പട്ടാമ്പി ശാഖ 2022 സെപ്തംബർ മാസ യോഗം

ശാഖയുടെ പ്രതിമാസ യോഗം 4-9-22 ഞായറാഴ്ച കാലത്തു 10 AM മുതൽ മുതിർന്ന അംഗം ശ്രീ ടി.പി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ അമ്പാടി പിഷാരം കുളപ്പുള്ളി വെച്ച് നടത്തി.

ഗൃഹനാഥ നിർമ്മല പിഷാരസ്യാരുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ വി.പി ഉണ്ണികൃഷ്ണ പിഷാരോടി സ്വാഗതം ആശംസിച്ചു. വിഷ്ണു സഹസ്രനാമം എല്ലാവരും ചേർന്ന് ചൊല്ലി.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി. അവാർഡ് ജേതക്കളെയും കേരള സാരിയുടെ സംരംഭകരേയും ഗായിക ചിത്ര അരുണിനേയും, സംരഭകൻ എന്ന രീതിയിൽ രമേശ് പിഷാരോടിയേയും അനുമോദിച്ചു. അവയവ ദാനത്തിന്റെ പ്രാധാന്യം അതിനുള്ള സന്നദ്ധത, യുവാക്കൾ സമാജ പ്രവർത്തനത്തിൽ വേരണ്ട കാര്യം എന്നിവ അദ്ധ്യക്ഷൻ പറഞ്ഞു.

സെക്രട്ടറി റിപ്പോർട്ട് വായിച്ചു. AP രാമകൃഷ്ണൻ ട്രഷറർക്കു വേണ്ടി കണക്കവതരിപ്പിച്ചു. എല്ലാം ഏകകണ്ഠമായി പാസ്സാക്കി.

തുടർന്ന് മാസ്റ്റർ വൈഭവ് മാന്നനൂരിനും കുമാരി അമൃത കാലടിക്കും ദർശന പട്ടാമ്പി +2 അവാർഡും, മാസ്റ്റർ അരുൺ – തൃപ്പറ്റ , മാസ്റ്റർ അശ്വിൻ – വല്ലപ്പുഴ, കുമാരി പവിത്ര – ഞാങ്ങാട്ടിരി എന്നിവർക്ക് MP മാധവിക്കുട്ടി പിഷാരസ്യാർ 10-ാം തരം അവാർഡും അദ്ധ്യക്ഷൻ നൽകി അഭിനന്ദിച്ചു. അവാർഡ് ജേതാക്കൾ സമുചിതമായി മറുപടി പറഞ്ഞു.

www.keralasaree.com വക ഓണപ്പുടവ ശീമതിമാർ ചന്ദ്രമതി പിഷാരസ്യാർക്കും, ചന്ദ്രിക പിഷാരസ്യാർക്കും ഗൃഹനാഥനും നാഥയും ചേർന്ന് നൽകി. മഹിളാ വിംഗിന്റെ പഠന പ്രോത്സാഹന നിധി കുമാരി നിരഞ്ജനക്ക് AP രാമകൃഷ്ണനും നൽകി.

AP രാമകൃഷ്ണൻ സെൻസസ്, കഴകക്കാരുടെ ഇൻഷൂറൻസ്, സർഗ്ഗോത്സവം 22, തുളസീദളം, കേന്ദ്ര പെൻഷൻ, കേന്ദ്രത്തിലേക്ക് കുട്ടികൾ അവാർഡിനപേക്ഷിക്കൽ, ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വരുത്തിയ പുതിയ സൗകര്യങ്ങളെക്കുറിച്ചും ശാഖയിൽ പുതിയ ട്രഷറർ ഉണ്ടാവേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ചും
സംസാരിച്ചു. ശാഖയുടെ ഇപ്പോളത്തെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.

തുടർന്ന് ശ്രീ സനൽകുമാർ ഗാനം ആലപിച്ചു.

അടുത്ത യോഗം നടത്താൻ തീരുമാനിച്ച്, സ്ഥലം തിയ്യതി സമയം എന്നിവ പിന്നീടറിയിക്കുവാൻ തീരുമാനിച്ച്, ഏവർക്കും ഓണാശംസകൾ നേർന്ന്,  സെക്രട്ടറിയുടെ നന്ദി പ്രകടനത്തിനുo ദേശീയ ഗാനത്തിനും ശേഷം  1 PMന് യോഗം സമാപിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *