ഇരിങ്ങാലക്കുട ശാഖ 2022 സെപ്തംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ സെപ്തംബർ മാസത്തെ കുടുംബയോഗം 21-09-22 ബുധനാഴ്ച 3.00 PMനു ശ്രീ K.P. മോഹൻ ദാസിന്റെ വസതിയായ കാറളം Three Bunglowsൽ വെച്ച് കൂടി.

ശ്രീമതി ഗിരിജ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ K.P മോഹൻദാസ് യോഗത്തിന് എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , പ്രത്യേകിച്ച് ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോവിന്ദപിഷാരോടിയുടെ( ഇരിങ്ങാലക്കുട ശാഖാ മെംബർ) നിര്യാണത്തിലും മൺമറഞ്ഞ മറ്റ് ഉള്ളവർക്കും ആദരാജ്ഞലികൾ അർപ്പിച്ചു.

ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ 28-08-22 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിന്റെ വിശദ വിവരങ്ങൾ, പ്രത്യേകിച്ച് സർഗ്ഗോത്സവം 22 നെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. 25-09-22 ന് ചേരുന്ന സർഗ്ഗോത്സവത്തിന്റെ യോഗത്തിൽ കുടുതൽ മെംബർമാർ പങ്കെടുക്കണമെന്നും അഭൃർത്ഥിച്ചു.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ അവതരിപ്പിച്ച വരവ് ചിലവു് കണക്കുകളും യോഗം പാസ്സാക്കി.

സർഗ്ഗോത്സവത്തിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ശാഖയുടെ രണ്ടു പ്രോഗ്രാമിനെ പറ്റി എകദേശം ധാരണയായി. 25-09-22 ന് ചേരുന്ന സർഗ്ഗോത്സവത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം ശാഖയുടെ എക്സ്ക്യൂട്ടീവ് മീറ്റിങ്ങിൽ എടുക്കാമെന്നും തീരുമാനിച്ചു.

ശ്രീ K .P .മുരളിധരൻ, ശ്രീമതി ഉമാ മുരളിധരൻ, മക്കൾ M. അശ്വിൻ , M വൈശാഖ് എന്നിവർ ശാഖയിൽ പുതിയതായി അംഗത്വം എടുത്തതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. ശാഖയുടെ വരിസംഖ്യ പിരിവ് ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സമാജം , PE& WS , തുളസീദളം എന്നിവയുടെ വിഹിതം കഴിയുന്നത്ര വേഗത്തിൽ അയച്ചു കൊടുക്കുന്നതുമാണെന്നും PET 2000 പെൻഷൻ ഫണ്ടിലേക്ക് ശാഖയുടെ വിഹിതമായ രുപ 25000/- PE&WS ന് കൊടുത്തതായും ട്രഷറർ യോഗത്തിൽ അറിയിച്ചു.
ക്ഷേമനിധി നടത്തി.

ഒക്ടോബർ മാസത്തെ കുടുംബയോഗം മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദന്റെ വസതിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു, ശ്രീ രാധാകൃഷ്ണന്റെ നന്ദിയോടെ യോഗം 5.30 മണിക്ക് സമാപിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *