പാലക്കാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

ശാഖയുടെ ഏപ്രിൽ മാസം യോഗം 21-04-2023ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 11 മണിക്ക് കൂടി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.

നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തി. പാലക്കാട് ശാഖയുടെ എല്ലാ വരിസംഖ്യകളും കേന്ദ്രത്തിന് അടച്ചുതീർത്തതായി സെക്രട്ടറി വി.പി. മുകുന്ദൻ യോഗത്തെ അറിയിച്ചു. കോട്ടായി ഭാഗത്ത് സന്ദർശനം അടുത്തമാസം നടത്താമെന്ന് അഭിപ്രായപ്പെട്ടു. തുളസീദളം എല്ലാവർക്കും ലഭിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തി.

ശാഖയിൽ പരാതികൾ ഒന്നും ഇല്ലെന്നത് അഭിനന്ദനം അർഹിക്കുന്നു എന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പാലക്കാട് ശാഖയുടെ പ്രവർത്തനങ്ങൾ തുടർന്നും നല്ല രീതിയിൽ തന്നെ കൊണ്ട് നടത്തുന്നതിന് ഏവരുടേയും സഹകരണം അത്യാവശ്യം ആണെന്ന് പ്രസിഡണ്ട് അറിയിച്ചു. കൂടുതൽ പേർ ഗൂഗിൾ മീറ്റിൽ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുവാൻ ഓരോ വസതികളിൽ വെച്ച് കൂടുന്ന യോഗങ്ങൾ തന്നെയാണ് ഉചിതം എന്ന് ഏവരും അഭിപ്രായപ്പെട്ടു. ശാഖയുടെ വാർഷികം നടത്തണമെന്ന് പലരും അഭിപ്രായപ്പെട്ടു. അടുത്ത യോഗത്തിൽ വിശദമായ ചർച്ച ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു .

ക്ഷേമനിധി നടത്തി.

അടുത്ത മാസ യോഗം ഗൂഗിൾ മീറ്റ് വഴി നടത്താമെന്ന് ഏവരും സമ്മതിച്ചു. മേയ് മാസം മൂന്നാമത്തെ ഞായറാഴ്ച ആകാമെന്ന പൊതു അഭിപ്രായം യോഗം അംഗീകരിച്ചു.

12 മണിക്ക് സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു..

0

Leave a Reply

Your email address will not be published. Required fields are marked *