ചൊവ്വര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 18/09/22 ഞായറാഴ്ച 3.30 PMന് ആലുവ തോട്ടക്കാട്ടുകര ശ്രീ ഹരികൃഷ്ണ പിഷാരടിയുടെ വസതിയായ സൗപർണികയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വരപ്രാർത്ഥന, ശ്രീമതി നളിനി പിഷാരസ്യാരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഗൃഹനാഥൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച ശാഖാംഗം മൂഴിക്കുളം തേക്കിൻക്കാട്ടിൽ ശ്രീമതി സരസ്വതി പിഷാരസ്യാരുടെയും നമ്മെ വിട്ടു പോയ മറ്റ് അംഗങ്ങളുടേയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. IIIT Dharwad E. C. (Btech) യിൽ 2 സ്വർണ മെഡലുകൾ നേടിയ കുമാരി പാർവതി ജയകുമാറിനെ (കളമശ്ശേരി) യോഗം അനുമോദിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ഡിസംബറിൽ തൃശൂരിൽ വെച്ച് നടത്തപ്പെടുന്ന സർഗ്ഗോത്സവം -2022 നെ പറ്റി ചർച്ചകൾ നടത്തി. ശാഖയുടെ പേരിൽ നടത്തുന്ന കലാപരിപാടികൾ എന്തൊക്കെയാണെന്നു ഏകദേശ ധാരണയായതിൻ പ്രകാരം അടുത്ത 10 ദിവസത്തിനകം അതിൽ പങ്കെടുക്കേണ്ടവരെ വിവരം ധരിപ്പിച്ചു വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ യോഗം തീരുമാനിച്ചു.

അതിനു ശേഷം നടന്ന ഗസ്റ്റ് ഹൗസിനെപ്പറ്റിയുള്ള ചർച്ചയിൽ അവിടെ താമസിച്ചവർ അവിടത്തെ താമസ സൗകര്യങ്ങളെ പറ്റി വിശദമായി സംസാരിച്ചു. അവിടെ വരുത്തേണ്ട ചില മാറ്റങ്ങളെ പറ്റിയും ചില പുതിയ ആശയങ്ങളെപ്പറ്റിയും ചർച്ച നടന്നു. അവിടെ താമസിച്ചവരുടെ മൊബൈൽ ഫോണിലേക്ക് നന്ദിയും അവരുടെ അഭിപ്രായങ്ങളെ പറ്റി ചോദിച്ചു കൊണ്ടും ഒരു സന്ദേശം അയക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും എന്ന് യോഗത്തിൽ അറിപ്രായം വന്നു.

ഉത്രാടം നാളിൽ ഓണാഘോഷം നടത്തിയ വെബ്സൈറ്റിനേയും പങ്കെടുത്തവരേയും യോഗം അഭിനന്ദിച്ചു. തുടർന്ന് തുളസീദളത്തിന്റെ കാര്യങ്ങൾ ശ്രീ വിജയൻ വിശദീകരിച്ചു. ഓണപ്പതിപ്പിലേക്ക് പരസ്യങ്ങൾ തന്നു സഹകരിച്ച ശാഖാംഗങ്ങൾക്ക് പ്രത്യേകം നന്ദി അറിയിച്ചു. കേന്ദ്രത്തിലേയും ശാഖയിലേയും ഉള്ള വിദ്യാഭ്യാസ അവാർഡുകൾക്കായി വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ മധു വായിച്ചത് യോഗം അംഗീകരിച്ചു. അടുത്ത മാസത്തെ യോഗം 23/10/22 ഞായറാഴ്ച 3.30PM നു നെടുവന്നൂർ ശ്രീ കെ. ഭരതന്റെ വസതിയായ വൈശാഖത്തിൽ ചേരുവാൻ തീരുമാനിച്ചു.  ശ്രീ ദിവാകര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *