തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്

മദിരാശി കേരളസമാജം ഏർപ്പെടുത്തിയ തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക് ലഭിച്ചു.

‘കോവ ഡാ ഇരിയയിലെ ഇടയ പെൺകുട്ടികൾ’എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനവാരം മദിരാശി കേരള സമാജത്തിൽനടക്കുന്ന സാംസ്കാരികപരിപാടിയിൽ വിതരണം ചെയ്യും.

എഴുത്തുകാരായ വി.എം. ദേവദാസ്, അഡ്വ. സുരേഷ്ബാബു മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

തുളസീദളം മുൻ മുഖ്യ പത്രാധിപ ആയിരുന്ന രമാ പിഷാരടി പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളാണ് .

രമാ പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5+

One thought on “തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്

  1. Congratulations to Rema Pisharody. Best wishes and hope further opportunities awaits you.

    0

Leave a Reply

Your email address will not be published. Required fields are marked *