കോങ്ങാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം13-4-2023 പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ എം പി ഹരിദാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വീഡിയോ കോൺഫറൻസ് വഴി നടത്തി.
യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗോപാല പിഷാരടി പ്രാർത്ഥന ചൊല്ലി, പുരാണ പാരായണം നടത്തി.

എം പി ഹരിദാസൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഈ പി ദേവകി പിഷാരസ്യർ കരിമ്പുഴ (പഴയ പിഷാരം), കെ ആർ രോഹിണി( മുണ്ടൂർ) എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ശാഖാ സെക്രട്ടറി ഗീതാ കല്ലുവഴി റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ബാങ്കിൽ കൊടുക്കാൻ തീരുമാനമെടുത്തു. ഏപ്രിൽ 23ന് കേന്ദ്ര പ്രതിനിധി സമ്മേളനത്തിന് പോകേണ്ടത് ലിസ്റ്റ് എടുക്കുകയും പുതിയ ശാഖ ഭാരവാഹികൾ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെടുകയും ഉണ്ടായി.

ശാഖാ പ്രവർത്തനവും മെമ്പർഷിപ്പ് പിരിവും സുഗമമായി മുന്നോട്ടു പോകുന്നതിൽ പ്രസിഡണ്ട് പ്രഭാകര പിഷാരടി സംതൃപ്തി രേഖപ്പെടുത്തി..

ഓൺലൈൻ വഴി മീറ്റിംഗ് നടത്തിയതുകൊണ്ട് മദ്രാസിൽ ഇരുന്ന് അച്ചുണ്ണി പിഷാരടിക്ക് യോഗത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ പ്രത്യേകം സന്തോഷം അറിയിച്ചു. അച്ചുണ്ണി പിഷാരടി എല്ലാ അംഗങ്ങൾക്കും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

1+

Leave a Reply

Your email address will not be published. Required fields are marked *