കൊടകര ശാഖയുടെ 2022 മെയ് മാസത്തെ യോഗം 15.05.22 ഞായറാഴ്ച 3 PMനു ശാഖ വൈസ് പ്രസിഡണ്ട് വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. ജയന്റെ കോടാലിയിലുള്ള ഭവനമായ “അനുഗ്രഹ” യില്‍ വെച്ച് ചേര്‍ന്നു. പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. കൊടകര ശാഖയിലെ എല്ലാ പ്രധാന സ്ഥാനങ്ങളും വഹിച്ചിരുന്ന ശ്രീ. അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖര പിഷാരോടി (അഞ്ചേരി ചന്ദ്രേട്ടന്)യുടേയും മറ്റ് നിര്യാതരായ സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു. ഗൃഹനാഥനായ ശ്രീ. വി പി. ജയന് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഭരണ സമിതി അംഗങ്ങള്‍ പുതിയ അംഗങ്ങള്‍ക്ക് ഭരണ സാരഥ്യ ചുമതല കൈമാറി. ഈ രംഗത്ത്…
"കൊടകര ശാഖ 2022 മെയ് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
ശാഖയുടെ വാർഷികാഘോഷങ്ങൾ രണ്ടുവർഷത്തെ ഇടവേളക്കുശേഷം 15-05-2022 ഞായറാഴ്ച ശാഖയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് സമുചിതമായി ആഘോഷിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടിയും മദ്ധ്യമേഖല കോർഡിനേറ്റർ ശ്രീ സി.ജി മോഹനൻ പിഷാരടിയും വാർഷികത്തിൽ പങ്കെടുത്തു. രാവിലെ സമാജം പ്രസിഡണ്ടിൻെറയും മദ്ധ്യമേഖല കോർഡിനേറ്ററോടെയും സാന്നിദ്ധ്യത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ എ .പി രാജൻ പതാക ഉയർത്തി വാർഷികത്തിന് തുടക്കം കുറിച്ചു. തുടർന്ന് ശാഖയിലെ അംഗങ്ങൾ പങ്കെടുത്ത മാല കെട്ട് മത്സരം നടന്നു. മാല കെട്ട് മത്സരത്തിൽ പങ്കെടുത്ത വർ (ശ്രീ എം പി സന്തോഷ് , ശ്രീ വി പി ഗോപിനാഥ്, ശ്രീമതി പത്മിനി, ഭവ്യ എസ് പിഷാരടി, ദേവി ഉണ്ണി, ശ്രീദേവി, അഖില, തുളസി, ഗായത്രി).…
"വടക്കാഞ്ചേരി ശാഖാവാർഷികം 2022"പാലക്കാട് ശാഖയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ശ്രീ പി പി അച്യുത പിഷാരടിയെ (കാറൽമണ്ണ പുത്തൻ പിഷാരം/ നന്ദനം ചുണ്ണാമ്പ് തറ) 80 തികഞ്ഞ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ വീട്ടിൽ പോയി പൊന്നാട അണിയിച്ചു ആദരിക്കുകയും ഒരു നിലവിളക്ക് സമ്മാനിക്കുകയും ചെയ്തു. ശ്രീ അച്യുത പിഷാരോടിക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നേർന്നു. ഈ ഉദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച പാലക്കാട് ശാഖയിലെ എല്ലാ സഹൃദയരായ മെമ്പർമാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. സെക്രട്ടറി മുകുന്ദൻ വി പി. 2+
"പാലക്കാട് ശാഖ സൂപ്പർ സീനിയർ അംഗം പി പി അച്യുത പിഷാരടിയെ ആദരിച്ചു"കോങ്ങാട് ശാഖയുടെ 2022 ഏപ്രിൽ മാസത്തെ യോഗം 07-05-22 ശനിയാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. പ്രാർത്ഥന, പുരാണ പാരായണം, തുടങ്ങിയ പരിപാടികൾക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ചന്ദ്രശേഖരൻ ഹാർദ്ദമായി സ്വാഗതമാശംസിച്ചു. ശുകപുരത്ത് പിഷാരത്ത് ലീല പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പുഞ്ചപ്പാടം വന്ദനയിൽ വിവാഹിതരായ രാജേഷ്, കവിത ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേർന്നു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ വാർഷികം, മെമ്പർഷിപ്പ് പിരിവ് എന്നിവയെ കുറിച്ചും മററു ശാഖാ പ്രവർത്തനത്തെ കുറിച്ചും സംസാരിച്ചു. ഗുരുവായൂരിൽ വെച്ച് നടന്ന യോഗത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം പ്രകടിപ്പിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു.…
