കോങ്ങാട് ശാഖ 2022 ഒക്ടോബർ മാസ യോഗം

കോങ്ങാട് ശാഖയുടെ 2022 ഒക്ടോബർ മാസ യോഗം 8-10-22ന് 10AMനു പ്രസിഡണ്ട് കെ.പി. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോങ്ങാട് ശാഖാ മന്ദിരത്തിൽ വച്ച് കൂടി. രാധിക എം.പി. പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ശ്രീ എം.പി. ഹരിദാസൻ സ്വാഗതമാശംസിച്ചു. കല്ലുവഴി ത്രിവിക്രമപുരത്ത് പിഷാരത്ത് ബാലചന്ദ്ര പിഷാരോടി, വെളപ്പായ ആനായത്ത് പിഷാരത്ത് കരുണാകര പിഷാരോടി, വെന്നിമല ചിത്രകൂടത്തിൽ പിഷാരത്ത് ദിലീപ് പിഷാരോടി (കല്ലുവഴി ), എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രസിഡണ്ട് ശാഖയുടെ തുടക്കം മുതലുള്ള ചരിത്രത്തെ കുറിച്ച് വിശദീകരിച്ചു. പുതിയ ഭാരവാഹികൾക്ക് എല്ലാ വിധ ആശംസകൾ അറിയിക്കുകയും ചെയ്തു. സെക്രട്ടറി ഉഷ വാർഷിക…

"കോങ്ങാട് ശാഖ 2022 ഒക്ടോബർ മാസ യോഗം"

കോട്ടയം ശാഖ 2022 ഒക്ടോബർ മാസ യോഗം

കോട്ടയം ശാഖയുടെ യോഗം 09-10-2022 ഞായറാഴ്ച സെക്രട്ടറി ഹരികുമാറിന്റെ വസതിയായ അശോകത്ത് പിഷാരത്ത് വെച്ച് കൂടി. ഗൃഹനാഥൻ എല്ലാ ശാഖാ അംഗങ്ങളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് എ പി അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം പഴയ പോലെ സജീവമാക്കാൻ എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു. ശാഖയുടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ ശാഖ പുനഃസംഘടിപ്പിക്കാൻ തീരുമാനമായി. പുതിയ സെക്രട്ടറിയായി കെ പി ഗോകുലകൃഷ്ണനെയും ട്രഷററായി അജിത് കുമാറിനെയും തിരഞ്ഞെടുത്തു. ഔദ്യോഗിക തിരക്ക് കാരണം സജീവ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുവാൻ നിര്ബന്ധിതനായ മുൻ സെക്രട്ടറി ഹരികുമാറിനും ട്രഷറർ രാധാകൃഷ്ണനും അവരുടെ ആത്മാർത്ഥ പ്രവർത്തനങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. നവംബർ 6 നു ശാഖയുടെ…

"കോട്ടയം ശാഖ 2022 ഒക്ടോബർ മാസ യോഗം"

എറണാകുളം ശാഖ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും

എറണാകുളം ശാഖയുടെ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും ശാഖ പ്രസിഡണ്ട് ശ്രീ ദിനേശിന്റെ വസതിയായ മുക്കോട്ടിൽ തെക്കേ പിഷാരത്ത് വെച്ച് സെപ്‌റ്റംബർ 18, ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തി. അംഗങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ടും കൂട്ടായ്മ കൊണ്ടും ഗൃഹാതുര സ്മരണകൾ നിറച്ച ഒരു ആഘോഷ ദിനമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. മുക്കോട്ടിൽ പിഷാരത്തെ കുട്ടികൾ ചേർന്ന് ഒരുക്കിയ, സമാജത്തിന്റെ ലോഗോ ഉൾക്കൊള്ളിച്ചു കൊണ്ട് തീർത്ത പൂക്കളം വളരെയധികം പ്രശംസ അർഹിക്കുന്ന ഒന്നായിരുന്നു. ശ്രീമതി ഉഷയുടെയും കുമാരി ശ്രീലക്ഷ്മി സന്തോഷിന്റേയും നാരായണീയ പാരായണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന വാശിയേറിയ മാലകെട്ടു മത്സരത്തിൽ മുക്കോട്ടിൽ പിഷാരത്ത് ശ്രീ മുരളീധരൻ വിജയിയായപ്പോൾ, ശ്രീമതി…

"എറണാകുളം ശാഖ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും"

ചെന്നൈ ശാഖയുടെ 2022ലെ പൊതുയോഗം

ചെന്നൈ ശാഖയുടെ പൊതുയോഗം 2022 ഒക്ടോബർ 2 ഞായറാഴ്ച ആൾവാർ തിരുനഗറിലുള്ള ശ്രീ. പി. കെ. പിഷാരടിയുടെ ഭവനമായ ‘ദ്വാരക‘ യിൽ വച്ച് കൂടി. രാവിലെ 10.30നു ആരംഭിച്ച യോഗത്തിൽ 40 ഓളം അംഗങ്ങൾ പങ്കെടുത്തു. ഗൃഹനാഥ ശ്രീമതി തങ്കം പിഷാരസ്യാർ നിലവിളക്ക് കൊളുത്തിയതോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ടിന്റെ അഭാവത്തിൽ സെക്രട്ടറി ശ്രീ. ഗോപിനാഥനും ശ്രീ. എ. പി നാരായണനും ചേർന്ന് യോഗ നടപടികൾ നിയന്ത്രിച്ചു . മാസ്റ്റർ അനിരുദ്ധിൻറെ ഗണേശ സ്തുതി, ശ്രീമതി ടി. പി. രുഗ്മിണി, ശ്രീമതി രമേശ്വരി എന്നിവരുടെ ശ്രീകൃഷ്ണ സ്തുതി എന്നിവയ്ക്ക് ശേഷം അംഗങ്ങളുടെ നാരായണീയ പാരായണം നടന്നു. നമ്മെ വിട്ടുപിരിഞ്ഞ എല്ലാ സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി നടത്തിയ മൗന…

"ചെന്നൈ ശാഖയുടെ 2022ലെ പൊതുയോഗം"

ഇരിങ്ങാലക്കുട ശാഖ 2022 സെപ്തംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ സെപ്തംബർ മാസത്തെ കുടുംബയോഗം 21-09-22 ബുധനാഴ്ച 3.00 PMനു ശ്രീ K.P. മോഹൻ ദാസിന്റെ വസതിയായ കാറളം Three Bunglowsൽ വെച്ച് കൂടി. ശ്രീമതി ഗിരിജ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ K.P മോഹൻദാസ് യോഗത്തിന് എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , പ്രത്യേകിച്ച് ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോവിന്ദപിഷാരോടിയുടെ( ഇരിങ്ങാലക്കുട ശാഖാ മെംബർ) നിര്യാണത്തിലും മൺമറഞ്ഞ മറ്റ് ഉള്ളവർക്കും ആദരാജ്ഞലികൾ അർപ്പിച്ചു. ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ 28-08-22 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിന്റെ വിശദ വിവരങ്ങൾ, പ്രത്യേകിച്ച്…

"ഇരിങ്ങാലക്കുട ശാഖ 2022 സെപ്തംബർ മാസ യോഗം"

കൊടകര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 സെപ്റ്റംബർ മാസത്തെ യോഗം 18.09.22 ഞായറാഴ്ച പകല്‍ 3 മണിക്ക് കാരൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന് സമീപം കാരൂർ പിഷാരത്ത് . കെ . പി. അച്ചുതന്റെ ഭവനമായ പത്മതീർത്ഥത്തിൽ ചേര്‍ന്നു. ശ്രീമതി സീത നാരായണന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ നിര്യാതരായ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു. ഒരു പൊതു യോഗ പ്രതീതി ആയി അംഗസംഖ്യ കൊണ്ട് സമ്പുഷ്ടമായ സദസ്സ് ഏറെ സന്തോഷം നൽകി. ഗൃഹനാഥനായ കെ പി അച്യുതൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ…

"കൊടകര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം"

പാലക്കാട് ശാഖ വാർഷിക സമ്മേളനവും ഓണാഘോഷവും

പാലക്കാട് ശാഖയുടെ പതിനേഴാം വാർഷിക സമ്മേളനവും ഓണാഘോഷവും . ശാഖയുടെ 17 വാർഷിക സമ്മേളനവും ഓണാഘോഷവും സെപ്റ്റംബർ 18ന് ഞായറാഴ്ച ശ്രീ ചാത്തമുത്തിക്കാവ് സപ്താഹം ഹാളിൽ വെച്ച് നടത്തി. ഭദ്രദീപം തെളിയിച്ചതിനു ശേഷം മാസ്റ്റർ ജയദീപ് ഈശ്വര പ്രാർത്ഥന നടത്തി. പിന്നീട് അംഗങ്ങൾ നാരായണീയ പാരായണം വളരെ ഭംഗിയായി നടത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നമ്മെ വിട്ടുപിരിഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിച്ചു . ശ്രീ N.രാമചന്ദ്ര പിഷാരടി (രക്ഷാധികാരി )സ്വാഗത പ്രസംഗത്തിൽ പാലക്കാട് ശാഖയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ചു. കേന്ദ്രത്തിൽ നിന്നും മറ്റ് ശാഖകളിൽ നിന്നും വന്നിരുന്ന ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ എ. പി . ഉണ്ണികൃഷ്ണൻ വാർഷികത്തിൽ പങ്കെടുത്ത ഏവരെയും…

"പാലക്കാട് ശാഖ വാർഷിക സമ്മേളനവും ഓണാഘോഷവും"

തിരുവനന്തപുരം ശാഖ ഓണാഘോഷം 2022

തിരുവനന്തപുരം ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 18 ഞായറാഴ്ച സംസ്കൃതിഭവൻ ജി.പി.ഒ ലെയ്ൻ പുളിമൂട്ടിൽ വച്ച് സമുചിതമായി ആഘോഷിച്ചു. വൈഷ്ണവി എസ് നടത്തിയ പ്രാർത്ഥനയോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാരംഭമായി. തുടർന്ന് ശാഖയിലെ അന്നേ ദിവസം ആദരിക്കുന്ന മുതിർന്ന അംഗങ്ങളെല്ലാം(ശ്രീ. എപിആർ ഉണ്ണി, ശ്രീമതി. കോമളം ടി ആർ, ശ്രീ. കെ കെ പിഷാരടി, ശ്രീമതി. പാർവതി പി, ശ്രീ. ടി പി രാമൻകുട്ടി, ശ്രീമതി. ശ്രീദേവി പി) ചേർന്ന് ഉദ്ഘാടന ദീപം തെളിച്ചു. ഓണാഘോഷത്തിനെത്തിയ ശാഖയിലെ എല്ലാ കുടുംബാംഗങ്ങളെയും ശ്രീ ജഗദീഷ് പിഷാരടി സ്വാഗതം ചെയ്തു. 75 വയസും അതിനുമുകളിലും പ്രായമുള്ള ബഹുമാന്യരായ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങായിരുന്നു ആദ്യം നടന്നത് . ശ്രീ ഗോപിനാഥ്…

"തിരുവനന്തപുരം ശാഖ ഓണാഘോഷം 2022"

ചൊവ്വര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 18/09/22 ഞായറാഴ്ച 3.30 PMന് ആലുവ തോട്ടക്കാട്ടുകര ശ്രീ ഹരികൃഷ്ണ പിഷാരടിയുടെ വസതിയായ സൗപർണികയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വരപ്രാർത്ഥന, ശ്രീമതി നളിനി പിഷാരസ്യാരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഗൃഹനാഥൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച ശാഖാംഗം മൂഴിക്കുളം തേക്കിൻക്കാട്ടിൽ ശ്രീമതി സരസ്വതി പിഷാരസ്യാരുടെയും നമ്മെ വിട്ടു പോയ മറ്റ് അംഗങ്ങളുടേയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. IIIT Dharwad E. C. (Btech) യിൽ 2 സ്വർണ മെഡലുകൾ നേടിയ കുമാരി പാർവതി ജയകുമാറിനെ (കളമശ്ശേരി) യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം…

"ചൊവ്വര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം"

കോങ്ങാട് ശാഖ വാർഷികവും ഓണാഘോഷവും 2022

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഈ വർഷത്തെ വാർഷികവും ഓണാഘോഷവും സെപ്തംബർ 11-ാം തിയ്യതി രാവിലെ 8.30 ന് രക്ഷാധികാരി ശ്രി കെ.പി.ഗോപാലപിഷാരോടി പതാക ഉയർത്തി കൊണ്ട് ആരംഭിച്ചു. കുമാരി മാനസിയും കൂട്ടുകാരും മനോഹരമായ പൂക്കളം കാലത്ത് തന്നെ ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം കെ .പി. ഗീത, ഉഷ എന്നിവർ മാലക്കെട്ട് മത്സരത്തിൽ പങ്കെടുത്തു. 9.30 ന് ദീപം കൊളുത്തി പൊതുയോഗം ആരംഭിച്ചു. അമേയ, വിഷ്ണു മായ, ആര്യ എന്നിവർ പ്രാർത്ഥനയും, ശാന്ത പിഷാരസ്യാർ, ഉഷ , ഗീത തുടങ്ങിയവർ നാരായണീയപാരായണവും( ദശകം 68) വായിച്ചു. യോഗത്തിൽ 110 ഓളം പേർ പങ്കെടുത്തു. എല്ലാവർക്കും ശ്രീ അച്ചുതാനന്ദൻ സ്വാഗതമാശംസിച്ചു. ആദ്യമായി പിഷാരോടി സമാജം ഏകീകരിച്ച…

"കോങ്ങാട് ശാഖ വാർഷികവും ഓണാഘോഷവും 2022"