CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ

മുംബൈ ശാഖ അംഗങ്ങളായ കുത്തനൂർ പിഷാരത്ത് ശ്രീ വിശ്വംഭരന്റെയും(മുൻ ദഹിസർ-വിരാർ ഏരിയ മെമ്പർ)  കൂറ്റനാട് കാലടി പിഷാരത്ത് ശ്രീമതി ശ്രീദേവി വിശ്വംഭരന്റെയും മകൻ വിഘ്നേഷ് സി എ(ചാർട്ടേർഡ് അക്കൗണ്ടൻറ്) പരീക്ഷ പാസ്സായി. വിഘ്‌നേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! 18+

"CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ"

അമ്മയുടെ സ്മരണാർത്ഥം തട്ടകത്തമ്പലത്തിലേക്ക് സ്റ്റേജ്

പരേതയായ തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം അവരുടെ മക്കളെല്ലാവരും ചേർന്ന് തങ്ങളുടെ തട്ടകത്തിലെ അമ്പലമായ കരുവമ്പ്രം ശ്രീ വിഷ്ണു കരിങ്കാളി കാവ് ക്ഷേത്രത്തിലേക്ക് ഒരു സ്റ്റേജ് നിർമ്മിച്ചു നൽകി. പിഷാരോടി സമാജം മുൻ കോഴിക്കോട് ശാഖാ പ്രസിഡണ്ട് ശ്രീമതി രാധ പ്രഭാകരൻ, ശ്രീ ടി പി രാജേന്ദ്രൻ, ശ്രീമതി ടി പി ജയലക്ഷ്മി , ശ്രീ ടി പി മോഹനകൃഷ്ണൻ എന്നീ മക്കളും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്ത സമർപ്പണ യോഗത്തിൽ വെച്ച് 2022 ഫെബ്രുവരി 05 നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ബിനോയ് ഭാസ്കർ സ്റ്റേജിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. 2+

"അമ്മയുടെ സ്മരണാർത്ഥം തട്ടകത്തമ്പലത്തിലേക്ക് സ്റ്റേജ്"

രമ പിഷാരടിക്ക് പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരം

കവി കുറത്തിയാടന്‍ പ്രദീപിന്റെ സ്മരണാര്‍ത്ഥം, കണിപ്പറമ്പില്‍ കുടുംബം നല്‍കുന്ന പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരത്തിന്‘ കവയിത്രി, എറണാകുളം വടക്കന്‍ പറവൂര്‍ പെരുവാരം പിഷാരത്ത്  “രമ പിഷാരടി” അര്‍ഹയായി. രമയുടെ ‘അന്തര്യാമി‘ എന്ന കവിതക്കാണ് പുരസ്‌കാരം ലഭിച്ചത്. 5001 രൂപയും പ്രശസ്തി പത്രവും മൊമൻ്റോയുമാണ് പുരസ്കാരത്തിൻ്റെ ഭാഗമായി നൽകുന്നത് എന്ന് സംഘാടകർ അറിയിക്കുന്നു. പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമല പിഷാരസ്യാരുടെയും മകളാണ് രമ. മുൻ തുളസീദളം ചീഫ് എഡിറ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ.   4+

"രമ പിഷാരടിക്ക് പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരം"

IIT Student Arjun’s family seeking help for his huge Medical Treatment

ഹൈദരാബാദ് ഐഐഐടിയിലെ വിദ്യാർത്ഥിയായ അർജുൻ ടി എച്ച് (21 വയസ്സ്) *കോവിഡ് ന്യുമോണിയയുമായി* ജീവിതത്തോട് പോരാടുകയാണ്. കഴിഞ്ഞ 1 മാസമായി അർജ്ജുൻ ECMO യിലും ഡയാലിസിസിലും (CRRT) ആണ്. അർജുന്റെ മാതാപിതാക്കൾ ചെന്നൈ നിവാസികളായ വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് സരിതയും ടി എസ് ഹരിശങ്കറും ആണ്. പ്രതിദിന ചികിത്സ ചെലവ് ഏകദേശം 300,000 – 350,000 രൂപയും ഇതുവരെയുള്ള ഒരു മാസത്തെ മൊത്തത്തിലുള്ള ആശുപത്രി ബില്ലു 95 ലക്ഷവും കവിഞ്ഞു. അർജുൻ ചികിത്സയോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെങ്കിലും, സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും 2 മാസം കൂടി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന്റെ ചികിത്സക്കായി അവരുടെ സമ്പാദ്യം…

"IIT Student Arjun’s family seeking help for his huge Medical Treatment"

നടൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമാ രംഗത്ത് പ്രശസ്‍തനായ രമേഷ് പിഷാരോടി ഗായകനായും ഒരു കൈ പരീക്ഷിക്കുന്നു.

‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിനു വേണ്ടിയാണ് രമേഷ് ഗായകന്റെ ഭൂമിക നിർവ്വഹിക്കുന്നത്.

മാത്തൻ, ജെയിംസ് പോൾ എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകർന്ന ” മനസുനോ…..” എന്നാരംഭിക്കുന്ന ഗാനമാണ് രമേശ് പിഷാരടി ആലപിച്ച് റിലീസായത്.

സൈന മ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ…….

2022 ഫെബ്രുവരി ആദ്യത്തോടെ ഐക്കോൺ സിനിമ റിലീസ് “അർച്ചന 31 നോട്ടൗട്ട് ” പ്രദർശനത്തിനെത്തിക്കും.

ഗാനത്തിന്റെ വീഡിയോ ചിത്രീകരണം കാണാം.

6+

സെൻസസിൽ ഇരിഞ്ഞാലക്കുട ശാഖക്ക് 100% നേട്ടം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ സെൻസസ് വിവര ശേഖരണത്തിൽ, തങ്ങളുടെ ശാഖാ പരിധിയിലുള്ള എല്ലാ അംഗങ്ങളുടെയും വിവര ശേഖരണം നിശ്ചിത സമയ പരിധിക്കുള്ളിൽ നിർവ്വഹിക്കുന്ന ആദ്യ ശാഖയായിരിക്കുന്നു. ശാഖയിലെ എല്ലാ അംഗങ്ങളുടെയും ശാഖാ ഭാരവാഹികളുടെയും ആത്മാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രം ആണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇത്തരുണത്തിൽ ശാഖാ സെക്രട്ടറിയും മദ്ധ്യമേഖല കോ-ഓർഡിനേറ്ററും കൂടിയായ ശ്രീ സി ജി മോഹനന്റെ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശമർഹിക്കുന്നു. അദ്ദേഹത്തിനും മറ്റു ശാഖാ ഭാരവാഹികൾക്കും ഇതിൽ സഹകരിച്ച എല്ലാ പിഷാരോടിമാർക്കും കേന്ദ്രത്തിന്റെയും വെബ് ടീമിന്റെയും നന്ദി അറിയിക്കട്ടെ. മറ്റു ശാഖകളും മേല്പറഞ്ഞ മാതൃക പിന്തുടർന്ന് എത്രയും വേഗം ഈ വിവര ശേഖരണം പൂർത്തിയാക്കുവാൻ പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കെ…

"സെൻസസിൽ ഇരിഞ്ഞാലക്കുട ശാഖക്ക് 100% നേട്ടം"

രമ പ്രസന്ന പിഷാരോടിക്ക് അക്ഷരസ്‌ത്രീ നോവൽ മത്സരത്തിൽ മൂന്നാം സ്ഥാനം

അക്ഷരസ്ത്രീ The Literary Woman സാഹിത്യക്കൂട്ടായ്മ, കേരളത്തിനകത്തും പുറത്തുമുളള മലയാളി വനിതകൾക്കായി മലയാളം നോവൽ മത്സരം നടത്തിയതിൽ പ്രശസ്ത കവയത്രി ശ്രീമതി രമ പ്രസന്ന പിഷാരോടിയുടെ കന്യാപർവ്വം എന്ന നോവൽ മൂന്നാം സ്ഥാനം നേടി. ശ്രീമതി രമ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! 7+

"രമ പ്രസന്ന പിഷാരോടിക്ക് അക്ഷരസ്‌ത്രീ നോവൽ മത്സരത്തിൽ മൂന്നാം സ്ഥാനം"

പോലീസ് ജോലിക്കിടയിലും തേനീച്ച വളര്‍ത്തൽ ഹരമാക്കിയ ജയകുമാര്‍

തിരുനാരായണപുരത്ത് ഗോപാല പിഷാരോടിയും പഴേടത്ത് പിഷാരത്ത് മങ്കകുട്ടി പിഷാരസ്യാരുടേയും മൂന്ന് മക്കളില്‍ ഇളയവനായ ശ്രീ. പി.ജി. ജയകുമാര്‍

"പോലീസ് ജോലിക്കിടയിലും തേനീച്ച വളര്‍ത്തൽ ഹരമാക്കിയ ജയകുമാര്‍"

ആർ എൽ വി ദാമോദര പിഷാരോടിക്ക് ഡോ. കെ എൻ പിഷാരോടി സ്മാരക പുരസ്‌കാരം

ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി ക്ലബ്, ഇരിഞ്ഞാലക്കുടയുടെ 2021ലെ ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി പുരസ്‌കാരം ശ്രീ ആർ എൽ വി ദാമോദര പിഷാരോടി തുടങ്ങി പത്ത് കഥകളി കലാകാരന്മാർക്ക് നൽകും. 7500 രൂപയും പ്രശസ്തി പത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വരുന്നതനുസരിച്ച് നടത്തുന്ന വാർഷികാഘോഷ വേളയിൽ പുരസ്‌കാരം നല്കുന്നതാണെന്ന് ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ പത്രപ്രസ്താവനയിൽ അറിയിച്ചു. ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!   6+

"ആർ എൽ വി ദാമോദര പിഷാരോടിക്ക് ഡോ. കെ എൻ പിഷാരോടി സ്മാരക പുരസ്‌കാരം"

3rd Prize in Story Telling(District Level) for Devika

Devika Harikrishnan got District level 3rd Prize in Story telling in English Fest for Enhancing Language Skills(EFFELS) organized by Thrissur District Panchayath and District Institute for Education and Training (DIET). Earlier, she was  First in Cherpu sub-district Competition. Devika is the elder daughter of Shri. K P Harikrishnan of Kuthanoor Dakshinamoorthi Pisharam and Anitha of Manali Ramapurath Pisharam. Pisharody Samajam and Website Congratulate Devika on her achievement.   13+

"3rd Prize in Story Telling(District Level) for Devika"