അരവിന്ദ പിഷാരോടിക്ക്

കലാരംഗത്തെ സമഗ്ര സംഭവനക്ക് കേരള സംസ്ഥാന സർക്കാർ മുതിർന്ന കലാകാരന്മാർക്ക് നൽകുന്ന 2021, 2022 വര്ഷങ്ങളിലേക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇതിൽ കേരളീയ നൃത്ത നാട്യ വിഭാഗത്തിനുള്ള നൃത്ത നാട്യ പുരസ്‌കാരം ലഭിച്ചത് പ്രസിദ്ധ കൃഷ്ണനാട്ടം കലാകാരനായ തിപ്പിലശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് ശ്രീ അരവിന്ദ പിഷാരോടിക്കാണ്. ഗുരുവായൂർ കൃഷ്ണനാട്ട സംഘത്തിൽ നിന്നും വിരമിച്ച ഈ കലാകാരന് കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പത്നി: കവളപ്പാറ സ്രാമ്പിക്കൽ പിഷാരത്ത് പരേതയായ ശാന്തകുമാരി പിഷാരസ്യാർ. മക്കൾ:കൃഷ്ണകുമാർ(കൃഷ്ണനാട്ടം കലാകാരൻ) ഗിരീഷ്, രതീഷ്. ശ്രീ അരവിന്ദ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"സംസ്ഥാന നൃത്ത നാട്യ പുരസ്‌കാരം അരവിന്ദ പിഷാരോടിക്ക്"

ജൂനിയർ ചേംബർ ഇന്റർനാഷണൽ, തൃശൂർ നൽകുന്ന ജെയ്‌സീ ഗ്ലിറ്റ്‌സ് അവാർഡ് സിനി ആർട്ടിസ്റ്റ് ശ്രവണക്ക് ലഭിച്ചു.

സിനിമാ രംഗത്തെ ഉയർന്നു വരുന്ന അഭിനേത്രി എന്ന നിലക്ക് ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ചാണ് ശ്രവണയ്ക്ക് അവാർഡ്.

ജനുവരി 3 നു ശോഭ സിറ്റിയിലെ ക്ലബ് ഹൌസിൽ വെച്ച് നടന്ന അവാർഡ് നൈറ്റ് ചടങ്ങിലാണ് അവാർഡ് നൽകിയത്.

ശ്രവണക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

7+

ആരതി മോഹനന് എഴാം റാങ്ക്

ആരതി മോഹനന് എഴാം റാങ്ക്. ആരതി മോഹനന് കാലികറ്റ് യൂണിവേഴ്സിറ്റി 2021-2022 ൽ നടത്തിയ M.Sc Physics പരീക്ഷയിൽ എഴാം റാങ്ക് ലഭിച്ചു. ആരതി പട്ടാമ്പി ശാഖയിലെ ഞാങ്ങാട്ടിരി പിഷാരത്തെ മോഹനന്റെയും തൃപ്പറ്റ പിഷാരത്തെ ധന്യയുടെയും മകളാണ്. ഭർത്താവ് അന്നമനട കല്ലൂർ പിഷാരത്തെ ഹരികൃഷ്ണൻ. സഹോദരൻ അരവിന്ദ് plus 2 വിദ്യാർത്ഥിയാണ്. ആരതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങൾ! 15+

"ആരതി മോഹനന് എഴാം റാങ്ക്"

മാല കഥ – ഹ്രസ്വ ചിത്രം

അനൂപ് രാഘവൻ സംവിധാനം ചെയ്ത മാല കഥ എന്ന ഹ്രസ്വ ചിത്രം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തു. ഡിസംബർ 24 നു സർഗ്ഗോത്സവ വേദിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. ഈ ഹ്രസ്വ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് ഹരി പിഷാരോടിയാണ്. ഇതിൻറെ കഥയും തിരക്കഥയും ജിതിൻ ഗോപന്റെയാണ്. കൂടാതെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജിതിൻ തന്നെ. ജിതിനെ കൂടാതെ ശ്രീ രാജൻ രാഘവൻ, ജയ നാരായണൻ പിഷാരോടി, ഗോപൻ പഴുവിൽ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രശസ്ത സീരിയൽ സിനിമാ താരം അരുൺ രാഘവനാണ് ഇന്ന് ചിത്രത്തിന്റെ യുട്യൂബ് റിലീസ് നിർവ്വഹിച്ചത്. ചിത്രത്തിന്റെ ലിങ്ക് 16+

"മാല കഥ – ഹ്രസ്വ ചിത്രം"

കമ്മഡോർ എൻ പി പ്രദീപിന് വിശിഷ്ട സേവാ മെഡൽ

നാവികസേനയിൽ കമ്മഡോർ ആയി സേവനമനുഷ്ഠിക്കുന്ന വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് പ്രദീപിന് 74 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു. നെല്ലംപാനി പിഷാരത്ത് ശ്രീ ഗോപാലന്റെയും വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും പുത്രനാണ് കമ്മഡോർ എൻ പി പ്രദീപ്. ഭാര്യ: ബിന്ദു പ്രദീപ്, മക്കൾ: അഞ്ജലി അൻമോൽ, ആകാശ്. ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! https://www.manoramaonline.com/news/kerala/2023/01/25/gallantry-awards-2023-announced.html 14+

"കമ്മഡോർ എൻ പി പ്രദീപിന് വിശിഷ്ട സേവാ മെഡൽ"

തനിച്ചൊന്നു കാണാൻ

ഗാനഗന്ധർവ്വൻ Dr. K J യേശുദാസിന്റെ 83ാം ജന്മദിനം ഇക്കഴിഞ്ഞ പത്താം   തിയ്യതി ആഘോഷിച്ചു. അദ്ദേഹം ആലപിച്ച ഏറ്റവും പുതിയ ഗാനം തരംഗിണി പുറത്തിറക്കി. വർണ്ണാഭമായ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടി ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ശ്രീ അനീഷ്‌ നായർ സംവിധാനം ചെയ്ത മനോഹരമായ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീ ശിവദാസ് വാരിയർ ആണ്.  ഈ ഗാനത്തിൽ ശ്രീമതി രാധിക-ചിറങ്ങര പിഷാരം,  ശ്രീമതി ആർ എസ് ശ്രീലേഖ , പെരുവാരം പിഷാരം,   ശ്രീ മനോജ്‌ രമേഷ്-വിളയിൽ പിഷാരം തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനം കാണാം.. 8+

"തനിച്ചൊന്നു കാണാൻ"