വിനായക് എ പിഷാരോടിക്ക് USS സ്‌കോളർഷിപ്പ്

കോട്ടയം വെന്നിമല ശ്രീശൈലത്തിൽ എം.എസ് അജിത് കുമാർ, പൊന്നാനി തൃക്കാവ് ‘കവിത’ നിവാസിൽ (കിഴക്കേപ്പാട്ട് പിഷാരം) കെ.പി കവിത ദമ്പതിമാരുടെ മകൻ വിനായക് എ പിഷാരോടിക്ക് 2021-22ലെ USS സ്‌കോളർഷിപ്പ് ലഭിച്ചിരിക്കുന്നു. പുതുപ്പള്ളി വി ജെ ഓ എം യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന വിനായക് ഇപ്പോൾ കോട്ടയം മണർകാട് St. മേരീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വിനായകന് നാലാം ക്ലാസിൽ വെച്ച് LSS സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. വിനായക് എ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"വിനായക് എ പിഷാരോടിക്ക് USS സ്‌കോളർഷിപ്പ്"

വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിക്ക് കാവിലമ്മ പുരസ്‌കാരം

ആലുവ വെളിയത്തുനാട് ആറ്റിപ്പുഴക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ നിരവധി വർഷമായി ഉത്സവത്തിനും മറ്റു പ്രധാന ചടങ്ങുകൾക്കും കഴകപ്രവൃത്തി ചെയ്തു വരുന്ന വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിയെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കാവിലമ്മ പുരസ്‌കാരം നൽകി ആദരിച്ചു. വാസുപുരത്ത് പിഷാരത്ത് അച്ചുതപിഷാരടി.തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് വടമ ദേശത്ത് ജനനം. അച്ഛൻ കുഴിയേലി നകർണി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. അമ്മ മങ്കു പിഷാരസ്യാർ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുട്ടിക്കാലത്തു തന്നെ വിവിധ ക്ഷേത്രങ്ങളിൽ കുലത്തൊഴിൽ ആയ കഴക പ്രവൃത്തി നടത്തി വന്നു. പ്രസിദ്ധമായ വടമ പാമ്പുമ്മേക്കാട് മന, തൃശൂർ തിരുവമ്പാടി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കഴക പ്രവൃത്തി ചെയ്തു വന്നു. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഐരാണിക്കുളം…

"വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിക്ക് കാവിലമ്മ പുരസ്‌കാരം"

പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ !

പ്രിയപ്പെട്ട അംഗങ്ങളെ, പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ കീഴിലുള്ള ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ നമ്മുടെ സമുദായത്തിലെ ഒരു അഭ്യുദയകാംക്ഷി താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെ ഒരു മിനി AC ഓഡിറ്റോറിയം നിർമ്മിച്ചു നൽകുവാൻ മുന്നോട്ടു വന്ന സന്തോഷ വാർത്ത നിങ്ങളേവരെയും അറിയിക്കട്ടെ. ഓഡിറ്റോറിയത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 24 നു പ്രസ്തുത ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുവാനാണ് ഇന്നലെ കൂടിയ ട്രസ്റ്റ് ഭരണസമിതി തീരുമാനിച്ചത്. അതോടൊപ്പം ഓഡിറ്റോറിയത്തിന് പൊതുജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു പേര് കൂടി നൽകുന്നത് ഉചിതമാവുമെന്ന തീരുമാനവും എടുക്കുകയുണ്ടായി. മേല്പറഞ്ഞ പ്രകാരം ഓഡിറ്റോറിയത്തിന് നല്ലൊരു പേര് നിർദ്ദേശിക്കുവാൻ പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ അംഗങ്ങളോട് താല്പര്യപ്പെടുന്നു. ഒരു അംഗത്തിന് ഒന്നിൽ കൂടുതൽ…

"പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ !"

കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം

  പുത്തൂർ (പാലക്കാട്) തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്ര കൂത്തഭിഷേകം-താലപ്പൊലി(പുത്തൂർ വേല)യോടനുബന്ധിച്ചു നൽകുന്ന പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോട്ടക്കൽ ഗോപാല പിഷാരോടി(കഥകളി സംഗീതം), കേളത്ത് അരവിന്ദാക്ഷ മാരാർ ( മേളം), കുംഭൻ ഇല്ലത്ത് രാജൻ നമ്പൂതിരി(തിടമ്പ് നൃത്തം) എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം എരണ്ടപ്പുറത്ത്കാട് മോഹനൻ നമ്പൂതിരി(വേട്ടേക്കരൻ പാട്ട് കോമരം)ക്കും നൽകും. പുരസ്കാരങ്ങൾ(12000രൂപ) വേലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ സമാപന ദിവസം, 04-04-2022 നു വൈകീട്ട് വിതരണം ചെയ്യുന്നു. ശ്രീ ഗോപാല പിഷാരോടിക്ക് സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+

"കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം"

ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ

ഏപ്രിൽ 2 , 3 തിയതികളിൽ പാലക്കാട് നടക്കുന്ന ആൾ ഇന്ത്യ ബി എസ്എൻഎൽ,  ഡി ഒടി പെൻഷനേഴ്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പെൻഷൻകാർക്കുവേണ്ടി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ ശ്രീ ഇ പി ഉണ്ണിക്കണ്ണൻ ലേഖനം, ചെറുകഥ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലേഖനം: വിഷയം: കോവിഡ് കാലത്ത് ഇന്ത്യയിലെ മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ ” ഒന്നാം സ്ഥാനം – ശ്രീ.ഇ പി ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം ചെറുകഥ:   ഒന്നാം സ്ഥാനം – ശ്രീ.ഇ.പി.ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം ( കഥ:യാത്രാമൊഴി) സമ്മാനങ്ങൾ ഏപ്രിൽ 2 ന് വൈകുന്നേരം  നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്. തുളസീദളം മുൻ പത്രാധിപ സമിതി അംഗമായ ശ്രീ…

"ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ"

എ പി വേണുഗോപാലൻ ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻ

പാലക്കാട് ജില്ലാ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആമയൂർ പിഷാരത്ത് വേണുഗോപാലൻ ചാമ്പ്യനായി. ഇതോടെ ഏപ്രിൽ 3 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടി. കാട്ടുതൃക്കോവിൽ പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും ആമയൂർ പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് വേണുഗോപാലൻ. ഭാര്യ: പാലൂർ വൃന്ദാവനത്തിൽ ഇന്ദിര. മക്കൾ : അശോക്, അജയ്. PWD യിൽ നിന്നും ജൂനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത വേണുഗോപാലൻ പട്ടാമ്പി ശങ്കരമങ്കലത്താണ് താമസം. ശ്രീ വേണുഗോപാലന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ. 10+

"എ പി വേണുഗോപാലൻ ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻ"

ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം

സംവരണേതര വിഭാഗത്തിൽപ്പെടുന്നവരുടെ ജീർണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷന്റെ ഭവനസമുന്നതി പദ്ധതി പ്രകാരം നാല് ലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവർക്കാണ് മുൻഗണന. എ.എ.വൈ. റേഷൻ കാർഡുടമകൾക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ ഏപ്രിൽ 13-നു മുമ്പായി അപേക്ഷിക്കണമെന്ന് മുന്നാക്കക്ഷേമ സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. നിബന്ധനകളും അപേക്ഷാ ഫോറവും ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം. Bhavana_Samunnathi_Application/നിബന്ധനകളും അപേക്ഷാ ഫോറവും 3+

"ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം"

എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം

പെരിന്തൽമണ്ണ എരവിമംഗലം പൊതുജന വായനശാല ശ്രീ എം. പി. ചന്ദ്രശേഖരൻ മാസ്റ്ററെ (റിട്ട.) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് മെമെന്റോ നൽകി ആദരിച്ചു. മികച്ച അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, വായനശാല പ്രവർത്തകൻ എന്നിവ കണക്കിലെടുത്താണ് അദ്ദേഹത്തെ ആദരിച്ചത്. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ വായനശാല പ്രസിഡണ്ട് ശ്രീ ശശികുമാർ, സെക്രട്ടറി ശ്രീ രവീന്ദ്രൻ, ലൈബ്രറേറിയൻ ശ്രീമതി ഹരിപ്രിയ കൂടാതെ ശ്രീ ശിവശങ്കരൻ, ശ്രീ സുരേന്ദ്രൻ, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി ശൈലജ എന്നിവർ പ്രസംഗിച്ചു. ശ്രീ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്റർ ആദ്യകാലത്ത് പട്ടാമ്പി ശാഖയുടെ വികസനത്തിനും ഉന്നതിക്കും വേണ്ടി സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. ശ്രീ എ. പി. രാമകൃഷ്ണനുമൊത്ത് ശാഖയിലെ എല്ലാ ഭവനങ്ങളിലും സ്ഥിരമായി…

"എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം"

പിഷാരോടി സമുദായത്തിൻെറ ചരിത്രത്തിൽ നാഴികക്കല്ല് ആവേണ്ട ദിവസമാണ് 12/03/2022 ശനിയാഴ്‌ച.

