മുബൈ ശാഖ 428മത് ഭരണ സമിതിയോഗം

മുബൈ ശാഖയുടെ 428മത് ഭരണ സമിതിയോഗം 20.11.2022 ഞയറാഴ്ച വൈകുന്നേരം 5.30 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ പുതുതായി ഓർഡിനറി അംഗത്വം എടുത്ത ഉഷാകുമാരി മോഹനൻ, ജനക് മോഹൻ പിഷാരോടി എന്നിവരുടെ അപേക്ഷ പരിശോധിച്ച് കേന്ദ്രത്തിന് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഡിസംബർ 11ന്റെ വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി കലാവിഭാഗം കൺവീനർ ശ്രീ ശശിധരൻ യോഗത്തെ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ മതിപ്പു ചിലവിന്റെ ഏകദേശരൂപം കലാവിഭാഗം യോഗത്തെ അറിയിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ആ തുക കണ്ടെത്താൻ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.

സർഗ്ഗോത്സവത്തിന്റെ നോട്ടീസ് കേന്ദ്രത്തിൽ നിന്നും ലഭിച്ചതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. കഴിയുന്ന സംഭാവനകൾ നൽകുവാനും കഴിയുന്നത്ര അംഗങ്ങൾ ഡിസംബർ 24നു തൃശൂരിൽ എത്തണം എന്നും അഭ്യർത്ഥിച്ചു.

തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 7 മണിയോടുകൂടി പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *