കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.ടി ഐ രാധാകൃഷ്ണൻ ഫൌണ്ടേഷൻ വർഷം തോറും നൽകി വരുന്ന ഡോ.ടി ഐ രാധാകൃഷ്ണൻപുരസ്‍കാരം-2023 പ്രശസ്ത കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ പ്രദീപിന് ലഭിച്ചിരിക്കുന്നു.

കഥകളി പഠനത്തിന് ശേഷം 2009 മുതൽ കോട്ടക്കൽ നാട്യ സംഘത്തിലെ കഥകളി വേഷം അദ്ധ്യാപകനായി പ്രവർത്തിക്കുകയും നിരവധി ആട്ടക്കഥകൾ രചിച്ച് അരങ്ങിലവതരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രശസ്ത സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം.

പുരസ്‌കാര സമർപ്പണം ഡോ.ടി ഐ രാധാകൃഷ്ണൻറെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 25 നു വൈകീട്ട് 3.30 നു തൃശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും.

ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

11+

4 thoughts on “കോട്ടക്കൽ പ്രദീപിന് ഡോ. ടി ഐ രാധാകൃഷ്ണൻ പുരസ്‍കാരം

  1. കോട്ടക്കൽ പ്രദീപിന് അഭിനന്ദനങ്ങൾ, ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *