വടക്കാഞ്ചേരി ശാഖ 2023 ഏപ്രിൽ മാസ യോഗം

ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 9-4- 23ന് 3PM ന് ചേലക്കരയിലുള്ള ശ്രീ. കൃഷ്ണനുണ്ണിയുടെ ഭവനമായ ചേലക്കര പിഷാരത്ത് വെച്ച് നടന്നു.

ഗൃഹനാഥ ശ്രീമതി ശ്രീദേവി ഭദ്രദീപം കൊളുത്തി. പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ .എൻ .പി. കൃഷ്ണനുണ്ണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ശ്രീ.എ .പി.രാജൻ അദ്ധ്യക്ഷനായിരുന്നു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖ കുറച്ചു കൂടി ഉണർന്ന് പ്രവർത്തിക്കണമെന്നും അതിനായി ചെറിയ ടൂറുകളും ചെറിയ പരിപാടികളും വാർഷികവും സംഘടിപ്പിക്കണമെന്നും അതുവഴി ശാഖയിലെ യുവജനങ്ങൾക്ക് ഒരു ഉണർവ് നൽകണമെന്നും പ്രസിഡണ്ട് പ്രത്യേകം എടുത്തു പറഞ്ഞു.

പ്രസിഡണ്ടിന്റെ അഭ്യർത്ഥന മാനിച്ച് ശാഖയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ വിനോദയാത്ര തീരുമാനിക്കുകയും അതിനായി സെക്രട്ടറിയെയും ട്രഷററെയും ചുമതലപ്പെടുത്തുകയും ചെയ്തു. അതിൻപ്രകാരം ഒരു ദിവസത്തെ വിനോദയാത്ര( ബോട്ടിംഗ്, അക്വേറിയം, ബീച്ച്) സംഘടിപ്പിക്കാൻ തീരുമാനിച്ചു .

വൈസ് പ്രസിഡണ്ട് ശ്രീ.വി.പി ഗോപിനാഥിൻറ നന്ദി പ്രകടനത്തോടെ യോഗം 5 PM ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *