തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ ആർ. ശ്രീധരന്റെ പോട്ടോർ ശ്രീനിലയം ഭവനത്തിൽ 20-11-22ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാവരുടെയും ഓർമ്മയിൽ അനുശോചിച്ചു.

ശ്രീമതി എ. പി സരസ്വതിയുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി രണ്ടാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

ഗൃഹനാഥൻ ശ്രീ ആർ. ശ്രീധരൻ സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷ പ്രസംഗത്തിൽ പിരിവ് ഊർജ്ജിതമാക്കേണ്ടതിനെ പറ്റിയും അടുത്ത മാസം നടക്കുന്ന സർഗ്ഗോൽസവം വിജയിപ്പിക്കേണ്ടതിനെപ്പറ്റിയും ശ്രീ വിനോദ് കൃഷ്ണൻ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

ഒക്ടോബർ 2 ന് PE&WS ന്റെ നേതൃത്വത്തിൽ ആസ്ഥാന മന്ദിരത്തിൽ തൃശൂർ ശാഖയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ 4 പേർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ചുള്ള സൗജന്യ നേത്ര സർജറിയും 3 പേർക്ക് സൗജന്യ കണ്ണടകളും മലബാർ ഐ ഹോസ്പിറ്റൽ മുഖാന്തിരം നൽകിയതായി ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.

തുളസീദളം മാനേജർ ശ്രീ രഘുനന്ദനനടക്കം സർജറികൾ നടത്താൻ പലരും സംഭാവനകൾ തന്ന വിവരം സന്തോഷത്തോടെയും നന്ദിയോടെയും നിങ്ങളേവരുടെയും ശ്രദ്ധയിൽ പെടുത്തുന്നു, സർഗ്ഗോൽസത്തിനു വേണ്ടിയുള്ള കലാപരിപാടികളിൽ നമ്മുടെ പങ്കാളിത്തത്തിനു വേണ്ടി ശ്രീമതി ജ്യോതി ബാബു, ശ്രീമതി രഞ്ജിനി ഗോപി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്ന വിവരം ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകളിൽ സംവരണം അനുവദിച്ചതിന് മുഖ്യ മന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിച്ചിരുന്നു. ഈ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആകണം. സ്വന്തമായി നിശ്ചിത സ്ഥലത്തിൽ കൂടുതൽ പാടില്ല എന്നൊക്കെയാണ് നിയമാവലി. നമ്മുടെ ഇടയിൽ കഴകം, മറ്റ് പ്രൈവറ്റ് ജോലികൾ എന്നിവ ചെയ്യുന്നവർക്ക് തീർച്ചയായും വാർഷിക വരുമാനം നാലു ലക്ഷം ഉണ്ടാവില്ല. അതു പോലെ ഭാഗം കഴിയാത്ത തറവാടുകളിൽ താമസിക്കുന്നവർക്ക് കാണുമ്പോൾ കൂടുതൽ സ്ഥലം ഉണ്ടാവുമെങ്കിലും ആ സ്ഥലം ഒരുപാട് പേരുടെ പേരിൽ കിടക്കുന്നതിനാൽ സ്വന്തമായി കരുതാൻ ആകാത്ത നിരവധി നിസ്സഹായർ നമ്മുടെ ഇടയിൽ ഉണ്ട്.
അതു പോലെ സാമ്പത്തികമായി വളരെ താഴ്ന്ന നിലയിൽ ആയിട്ടും അറിവില്ലായ്മ കൊണ്ട് എ പി എൽ കാർഡ് വിഭാഗത്തിൽ പെട്ട് യാതൊരു ആനുകൂല്യവും ലഭിക്കാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇവരെ കണ്ടെത്തി അവരുടെ അവകാശങ്ങൾ നേടിയെടുക്കേണ്ടതും നമ്മുടെ ചുമതലയാണ്. അതു പോലെയുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം വിവാഹപ്രായം കഴിഞ്ഞിട്ടും നമ്മുടെ സമുദായത്തിൽ വിവാഹം നടക്കാതെ പോകുന്ന യുവാക്കളുടെ കാര്യത്തിലും നമുക്ക് എന്ത് ചെയ്യാനാകും എന്ന് ആലോചിക്കേണ്ടതാണ്. കോവിഡിന് ശേഷം പൊതുവെ സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതെയായത് നമുക്കും തിരിച്ചടിയാണ്. സർഗ്ഗോൽസവത്തിൽ തൃശൂർ ശാഖയുടെ മികച്ച പങ്കാളിത്തത്തെപ്പറ്റി എല്ലാവർക്കും നല്ല പ്രതീക്ഷകൾ ഉണ്ടെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.

തുടർന്ന് നടന്ന വിശദമായ ചർച്ചയിൽ സർവ്വശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, സി പി അച്യുതൻ, രവികുമാർ പിഷാരോടി, കെ പി ഗോപകുമാർ, ആർ. ശ്രീധരൻ, തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ എന്നിവർ പങ്കെടുത്തു.

സർഗ്ഗോത്സവത്തിലേക്ക് ശ്രീ എസ് ഹരികൃഷ്ണൻ (സമാജം കേന്ദ്ര ട്രഷററുടെ മകൻ), ശ്രീ ആർ പി രഘുനന്ദൻ, ശ്രീമതി ഉഷ രാമചന്ദ്രൻ എന്നിവർ സംഭാവനകൾ നൽകിയത് സർഗ്ഗോത്സവം ട്രഷറർ ശ്രീ കെ പി ഗോപകുമാർ ഏറ്റുവാങ്ങി.

അമ്പതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ശ്രീമതി ഉഷ എ രാമചന്ദ്ര പിഷാരോടി സർഗ്ഗോൽസവത്തിലേക്ക് സംഭാവന ചെയ്തപ്പോൾ.

ക്ഷേമ നിധി നടത്തി.

ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.

ഡിസംബർ മാസത്തിലെ യോഗം 18-12-22 ഞായറാഴ്ച്ച രാവിലെ 9.30 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ
വൈസ്. പ്രസിഡന്റ്
എ. രാമചന്ദ്ര പിഷാരോടി.

1+

മുബൈ ശാഖയുടെ 428മത് ഭരണ സമിതിയോഗം 20.11.2022 ഞയറാഴ്ച വൈകുന്നേരം 5.30 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ പുതുതായി ഓർഡിനറി അംഗത്വം എടുത്ത ഉഷാകുമാരി മോഹനൻ, ജനക് മോഹൻ പിഷാരോടി എന്നിവരുടെ അപേക്ഷ പരിശോധിച്ച് കേന്ദ്രത്തിന് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഡിസംബർ 11ന്റെ വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി കലാവിഭാഗം കൺവീനർ ശ്രീ ശശിധരൻ യോഗത്തെ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ മതിപ്പു ചിലവിന്റെ ഏകദേശരൂപം കലാവിഭാഗം യോഗത്തെ അറിയിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ആ തുക കണ്ടെത്താൻ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.

സർഗ്ഗോത്സവത്തിന്റെ നോട്ടീസ് കേന്ദ്രത്തിൽ നിന്നും ലഭിച്ചതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. കഴിയുന്ന സംഭാവനകൾ നൽകുവാനും കഴിയുന്നത്ര അംഗങ്ങൾ ഡിസംബർ 24നു തൃശൂരിൽ എത്തണം എന്നും അഭ്യർത്ഥിച്ചു.

തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 7 മണിയോടുകൂടി പര്യവസാനിച്ചു.

0

ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 12-11-22 ശനിയാഴ്ച 10.30AM നു മണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ ഗീതാഞ്ജലി ഗിരീഷ്, പൂർണ്ണിമ വിജയൻ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ നളിനി പിഷാരസ്യാർ, തങ്കമണി വേണുഗോപാൽ, ദേവി പ്രഭാകരൻ, ശോഭ വത്സൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കുമാരി പൂർണ്ണിമ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ശാഖാഗം ശ്രീ കിഷോറിന്റെ മാതാവ് ശ്രീമതി ഗൗരി പിഷാരസ്യാരുടെയും മറ്റു സമുദായാംഗങ്ങളുടെയും വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തുടർന്ന് അന്നത്തെ പ്രധാന ചടങ്ങായ അനുമോദനത്തിലേക്കു കടന്നു. അന്നേ ദിവസം അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേണുഗോപാൽ-തങ്കമണി ദമ്പതിമാരെ യോഗം അനുമോദിച്ചു. ശാഖയുടെ ഉപഹാരം സെക്രട്ടറി ശ്രീ സേതുമാധവൻ സമ്മാനിച്ചു. ശ്രീ K. P. രവി, ഹരികൃഷ്ണൻ പിഷാരടി, ആനന്ദൻ പിഷാരടി (അഷ്ടമിച്ചിറ), പദ്മിനി. K. P, വിജയൻ ആലങ്ങാട്, ശ്രീമതി ശ്രീദേവി പ്രഭാകരൻ (കോങ്ങാട്), സിന്ധു രാജേന്ദ്രൻ (കോഴിക്കോട്), വനജ ഉണ്ണികൃഷ്ണൻ (തൃശ്ശൂർ) തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു. ദമ്പതിമാർ അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.

കുമാരി രേവതി വർമ്മക്ക് കേന്ദ്രത്തിൽ നിന്നും കിട്ടിയ സ്കോളർഷിപ്പ് പ്രസിഡണ്ട് നൽകി. സർഗ്ഗോത്സവം 22 ലേക്കു ശാഖയിൽ നിന്നുമുള്ള ആദ്യ സംഭാവന ശ്രീ വേണുഗോപാൽ പ്രോഗ്രാം കോർഡിനേറ്ററായ ഹരികൃഷ്ണപിഷാരോടിക്ക് നൽകി ഉൽഘാടനം ചെയ്തു. തുടർന്ന് ശ്രീ ഹരികൃഷ്ണൻ പിഷാരടി, ദിവാകര പിഷാരടി, വേണുദാസ്, ശ്രീമതിമാർ മഞ്ജു വിജയൻ, സിന്ധു രാജേന്ദ്രൻ (കോഴിക്കോട്), വനജ ഉണ്ണികൃഷ്ണൻ, ചൈത്ര വത്സൻ, കുമാരിമാർ പൂർണിമ, ശ്രീലക്ഷ്മി എന്നിവർ ഗാനങ്ങൾ ആലപിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ. മധു വായിച്ചതു യോഗം അംഗീകരിച്ചു. സർഗ്ഗോത്സവം ചർച്ചകൾ നടന്നു.

അടുത്ത മാസത്തെ യോഗം 25-12-22 ഞായറാഴ്ച 3.30PM നു കുട്ടമശ്ശേരി ശ്രീ ജയന്റെ വസതിയിൽ (രാഗസുധ) നടത്തുവാൻ തീരുമാനിച്ചു. ശ്രീ K. N., വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു. തുടർന്ന് ഗംഭീരമായ വിവാഹ വാർഷിക സദ്യയും ഉണ്ടായിരുന്നു.

3+

കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം 6.11.22 ന് പയ്യപ്പാടി അജിത്കുമാറിന്റെ വസതിയായ ശ്രീശൈലത്ത് വെച്ച് നടന്നു.

വിനായക് പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ അജിത്കുമാർ എല്ലാ ശാഖാഗങ്ങളെയും യോഗത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കാരണം പ്രസിഡണ്ട് ശ്രീ A.P.അശോക് കുമാരിനു യോഗത്തിലേക്ക് എത്തുവാൻ സാധിച്ചില്ല. വൈസ് പ്രസിഡണ്ട് ദേവകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പ്രസിഡണ്ട് വീഡിയോ കോളിലൂടെ യോഗ നടപടികൾ നിരീക്ഷിക്കുകയും അഭിപ്രായങ്ങളും തീരുമാനങ്ങളും പങ്കുവെക്കുകയും ചെയ്തു.