നമ്മുടെ അറിവിൽ ആദ്യമായി മരണാനന്തര ക്രിയകൾ പൂർണ്ണമായും ഒരു പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു കാര്യമാണ്.

തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ ഹൈദരാബാദിൽ അന്തരിച്ച “അർജുൻ”നു വേണ്ടിയുള്ള ഉദകക്രിയ, പട്ടനാട്ടി ബലി തുടങ്ങിയ ക്രിയകളും പിണ്ഡത്തോടനുബന്ധിച്ചുള്ള ആത്മാരാധനചെയ്ത് പ്രേതരൂപത്തെ പിതൃരൂപ വിഷ്ണുവാക്കി ഉദ്വസിക്കുന്നതു വരെയുള്ള ചടങ്ങുകളും അർജുൻെറ അനുജത്തിയാണ് ചെയ്തത്.

ഈ ചരിത്ര നിയോഗത്തിന് ഭാഗമായതിൽ ആ യുവാവിൻെറ അകാല വിയോഗത്തിലുള്ള വലിയ ദുഃഖത്തിനിടയിലും മനസ്സിന് സംതൃപ്തി നല്കുന്നു.

ക്രിയകൾ ചെയ്യാൻ ആണുങ്ങളായ മക്കളോ പേരക്കുട്ടികളോ മരുമക്കളോ ഇല്ലെങ്കിൽ ബന്ധത്തിൽ ഉള്ള ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കുക എന്നതായിരുന്നു കീഴ് വഴക്കം. ഇതിന് ഒരു ഔചിത്യക്കുറവുണ്ട് എന്ന തോന്നൽ കുറെ നാളുകളായി മനസ്സിലുണ്ടായിരുന്നു. ഇന്നത്തെ ആചാര്യന്മാരോട് ഈ വിഷയം പലപ്പോഴും ചർച്ച ചെയ്തിട്ടുമുണ്ട്. ആചാര്യൻമാർക്ക് ഈ വിഷയത്തിൽ സ്ത്രീകൾക്കും ചെയ്യാം എന്ന അഭിപ്രായമാണ് ഉള്ളത്. പക്ഷെ ഇതിന് മുൻപ് ഇതുപോലുള്ള പലഘട്ടങ്ങളിലും ചടങ്ങ് ചെയ്തുകൊടുക്കാൻ ആചാര്യൻമാർ തയ്യാറാണെങ്കിലും അത് ചെയ്യാൻ ബാധ്യതയുള്ള സ്ത്രീകളോ ബന്ധുക്കളോ അതിന് തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സ്ത്രീകളിലൂടെ തറവാടും വംശപരമ്പരയും നിലനിർത്തുന്ന സമുദായമാണ് നമ്മുടെത്. തറവാട് അന്യം നിന്നു പോവാതിരിക്കാൻ പെൺകുട്ടികൾ ജനിക്കണമെന്ന് പ്രാർത്ഥിക്കുന്ന കാരണവർമാരുണ്ടായ സമുദായം.

ചടങ്ങു ഗ്രന്ഥങ്ങളിൽ ഒന്നും സ്ത്രീകളെ ചടങ്ങുകൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടില്ലെങ്കിലും മരണാനന്തര ക്രിയകൾക്ക് തൊട്ടുനില്ക്കാനല്ലാതെ പ്രധാനിയായി ക്രിയകൾ ചെയ്യാൻ അവർക്ക് പറ്റിയിരുന്നില്ല.

കാലഘട്ടത്തിൻെറ മാറ്റങ്ങളെ ഔചിത്യപൂർവ്വം ഉൾക്കൊള്ളാനും ആചാരങ്ങളുടെ അന്തസ്സത്ത കൈവിടാതെ നിലനിർത്താനും നമ്മൾക്ക് കഴിയും എന്നതിൻെറ ഒരു തെളിവായും തുടക്കമായും എല്ലാവരും ഇതിനെ കാണും എന്ന് പ്രത്യാശിക്കുന്നു.

ഈ ചരിത്രപരമായ കാര്യം ഭംഗിയാക്കാൻ സഹായിച്ച അർജുൻെറ കുടുംബാംഗങ്ങൾ, ചടങ്ങ് ആചാര്യൻ ദാമോദരേട്ടൻ ചടങ്ങുകൾക്ക് സഹകരിക്കുന്ന അംഗങ്ങൾ, സമാജത്തിൻെറ എല്ലാ സത്കർമ്മങ്ങൾക്കും നേതൃത്വം വഹിക്കുന്ന സമാജം പ്രസിഡണ്ട് ചന്ദ്രേട്ടൻ എന്നിവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

 

19+