മുംബൈ ശാഖ 2022 സെപ്തംബർ മാസ യോഗം

മുംബൈ ശാഖയുടെ 426മത് ഭരണസമിതി യോഗം 18.09.2022നു 10.30 A.M.നു സെക്രട്ടറി മണിപ്രസാദിന്റെ സീവുഡിലുള്ള വസതിയിൽ വെച്ച് ചേർന്നു.

മുതിർന്ന അംഗം ശ്രീ പി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ആശാ മണി പ്രസാദിന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു.

കഴിഞ്ഞ യോഗശേഷം അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

മുൻ യോഗ റിപ്പോർട്ട്, കണക്കവതരണം എന്നിവ യോഗം അംഗീകരിച്ചു.

കേന്ദ്ര-ശാഖാ തല വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ എത്രയും പെട്ടെന്ന് അംഗങ്ങളിൽ നിന്നും ഈ മാസം 25 ന് മുന്നേ ലഭ്യമാക്കുവാൻ ശ്രമിക്കണമെന്ന് ഏരിയ മെമ്പർമാരോട് സെക്രട്ടറി അഭ്യർത്ഥിച്ചു.

ഈ വർഷത്തെ വാർഷികാഘോഷങ്ങൾക്ക് എൻട്രികൾ ലഭിച്ചു തുടങ്ങിയിട്ടേയുള്ളുവെന്നും കൂടുതൽ എൻട്രികൾ ഈ മാസം 30 ന് മുന്നേ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിന് ശേഷം മാത്രം സമയ ക്രമത്തെ കുറിച്ച് അറിയിക്കാമെന്നും കലാ വിഭാഗം സെക്രട്ടറി യോഗത്തെ അറിയിച്ചു.

ക്ഷേത്ര കലകളെ മുബൈ സമാജം അംഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്യേശത്തോടെ നമ്മൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരുന്ന സദുദ്യമത്തിൽ ഈ വർഷം കഥകളിയെന്ന വിഷയത്തിലെത്തുകയും അതിലേക്ക് നമുക്കിടയിലുള്ള കലാകാരൻമാരുമായി സംസാരിച്ച് അവരുടെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ തീരുമാനിക്കാനും കലാ വിഭാഗത്തെ ചുമതലപ്പെടുത്തി.

ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2.30 PM നു സമാപിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *