ഇരിങ്ങാലക്കുട ശാഖ 2022 നവംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 21-11-22 ന് ( തിങ്കളാഴ്ച) 3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരന്റെ വസതിയിൽവെച്ച് കൂടി.

ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും, പ്രത്യേകിച്ച് ഇരിങ്ങാലക്കുട ശാഖാ മെമ്പർ ശ്രീമതി റാണി രാധാകൃഷ്ണന്റെ അമ്മ, ശാഖാ മെമ്പർ രാജി ഭാസ്ക്കർ( സമാജം മെമ്പർമാരായ ഭാസിരാജിന്റെയും, ഉണ്ണിരാജിന്റെയും അമ്മ) ശാഖാ മെമ്പർ ബാലകൃഷണ പിഷാരോടിയുടെ സഹോദരൻ ഗോവിന്ദൻ( മുംബൈ) എന്നിവർക്കും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.

ലീവിൽ നാട്ടിൽ വന്നിട്ടുള്ള മുബൈ ശാഖാ അംഗം കല്ലങ്കര പിഷാരത്ത് ജയശ്രീ അതിഥിയായി യോഗത്തിൽ പങ്കെടുത്തു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ 24-12-22 നു നടക്കുന്ന സർഗ്ഗോത്സവം 2022 വളരെ ഭംഗിയായി നടത്തുവാൻ എല്ലാ മെമ്പർമാരും, കുടുംബാംഗങ്ങളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻദാസ് കെ.പി തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും ചർച്ചക്കു ശേഷം പാസ്സാക്കി.

സർഗ്ഗോത്സവം ONLINE meeting ന്റെ വിശദ വിവരങ്ങൾ സെക്രട്ടറി യോഗത്തിൽ പങ്കു വെച്ചു.

സർഗ്ഗോത്സവം 2022 ന്റെ നടത്തിപ്പിന്റെ ചിലവുകൾക്കായി ശാഖകൾ കൊടുക്കേണ്ടതായ വിഹിതം എത്രയും പെട്ടെന്ന് മെംബർമാരിൽ നിന്നും ശേഖരിച്ച് എത്തിച്ചു കൊടുക്കുവാനും യോഗത്തിൽ തീരുമാനമായി. നോട്ടീസ് ഒരു വിധം എല്ലാ മെംബർമാരിലും എത്തിച്ചതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. ശാഖയിൽ നിന്നും പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ പേരു് ഫോട്ടോ, മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ പേര് എന്നിവ കൺവീനർക്ക് അയച്ചു കൊടുക്കുവാനും സർഗ്ഗോത്സവത്തിൽ പങ്കെടുക്കുവാൻ വേണ്ടി മെംബർമാർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട യാത്രാ സൗകര്യം ശരിയാക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ക്ഷേമനിധി നടത്തി.

ശ്രീ V P മുകുന്ദൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും യോഗ സൗകര്യങ്ങൾ ചെയ്ത് തന്ന ശ്രീമതി മായാ സുന്ദരേശ്വരനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗം 5.45 ന് അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖാ

1+

Leave a Reply

Your email address will not be published. Required fields are marked *