കഥകളി അരങ്ങേറ്റം

ശ്രീ കലാനിലയം അനിൽ കുമാറിന്റെ മക്കൾ, ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം പൂങ്കുന്നം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 21-05-2023 ഞായറാഴ്ച വൈകീട്ട് 6.30 നു നടത്തുന്നു . അഡ്വ. ശ്രീലജ സതീശന്റെയും അരങ്ങേറ്റം ഇതോടോപ്പമുണ്ട്. ഇവർ ശ്രീ അനിൽ കുമാറിൻറെ ശിഷ്യകളുമാണ്. ഇവർക്ക് ആശംസകൾ നേരുന്നു. 4+

"കഥകളി അരങ്ങേറ്റം"

പ്രസന്ന മോഹനന് The Dance India Young Teacher Award

അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ഡാൻസ് ഇന്ത്യ മാഗസിൻ നൽകുന്ന The Dance India Young Teacher Awardനു ശ്രീമതി പ്രസന്ന മോഹൻ അർഹയായി. അന്താരാഷ്ട്ര നൃത്തദിനമായ ഏപ്രിൽ 29നു ഹൈദരാബാദ് NTR ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് നൽകുന്നതാണ്. ചേർപ്പ് പെരുവനം വടക്കേ പിഷാരത്ത് പ്രഭാകരന്റെയും മുളകുന്നത്ത് കാവ് പടിഞ്ഞാറേ പിഷാരത്ത് പത്മം പ്രഭാകരന്റെയും മകളാണ് പ്രസന്ന. ഭർത്താവ് മേലീട്ടിൽ പിഷാരത്ത് മോഹനകൃഷ്ണൻ. മക്കൾ: വിവേക് കൃഷ്ണ, വിനീത് കൃഷ്ണ, വിനയ് കൃഷ്ണ. ശ്രീമതി പ്രസന്നക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"പ്രസന്ന മോഹനന് The Dance India Young Teacher Award"

ഗജേന്ദ്രമോക്ഷം

ഹരികൃഷ്ണൻ ഷാരു സംവിധാനം നിർവ്വഹിച്ച ഗജേന്ദ്രമോക്ഷം എന്ന ഷോർട് ഫിലിം യൂട്യൂബിൽ റിലീസായി. ഹരികൃഷ്ണൻ വല്ലപ്പുഴ കിഴീട്ടില്‍ പിഷാരത്ത് ഉണ്ണിക്കൃഷ്ണ പിഷാരോടിയുടെയും കരിക്കാട്ട് ആനായത്ത് പിഷാരത്ത് നിര്‍മ്മല പിഷാരസ്യാരുടേയും മകനാണ്. ഹരികൃഷ്ണന് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ ഗജേന്ദ്രമോക്ഷം ഘോർട് ഫിലിം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/NawQJrq7pks 4+

"ഗജേന്ദ്രമോക്ഷം"

മുരളി വട്ടേനാട്ടിന്റെ മൂന്ന് പുസ്തകങ്ങൾ ബഹു. എം. പി പ്രകാശനം ചെയ്തു.

പിഷാരോടി സമാജം വെബ് സൈറ്റ് അഡ്മിൻ ശ്രീ മുരളി വട്ടേനാട്ട് എഴുതിയ ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം , ഒരു നുണയും കുറെ സത്യങ്ങളും എന്നീ മൂന്നു പുസ്തകങ്ങൾ ബഹു. തൃശൂർ എം. പി ശ്രീ ടി. എൻ. പ്രതാപൻ പ്രകാശനം ചെയ്തു. 01-04-2023 ശനിയാഴ്ച്ച വൈകീട്ട് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ വലിയൊരു സദസ്സിനെ സാക്ഷ്യമാക്കി എഴുത്തുകാരനും തുളസീ ദളത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന പൈതൃകപ്പഴമ എന്ന എന്ന പംക്തിയിലൂടെ സമുദായത്തിലെ ഗുരു വര്യന്മാരെ പുതിയ തലമുറക്ക് പരിചയപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ശ്രീ സുരേഷ് ബാബുവിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. കൊല്ലം ചാത്തനൂരിലുള്ള സുജിലീ പ്രിന്റേഴ്‌സ് ആണ് മുദ്രണം നിർവ്വഹിച്ചിരിക്കുന്നത്. ശ്രീമതി വന്ദന…

"മുരളി വട്ടേനാട്ടിന്റെ മൂന്ന് പുസ്തകങ്ങൾ ബഹു. എം. പി പ്രകാശനം ചെയ്തു."

പുസ്തക പ്രകാശനം

ശ്രീ മുരളി വട്ടേനാട്ട് രചന നിർവ്വഹിച്ച മൂന്ന് പുസ്തകങ്ങളുടെ, ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം, ഒരു നുണയും കുറെ സത്യങ്ങളും, എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ (1/4/23) ശനിയാഴ്ച വൈകീട്ട് 5 PM നു തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടത്തുന്നു. പ്രകാശനം നിർവ്വഹിക്കുന്നത് അദ്ദേഹത്തിന്റെ കലാലയ സഹപാഠിയായിരുന്ന ബഹു. തൃശൂർ എം. പി. ശ്രീ ടി.എൻ. പ്രതാപനാണ്. വെബ് അഡ്മിൻ മുരളിയേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിന് ആശംസകൾ നേരുന്നു ! കെ പി ഹരികൃഷ്ണൻ, ജന. സെക്രട്ടറി. 5+

"പുസ്തക പ്രകാശനം"

മീര മുകുന്ദന്റെ ’കർണ്ണികാരം പൂത്തപ്പോൾ’ പ്രകാശനം ചെയ്തു

ശ്രീമതി മീര മുകുന്ദന്റെ “കർണ്ണികാരം പൂത്തപ്പോൾ” എന്ന നാലാമത്തെ കഥാസമാഹാരം എ.കെ.ബി.ആർ.എഫ്. ഹാളിൽ 19-03-2023നു ABCA(ALL KERALA BANK RETIREES CULTURAL ASSOCIATION) ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ശ്രീ ആഷാമേനോന് നൽകി പ്രശസ്ത സാഹിത്യകാരൻ ശ്രീ സേതു പ്രകാശനം ചെയ്തു. അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ എത്ര തിരക്കിനുനടുവിലും സർഗ്ഗപ്രവർത്തനം സാധ്യമാണെന്നാണ് ജീവിതം പഠിപ്പിച്ചതെന്ന് ശ്രീ സേതു പറഞ്ഞു. പുലാമന്തോൾ പിഷാരത്ത് ശ്രീമതി മീരാ മുകുന്ദന്റെ ഭർത്താവ് കുളത്തൂർ മന്ദാരത്തിൽ പിഷാരത്ത് മുകുന്ദൻ. ശ്രീമതി മീര മുകുന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകളും അഭിനന്ദനങ്ങളും. 6+

"മീര മുകുന്ദന്റെ ’കർണ്ണികാരം പൂത്തപ്പോൾ’ പ്രകാശനം ചെയ്തു"

സിദ്ധാർത്ഥ് കരുൺ പിഷാരോടിക്ക് അഭിനന്ദനങ്ങൾ

മുടവന്നൂർ പിഷാരത്ത് അഡ്വ. സുരേഷിന്റെയും ഇരിഞ്ഞാലക്കുട കിഴക്കേ പിഷാരത്ത് അഡ്വ. രഞ്ജിനി സുരേഷിന്റെയും മകൻ സിദ്ധാർത്ഥ് കരുൺ പിഷാരോടി BBA LLB വിജയിച്ച് കേരള ബാർ കൗൺസിലേക്ക് അംഗമായി ചേർക്കപ്പെട്ടു. ഷെരീഫ് അസ്സോസിയേറ്റ്സിൽ ട്രെയിനിയായി പരിശീലനം നടത്തുന്ന സിദ്ധാർത്ഥ് ഒരു മികച്ച ഗിറ്റാറിസ്റ്റും ഗായകനുമാണ്. അഡ്വ. സിദ്ധാർത്ഥ് പിഷാരോടിക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ. 11+

"സിദ്ധാർത്ഥ് കരുൺ പിഷാരോടിക്ക് അഭിനന്ദനങ്ങൾ"

കുമാരി കൃഷ്ണപുരത്ത് ഹരിപ്രിയ BBA LLB (Hon) പരീക്ഷയിൽ വിജയിച്ച് കേരള ബാർ കൗൺസിലിലേയ്ക്ക് എൻറോൾ ചെയ്യപ്പെട്ടു.

ഇപ്പോൾ മദ്രാസിലുള്ള തോമസ് & കൃഷ്ണസ്വാമി ലോ അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്യുന്നു.

പരേതനായ കോങ്ങാട് അച്ചുത പിഷാരോടിയുടെ മകൻ ചെമ്മലശ്ശേരി കൃഷ്ണപുരത്തു പിഷാരത്ത് മുരളിയുടെയും ആലത്തൂർ പിഷാരത്ത് ജയശ്രീയുടെയും മകളാണ് ഹരിപ്രിയ. മുത്തച്ഛൻ, അച്ഛൻ എന്നിവരെപ്പോലെ ഹരിപ്രിയയും ഒരു തുള്ളൽ കലാകാരിയാണ്.

അഡ്വ. ഹരിപ്രിയക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ.

16+