"കോങ്ങാട് ശാഖ 2022 ഏപ്രിൽ മാസ യോഗം"തിരുവനന്തപുരം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 30-04-22ന് ശ്രീ ദേവദാസന്റെ വസതിയിൽ വച്ച് കൂടി. ശ്രീ. ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലേക്ക് ഗൃഹനാഥൻ ശ്രീ ദേവദാസ് എല്ലാവരെയും സ്വാഗതം ചെയ്തു. ശ്രീമതി സത്യഭാമ ഈശ്വരപ്രാർത്ഥന ചൊല്ലി. കോങ്ങാട് ശാഖ അംഗം ശ്രീ ഹരിദാസ്, ചെന്നൈ ശാഖ അംഗം ശ്രീ അജിത് എന്നിവരും പങ്കെടുത്തു. ശ്രീ ജഗദീഷ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ എല്ലാ മാസവും മുടങ്ങാതെ പഴയതുപോലെ കുടുംബ സംഗമം നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു. സെക്രട്ടറി ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വച്ചു നടന്ന പ്രതിനിധി സഭാ യോഗത്തെ കുറിച്ച് പറഞ്ഞു. തുടർന്ന് ശ്രീ M P ഹരിദാസ് ഗുരുവായൂർ ഗസ്റ്റ് ഹൌസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.…
"തിരുവനന്തപുരം ശാഖ 2022 ഏപ്രിൽ മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ കുടുംബയോഗം 28-04-22ന് ചേലൂർ പിഷാരത്ത് ഗോപിനാഥന്റെ വസതിയിൽ വെച്ച് 3 PMനു കൂടി. ശ്രീമതി ശ്രേയ രഞ്ജിത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തിയവരെ സ്വാഗതം ചെയ്തു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ 24-4-22ന് നടന്ന ദേവധേയം AC AUDITORIUM സമർപ്പണ ചടങ്ങുകളെ പറ്റി വിശദമായി സംസാരിച്ചു. രേഖാ മോഹൻ ഫൌണ്ടേഷൻ ശ്രീ മോഹനകൃഷ്ണന്റെ ഉദാരമായ സ്പോൺർഷിപ്പിന് ഇരിങ്ങാലക്കുട ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയും ചെയ്തു. സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച…
"ഇരിങ്ങാലക്കുട ശാഖ 2022 ഏപ്രിൽ മാസ യോഗം"വടക്കാഞ്ചേരി ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23.04.2022ന് ആററൂർ പള്ളിയാലിൽ പിഷാരത്തു വെച്ച് ഭദ്രദീപം തെളിച്ചു, പ്രാർത്ഥനയ്ക്കു ശേഷം ശ്രീ കെ. പി. പീതാംബരൻെറ സ്വാഗതത്തോടെ ആരംഭിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി ഒരു നിമിഷം മൗനം ആചരിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ടു വർഷമായി മുടങ്ങി കിടന്നിരുന്ന വാർഷികവും അവാർഡ് വിതരണവും നടത്തുവാൻ സാഹചര്യങ്ങൾ ഒരുക്കുന്നതിന് ശാഖാംഗങ്ങൾ മുൻകൈ എടുക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ശാഖയുടെ നേതൃത്വത്തിൽ ഒരു തീർത്ഥയാത്ര നടത്തണമെന്നും അതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണമെന്നും ക്ഷേമനിധിയെ ക്കുറിച്ചും ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം വിശദമായ ചർച്ചയിൽ ക്ഷേമനിധി തുടങ്ങുന്നതിനെ ക്കുറിച്ചും വാർഷികം…
"വടക്കാഞ്ചേരി ശാഖ 2022 ഏപ്രിൽ മാസ യോഗം"പാലക്കാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23 /4/ 22ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 10 30 ന് ആരംഭിച്ചു. മുൻ തീരുമാന പ്രകാരം പ്രസിഡണ്ടിന്റെ വീട്ടിൽ വച്ച് നടത്താം എന്ന് കരുതിയിരുന്ന മീറ്റിംഗ് ചില സാഹചര്യങ്ങളാൽ ഗൂഗിൾ വഴി നടത്തേണ്ടിവന്നു. ശ്രീമതി പ്രീത ഹരിനാരായണന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി ഈശ്വരപ്രാർത്ഥന നടത്തി. തദനന്തരം സെക്രട്ടറി ഇക്കഴിഞ്ഞ ഒരുമാസക്കാലയളവിലുള്ള ശാഖയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. പാലക്കാട് ശാഖ 80 തികഞ്ഞ 9 വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവർക്ക് ഒരു എളിയ ഉപഹാരം ആയി നിലവിളക്കുകൾ സമ്മാനിക്കുകയും ചെയ്തുവെന്നറിയിച്ചു. വളരെ…
"പാലക്കാട് ശാഖ 2022 ഏപ്രിൽ മാസ യോഗം"
Recent Comments