പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസ്സ് ഡെമോൺസ്ട്രേഷനോട് കൂടി 2023 ഡിസംബർ 21 ന് പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ച് ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ നടത്തുന്നു.
കലാമണ്ഡലം മുൻ പ്രിൻസിപ്പലും ഡീനുമായ ശ്രീ ബാലസുബ്രഹ്മണ്യനാശാൻ നയിക്കുന്ന ക്ലാസ്സിൽ പിഷാരടി സമാജത്തിലെ കഥകളി അദ്ധ്യാപകനായ ശ്രീ കലാനിലയം അനിൽകുമാർ ക്ലാസ്സ് എടുക്കുന്നതാണ്.
പുറപ്പാട് അവതരിപ്പിക്കുന്നതിനായി കുമാരിമാരായ ശ്രീബാലയും ശ്രീഭദ്രയും വേഷമണിയുന്നു.
സഹൃദയരായ സമാജം അംഗങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.





തേനാരി പിഷാരത്ത് ശ്രീ ടി പി രവികുമാർ എന്ന വയലിനിസ്റ്റ് സംഗീത സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നു.
പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഉദയനഗർ സരസ്വതി വിദ്യാ നികേതൻ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻ നടത്തി.


Recent Comments