പാലക്കാട് ശാഖ വാർഷിക സമ്മേളനവും ഓണാഘോഷവും

പാലക്കാട് ശാഖയുടെ പതിനേഴാം വാർഷിക സമ്മേളനവും ഓണാഘോഷവും .

ശാഖയുടെ 17 വാർഷിക സമ്മേളനവും ഓണാഘോഷവും സെപ്റ്റംബർ 18ന് ഞായറാഴ്ച ശ്രീ ചാത്തമുത്തിക്കാവ് സപ്താഹം ഹാളിൽ വെച്ച് നടത്തി. ഭദ്രദീപം തെളിയിച്ചതിനു ശേഷം മാസ്റ്റർ ജയദീപ് ഈശ്വര പ്രാർത്ഥന നടത്തി. പിന്നീട് അംഗങ്ങൾ നാരായണീയ പാരായണം വളരെ ഭംഗിയായി നടത്തുകയുണ്ടായി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നമ്മെ വിട്ടുപിരിഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിച്ചു .

ശ്രീ N.രാമചന്ദ്ര പിഷാരടി (രക്ഷാധികാരി )സ്വാഗത പ്രസംഗത്തിൽ പാലക്കാട് ശാഖയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ചു. കേന്ദ്രത്തിൽ നിന്നും മറ്റ് ശാഖകളിൽ നിന്നും വന്നിരുന്ന ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ എ. പി . ഉണ്ണികൃഷ്ണൻ വാർഷികത്തിൽ പങ്കെടുത്ത ഏവരെയും അഭിനന്ദിച്ചതോടൊപ്പം മെമ്പർമാരുടെ അകമഴിഞ്ഞ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. .പട്ടാമ്പി ശാഖ സെക്രട്ടറിയും കേന്ദ്ര വൈസ് പ്രസിഡണ്ടും ആയ ശ്രീ എം പി സുരേന്ദ്രൻ പിഷാരടി വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി സദസ്സിനെ അഭിസംബോധന ചെയ്തു. യോഗത്തിൽ സന്നിഹിതനായ ശ്രീ രാജൻ സിത്താര ആശംസകൾ അർപ്പിച്ചു കൊണ്ട് സർഗ്ഗോത്സവം 2022 പരിപാടിയെക്കുറിച്ച് വിവരിച്ചു. കൂടാതെ ശ്രീ രാജൻ പിഷാരടി PE&WS, ശ്രീ പ്രഭാകരൻ പിഷാരടി കോങ്ങാട് ശാഖ പ്രസിഡൻറ്,ശ്രീ A P. രാമകൃഷ്ണൻ പട്ടാമ്പി ശാഖ ,ആലത്തൂർ ശാഖ മെമ്പർ ശ്രീ മുരളി എന്നിവരും പാലക്കാട് ശാഖയുടെ വാർഷികത്തിന് ആശംസകൾ അറിയിച്ചു .

കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ പിഷാരടി സമാജത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെ കുറിച്ചും വിവരിച്ചു. ആചാര്യരത്നം ബഹുമതി ലഭിച്ച ശ്രീ കെ പി ഗോപാല പിഷാരടിയെയും, സഹധർമ്മിണിയേയും പൊന്നാട അണിയിച്ച് ആദരിക്കുകയും ശാഖയുടെ വകയായി മെമെന്റോയും സമ്മാനിച്ചു. കായികരംഗത്തെ അഭിമാനമായ ശ്രീ എപി ദത്തനെയും അനുമോദിച്ചു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ അമ്മയെയും സഹധർമ്മിണി സന്ധ്യയെയും സ്റ്റേജിൽ വിളിച്ച് പൊന്നാട നൽകി .

സെക്രട്ടറി ശ്രീ വി പി മുകുന്ദൻ ശാഖ റിപ്പോർട്ടും, ട്രഷറർ ശ്രീ കെ ഗോപി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. രണ്ടും യോഗം അംഗീകരിച്ചു .കഴിഞ്ഞ മൂന്നു വർഷമായി വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച 12 കുട്ടികളെ മെമെൻ്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു. അവാർഡ് ജേതാക്കൾ, നിരഞ്ജൻ വി, അർച്ചിത പിഷാരടി, രാം ജിത് രനിൽ,നന്ദന കൃഷ്ണ കുമാർ,നന്ദ കിഷോർ എം. എൻ.,ഹിത  V H, വൈഷ്ണവ് നന്ദകുമാർ, അഭിനവ് ഗിരീഷ് പിഷാരടി, ദേവിക പി, ആദിത്യ രവികുമാർ, ഗോപിക പി., ഗീതിക പ്രദീപ്.

കഴിഞ്ഞവർഷം പാലക്കാട് ശാഖയിൽ നിന്നും CA. പാസായ അഖിൽ മോഹനന് മെമെന്റോയും കാഷ് അവാർഡും നൽകി. ശ്രീ T.P.ഉണ്ണികൃഷ്ണൻ, ശാഖ വൈസ് പ്രസിഡൻറ്, നന്ദി പ്രകടനം നടത്തി.

തുടർന്ന് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലുള്ള ഭരണ സമിതി പാനൽ തന്നെ തുടരുവാൻ എല്ലാവരും അഭ്യർത്ഥിച്ചു. യോഗം ആ തീരുമാനം അംഗീകരിച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീ സതീഷ് കുമാറിനെ കൂടി തെരഞ്ഞെടുത്തു.

അടുത്ത രണ്ടു വർഷത്തേക്കുള്ള ശാഖാ ഭാരവാഹികൾ

യോഗം ശേഷം കലാപരിപാടികൾക്ക് തുടക്കമായി. കുമാരി കൃഷ്ണ ആർ നടത്തിയ കുച്ചിപ്പുടി നൃത്തത്തോടെ ആരംഭിച്ച കലാ പരിപാടികളിൽ , കൈകൊട്ടിക്കളി, ഡാൻസുകൾ ,പാട്ടുകൾ എന്നിവ വളരെ ഭംഗിയായി ഓരോരുത്തരും അവതരിപ്പിച്ചു. കലാ പരിപാടികൾ അവതരിപ്പിച്ചത് കുമാരി കൃഷ്ണ R. നന്ദന,ഗോപിക and team & Small children of various age groups.

സമൃദ്ധമായ ഒരു ഓണസദ്യയും വാർഷികത്തിന്റെ പ്രത്യേകതയായിരുന്നു. സംഗീത പരിപാടിയിൽ ശ്രീ രാമഭദ്രൻ കെ ആർ, ശ്രീ എസ് എം. ഉണ്ണികൃഷ്ണൻ, ശ്രീ എ രാമചന്ദ്രൻ, ശിഷ്യ നവ്യദാസ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചത് വളരെ ഹൃദ്യമായിരുന്നു.

പൂക്കളം ഒരുക്കിയത് ശ്രീമതി സംഗീത ഹരിദേവ് , ശ്രീമതി ഹൃദ്യ കൃഷ്ണകുമാർ, കുമാരി നന്ദന, കുമാരി ഗാഥ, ശ്രീമതി പ്രസന്ന എന്നിവരായിരുന്നു.

കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി. വാർഷിക പരിപാടി 4. 30ന് സമംഗളം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *