തൃശൂർ ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

തൃശൂർ ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 18/9/22 ന് ശ്രീ ടി പി ഗോപിയുടെ (രഞ്ജിനി ഗോപി)തിരുവമ്പാടി അപ്പാർട്സ്മെന്റിൽ ഗ്രൗണ്ട് ഫ്ലോർ H ൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

കുമാരിമാർ ഗൗരി, ഗായത്രി എന്നവർ ചേർന്ന് പ്രാർത്ഥന ചൊല്ലി. ശ്രീ സി പി അച്യുതൻ, ശ്രീമതിമാർ എ. പി. സരസ്വതി, ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് നാരായണീയം എണ്പതാം ശതകം പാരായണം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ചവരുടെ സ്മരണയിൽ അനുശോചിച്ചു. ഗൃഹ നാഥൻ ശ്രീ ടി പി ഗോപി ഏവർക്കും സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ഗോപി കണക്കും അവതരിപ്പിച്ചത് എല്ലാവരും കയ്യടികളോടെ പാസ്സാക്കി.

ഒക്ടോബർ 2 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിനെക്കുറിച്ച് സെക്രട്ടറി വിശദീകരിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി പത്തു പേർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ചുള്ള നേത്ര സർജറികൾ അടക്കം മെഡിക്കൽ ക്യാമ്പിന് മൊത്തം കണക്കാക്കുന്ന ചെലവുകളെക്കുറിച്ച് സൂചിപ്പിച്ചു. കുറച്ചു പേർ സാമ്പത്തീക സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള തുകയും സംഭാവനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇരിഞ്ഞാലക്കുടയടക്കം ചില ശാഖകൾ വളണ്ടിയർമാരുടെ സേവനങ്ങൾ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട്. ഡോ. നാരായണൻ കെ പിഷാരോടി കൺവീനർ ആയി ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.നമ്മൾ ധാരാളം പേഷ്യന്റ്സിനെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവരും ചേർന്ന് ക്യാമ്പിനെ ഗംഭീര വിജയമാക്കണം. ആയുർവ്വേദം, അലോപ്പതി എന്നിവയിൽ കിട്ടാവുന്ന സൗജന്യ മരുന്നുകൾ ഏർപ്പാടാക്കണം എന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.

ഡിസംബറിൽ തൃശൂരിൽ വെച്ച് നടക്കുന്ന സർഗ്ഗോത്സവം എന്ന മെഗാ യുവജനോത്സവത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ വിശദീകരിച്ചു.
എല്ലാവരിൽ നിന്നും ആവശ്യപ്പെട്ടതു പ്രകാരം മൂന്ന് നാല് അവതരണ ഗാനങ്ങൾ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് ഏറ്റവും നല്ലത് അവതരണ ഗാനമായി തെരഞ്ഞെടുക്കേണ്ടതുണ്ട്
നമ്മുടെ വെബ് സൈറ്റ് ഇന്ന് വളരെയേറെ പ്രധാന്യമുള്ള, ശക്തമായ മീഡിയ ആയി മാറിക്കഴിഞ്ഞു. സമുദായവുമായി ബന്ധമുള്ള ഒരു വിധം എല്ലാ വിഷയങ്ങളും വളരെ പെട്ടെന്ന് തന്നെ ജനങ്ങളിൽ എത്തിക്കാൻ വെബ് സൈറ്റിനു കഴിയുന്നുണ്ടെന്നും സെൻസസ് അടക്കം ധാരാളം ഒൺലൈൻ സാധ്യതകൾ സാധ്യമാക്കുന്ന വെബ് സൈറ്റിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും ഹരികൃഷ്ണൻ പറഞ്ഞു. സർഗ്ഗോത്സവത്തിൽ തൃശൂർ ശാഖയുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് ശ്രീ എ. രാമചന്ദ്ര പിഷാരോടി ഓർമ്മിപ്പിച്ചു.അതിന്റെ കാരണം സർഗ്ഗോത്സവം നടക്കുന്നത് തൃശ്ശൂരിൽ ആണ് എന്നത് തന്നെയാണ്.വിദ്യാ ഭവൻ ഓഡിറ്റോറിയം ബുക്ക് ചെയ്ത് കഴിഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ സർവ്വ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, സി. പി അച്യുതൻ, ഡോ. നാരായണൻ കെ പിഷാരോടി, രഘുനാഥ് കോലഴി,മോഹനകൃഷ്ണൻ, ശ്രീധര പിഷാരോടി, ശ്രീമതി ശ്യാമള ഗോപിനാഥ് എന്നിവർ പങ്കെടുത്തു. തൃശൂർ ശാഖയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ ഒക്ടോബറിൽ നൽകാൻ തീരുമാനിച്ചു..

അടുത്ത മാസത്തെ യോഗം ആസ്ഥാന മന്ദിരത്തിൽ വെച്ച് ഒക്ടോബർ 16 ഞായറാഴ്ച്ച രാവിലെ 10 ന് നടത്തുന്നതാണ്. ആ യോഗത്തിൽ വെച്ച് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.

ശ്രീ സി പി അച്ചുതന്റെ നന്ദിയോടെ യോഗം 6 ന് അവസാനിച്ചു.

കെ പി ഗോപകുമാർ
സെക്രട്ടറി

2+

Leave a Reply

Your email address will not be published. Required fields are marked *