തൃശൂർ ശാഖ 2022 നവംബർ മാസ യോഗം

തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ ആർ. ശ്രീധരന്റെ പോട്ടോർ ശ്രീനിലയം ഭവനത്തിൽ 20-11-22ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാവരുടെയും ഓർമ്മയിൽ അനുശോചിച്ചു.

ശ്രീമതി എ. പി സരസ്വതിയുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി രണ്ടാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

ഗൃഹനാഥൻ ശ്രീ ആർ. ശ്രീധരൻ സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷ പ്രസംഗത്തിൽ പിരിവ് ഊർജ്ജിതമാക്കേണ്ടതിനെ പറ്റിയും അടുത്ത മാസം നടക്കുന്ന സർഗ്ഗോൽസവം വിജയിപ്പിക്കേണ്ടതിനെപ്പറ്റിയും ശ്രീ വിനോദ് കൃഷ്ണൻ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

ഒക്ടോബർ 2 ന് PE&WS ന്റെ നേതൃത്വത്തിൽ ആസ്ഥാന മന്ദിരത്തിൽ തൃശൂർ ശാഖയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ 4 പേർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ചുള്ള സൗജന്യ നേത്ര സർജറിയും 3 പേർക്ക് സൗജന്യ കണ്ണടകളും മലബാർ ഐ ഹോസ്പിറ്റൽ മുഖാന്തിരം നൽകിയതായി ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.

തുളസീദളം മാനേജർ ശ്രീ രഘുനന്ദനനടക്കം സർജറികൾ നടത്താൻ പലരും സംഭാവനകൾ തന്ന വിവരം സന്തോഷത്തോടെയും നന്ദിയോടെയും നിങ്ങളേവരുടെയും ശ്രദ്ധയിൽ പെടുത്തുന്നു, സർഗ്ഗോൽസത്തിനു വേണ്ടിയുള്ള കലാപരിപാടികളിൽ നമ്മുടെ പങ്കാളിത്തത്തിനു വേണ്ടി ശ്രീമതി ജ്യോതി ബാബു, ശ്രീമതി രഞ്ജിനി ഗോപി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്ന വിവരം ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകളിൽ സംവരണം അനുവദിച്ചതിന് മുഖ്യ മന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിച്ചിരുന്നു. ഈ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആകണം. സ്വന്തമായി നിശ്ചിത സ്ഥലത്തിൽ കൂടുതൽ പാടില്ല എന്നൊക്കെയാണ് നിയമാവലി. നമ്മുടെ ഇടയിൽ കഴകം, മറ്റ് പ്രൈവറ്റ് ജോലികൾ എന്നിവ ചെയ്യുന്നവർക്ക് തീർച്ചയായും വാർഷിക വരുമാനം നാലു ലക്ഷം ഉണ്ടാവില്ല. അതു പോലെ ഭാഗം കഴിയാത്ത തറവാടുകളിൽ താമസിക്കുന്നവർക്ക് കാണുമ്പോൾ കൂടുതൽ സ്ഥലം ഉണ്ടാവുമെങ്കിലും ആ സ്ഥലം ഒരുപാട് പേരുടെ പേരിൽ കിടക്കുന്നതിനാൽ സ്വന്തമായി കരുതാൻ ആകാത്ത നിരവധി നിസ്സഹായർ നമ്മുടെ ഇടയിൽ ഉണ്ട്.
അതു പോലെ സാമ്പത്തികമായി വളരെ താഴ്ന്ന നിലയിൽ ആയിട്ടും അറിവില്ലായ്മ കൊണ്ട് എ പി എൽ കാർഡ് വിഭാഗത്തിൽ പെട്ട് യാതൊരു ആനുകൂല്യവും ലഭിക്കാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇവരെ കണ്ടെത്തി അവരുടെ അവകാശങ്ങൾ നേടിയെടുക്കേണ്ടതും നമ്മുടെ ചുമതലയാണ്. അതു പോലെയുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം വിവാഹപ്രായം കഴിഞ്ഞിട്ടും നമ്മുടെ സമുദായത്തിൽ വിവാഹം നടക്കാതെ പോകുന്ന യുവാക്കളുടെ കാര്യത്തിലും നമുക്ക് എന്ത് ചെയ്യാനാകും എന്ന് ആലോചിക്കേണ്ടതാണ്. കോവിഡിന് ശേഷം പൊതുവെ സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതെയായത് നമുക്കും തിരിച്ചടിയാണ്. സർഗ്ഗോൽസവത്തിൽ തൃശൂർ ശാഖയുടെ മികച്ച പങ്കാളിത്തത്തെപ്പറ്റി എല്ലാവർക്കും നല്ല പ്രതീക്ഷകൾ ഉണ്ടെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.

തുടർന്ന് നടന്ന വിശദമായ ചർച്ചയിൽ സർവ്വശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, സി പി അച്യുതൻ, രവികുമാർ പിഷാരോടി, കെ പി ഗോപകുമാർ, ആർ. ശ്രീധരൻ, തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ എന്നിവർ പങ്കെടുത്തു.

സർഗ്ഗോത്സവത്തിലേക്ക് ശ്രീ എസ് ഹരികൃഷ്ണൻ (സമാജം കേന്ദ്ര ട്രഷററുടെ മകൻ), ശ്രീ ആർ പി രഘുനന്ദൻ, ശ്രീമതി ഉഷ രാമചന്ദ്രൻ എന്നിവർ സംഭാവനകൾ നൽകിയത് സർഗ്ഗോത്സവം ട്രഷറർ ശ്രീ കെ പി ഗോപകുമാർ ഏറ്റുവാങ്ങി.

അമ്പതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ശ്രീമതി ഉഷ എ രാമചന്ദ്ര പിഷാരോടി സർഗ്ഗോൽസവത്തിലേക്ക് സംഭാവന ചെയ്തപ്പോൾ.

ക്ഷേമ നിധി നടത്തി.

ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.

ഡിസംബർ മാസത്തിലെ യോഗം 18-12-22 ഞായറാഴ്ച്ച രാവിലെ 9.30 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ
വൈസ്. പ്രസിഡന്റ്
എ. രാമചന്ദ്ര പിഷാരോടി.

1+

Leave a Reply

Your email address will not be published. Required fields are marked *