പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 19-10-2023 നു വൈകീട്ട് 4 മണിക്ക് തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ഒരു കഥകളി ആസ്വാദന ക്ലാസ് സംഘടിപ്പിക്കുന്നു.

സമാജം കഥകളി ക്‌ളാസിന്റെ ഗുരുവായ ശ്രീ കലാനിലയം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആസ്വാദന ക്ലാസ് നടത്തുന്നത്. കലാമണ്ഡലം മുൻ പ്രിൻസിപ്പലും, ഡീനുമായ സുപ്രസിദ്ധ കഥകളി നടൻ, പ്രൊഫ.  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ വിശിഷ്ടാതിഥിയായി എത്തുന്നു, കഥകളിയെക്കുറിച്ച് വിവരണം നൽകുന്നതും, സംശയങ്ങൾക്ക് മറുപടി നല്കുന്നതുമായിരിക്കും.

എല്ലാ അംഗങ്ങളും അന്നേ ദിവസം ആസ്ഥാന മന്ദിരത്തിൽ എത്തി കഥകളിയെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

ജന. സെക്രട്ടറി
പിഷാരോടി സമാജം

1+

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കലോത്സവത്തിൽ (ഗസൽ 2023) വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻ്റോടുകൂടി ഡോ സന്ധ്യ അച്ചുതൻ കലാതിലകം ആയി.

14-09-2023 ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു കലോത്സവം.

വെറ്റിനറി മെഡിക്കൽ ഓഫീസറായ ഡോ സന്ധ്യ തൃശൂർ ഹരിനഗറിൽ താമസിക്കുന്നു. ഭർത്താവ് ഡോ ജ്യോതി ശ്രീധരൻ.

തൃക്കൂർ പിഷാരത്ത് ശ്രീമതി രതി അച്ചുതൻെറയും തൃപ്രയാർ പടിഞ്ഞാറെ പിഷാരത്ത് (late)  അച്ചുതൻെറയും മകളാണ്.

ഡോ സന്ധ്യ അച്ചുതന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

15+

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ 2023ലെ കഥകളി കേന്ദ്രം പുരസ്‌കാരങ്ങളിലെ താഴെപ്പറയുന്ന പുരസ്‌കാരങ്ങൾ കോട്ടക്കൽ സന്തോഷിന് ലഭിച്ചു.

യുവകലാകാരന് നൽകുന്ന കെ വി കൊച്ചനിയൻ പുരസ്‌കാരം, ഉണ്ണികൃഷ്ണൻ സ്മാരക പുരസ്‌കാരം, ഫാക്ട് പത്മനാഭൻ ഷഷ്ടിപൂർത്തി പുരസ്‌കാരം എന്നിവയാണ് സന്തോഷിന് ലഭിച്ച പുരസ്‌കാരങ്ങൾ.

ഒക്ടോബർ 15 നു വൈകീട്ട് 6നു കളിക്കോട്ട പാലസിൽ നടക്കുന്ന കഥകളി കേന്ദ്രത്തിന്റെ വാർഷിക ആഘോഷ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകുന്നതാണ്.

കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായ സന്തോഷ് കാരക്കുറിശ്ശി പിഷാരത്ത് നാരായണ പിഷാരടിയുടെയും ജി പി വസന്തകുമാരിയുടെയും മകനാണ്. സഹധർമിണി പ്രീതി. മകൻ ആനന്ദ്.

സന്തോഷിന്‌ പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

Kottakkal Santhosh

9+

സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി

സിനിമാ സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി എത്തുന്നു. സോമന്റെ കൃതാവ് എന്ന ഒക്ടോബർ 6നു റിലീസ് ചെയ്ത മലയാളം ചിത്രത്തിന്റെ സംവിധായകനായാണ് രോഹിത് നാരായണൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിനയ് ഫോർട്ട്, ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റർ വർക്ക്സ് സ്റ്റുഡിയോസും, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. 2019ൽ Kaboom എന്ന ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് രോഹിത് തന്റെ സംവിധാന പാടവം തെളിയിച്ചത്. തുടർന്ന് പതിനെട്ടാം പടി, ഹൈ ഐ ആം ടോണി, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, അനുരാഗ കരിക്കിൻ വെള്ളം, കവി ഉദ്ദേശിച്ചത്…

"സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി"

പിഷാരോടി സമാജവും തിരൂർ വടകുറുമ്പക്കാവ് ദേവസ്വവും സംയുക്തമായി സംഘടിപ്പിച്ച പൊതുജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2നു വടകുറുമ്പക്കാവ് ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു.

താഴെപ്പറയുന്ന സേവനങ്ങൾ ലഭ്യമായിരുന്നു.
ജനറൽ മെഡിസിൻ
ഗൈനോക്കോളജി
പൾമനോളജി
പ്രമേഹം
കാർഡിയോളജി
ന്യുറോളജി, സ്കിൻ
നേത്രപരിശോധന
ആയുവേദം

പങ്കെടുത്ത ഡോക്ടർമാർ
ഡോ. വി പി ഗോപിനാഥൻ MD, MNMB(പൾമനോളജി)
ഡോ. നാരായണൻ കെ പിഷാരോടി DGO

ഡോ. വി പി ഗോപിനാഥൻ MD
ഡോ. നാരായണനുണ്ണി MD DM(ന്യുറോളജി)
ഡോ. കൃഷ്ണൻ കെ പിഷാരോടി MD
ഡോ. പ്രവീൺ ശ്രീകുമാർ MD DM MRCP (കാർഡിയോളജി)
ഡോ.ദേവി പിഷാരോടി MD(Child Specialist)
ഡോ. ശ്രുതി ചന്ദ്രൻ MD (Skin)
ഡോ. എം പി നാരായണൻ DAM
ഡോ. ശ്രെയസ് കുമാർ BAMS
ഡോ. ദീപ എ BAMS
ഡോ. ലക്ഷ്മി ബി മേനോൻ BAMS

വളരെയധികം പൊതുജനങ്ങൾ ഈ സേവനങ്ങൾ ഉപയോഗിക്കുകയുണ്ടായി.

ക്യാമ്പിന്റെ ദൃശ്യങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

https://samajamphotogallery.blogspot.com/2023/10/2023.html

 

0

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിൽ നിന്നും B Pharm. ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച
ശ്രീജ K R ന് അഭിനന്ദനങ്ങൾ.

അച്ഛൻ: വാസുപുരത്ത് പിഷാരത്ത് രവി. അമ്മ: കൂട്ടാല പിഷാരത്ത് സുമ.
സഹോദരി: ശ്രുതി നിതിൻ .

ശ്രീജക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്

2023 ഏപ്രിൽ നടത്തിയ LSS സ്ക്കോളർഷിപ്പ് പരീക്ഷയിൽ കീർത്തി.ആർ. വിജയം നേടി. ഇപ്പോൾ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പട്ടാമ്പി ശാഖയിലെ പെരുമ്പിലാവ് പിഷാരത്ത് രഞ്ജിത്തിന്റെയും മാപ്രാണത്ത് പുത്തൻ പിഷാരത്ത് രമ്യയുടെയും മകൾ ആണ് കീർത്തി. കീർത്തിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 11+

"കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്"

പിഷാരോടി സമാജം കോങ്ങാട് ശാഖ ചെറുകഥക്കു നൽകി വരുന്ന തുളസി അവാർഡ് ഈ വർഷം മനോജ്‌ S പിഷാരടിക്ക് ലഭിച്ചു. അദ്ദേഹം എഴുതിയ അഹം ബ്രഹ്‌മാസ്മി എന്ന കഥക്കാണ് സമ്മാനം.

ബാംഗളൂരിൽ ജോലി ചെയ്യുന്ന മനോജ് കുനിശ്ശേരി പിഷാരത്ത് പരേതനായ സത്യശീലന്റെയും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശോഭന സത്യശീലന്റെയും മകനാണ്.

അവാർഡ് 24-09-2023നു സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.

മനോജ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!

Dr. P B രാംകുമാർ
സെക്രട്ടറി
PEWS

 

16+