ദുരിതം നിറഞ്ഞ കഴിഞ്ഞ രണ്ടര വർഷ കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാ ശാഖാഗങ്ങളുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

ദേവകുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ തുലാ വർഷത്തിന്റെ പ്രതികൂല സാഹചര്യത്തിലും വളരെ അധികം അംഗങ്ങൾ എത്തി ചേർന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. രക്ഷാധികാരി ശ്രീ P N സുരേന്ദ്ര പിഷാരോടി വാർഷിക യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിനു എത്തിയ മുൻകാല ശാഖ പ്രവർത്തകരെയും മുതിർന്ന ശാഖ അംഗങ്ങളെയും പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖയിൽ ഉള്ള ഒരു മുതിർന്ന അംഗത്തിന് 1000 രൂപ മാസ പെൻഷൻ നൽകുവാൻ മണർകാട് കാവ്യശ്രീയിലെ മോഹനൻ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സന്മനസ്സിനെ യോഗം അഭിനന്ദിച്ചു.

ഹരികുമാർ അവതരിപ്പിച്ച 2019-22 വാർഷിക റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി. കേശവ പിഷാരോടി, കെ.പി.ഗീത പിഷാരസ്യാർ, ദേവി മോഹൻ, അജിത്ത് പിഷാരോടി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

അധ്യക്ഷൻ അവതരിപ്പിച്ച 2022-24 വർഷത്തേക്കുള്ള ഭരണ സമിതിയെ ശാഖ അംഗങ്ങൾ അംഗീകരിക്കുകയും പുതിയ ഭരണ സമിതിയെ അനുമോദിക്കുകയും ചെയ്തു.

രക്ഷാധികാരിമാർ :

1. ശ്രീ P.N.സുരേന്ദ്ര പിഷാരോടി, നീണ്ടൂർ
2. ശ്രീ മധുസൂദന പിഷാരോടി, പയ്യപ്പാടി

പ്രസിഡണ്ട് : ശ്രീ A.P.അശോക് കുമാർ,

വൈസ് പ്രസിഡണ്ടുമാർ :
1.ശ്രീ ദേവകുമാർ, വെന്നിമല
2. ശ്രീ C.K.കൃഷ്ണ പിഷാരോടി, നാഗമ്പടം

സെക്രട്ടറി : K.P.ഗോകുലകൃഷ്ണൻ, കുമാരനല്ലൂർ

ജോയിന്റ് സെക്രട്ടറിമാർ :
1. ശ്രീ പ്രവീൺകുമാർ, പയ്യപ്പാടി
2. ശ്രീ ഹരികുമാർ, ഏറ്റുമാനൂർ

ട്രഷറർ : ശ്രീ M.S.അജിത്കുമാർ, പയ്യപ്പാടി

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :

1. ശ്രീമതി ഗീത, മറിയപ്പിള്ളി
2. ശ്രീമതി കമലം പിഷാരസ്യാർ, നീണ്ടൂർ
3. ശ്രീ ഋഷികേശ പിഷാരോടി, ഓണംതുരുത്ത്
4. ശ്രീ രമേശൻ, മണർകാട്
5. ശ്രീമതി സുമംഗല, ഏറ്റുമാനൂർ
6. ശ്രീ അരവിന്ദാക്ഷൻ, മണർകാട്

സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ഗോകുലകൃഷ്ണൻ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും 2022-24 വർഷത്തേക്കുള്ള രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.

യോഗം ചർച്ച ചെയ്തു എടുത്ത പ്രധാന തീരുമാനങ്ങൾ :

1) ശാഖയുടെ പ്രതിമാസ യോഗങ്ങൾ മാസത്തിലെ ആദ്യ ഞായറാഴ്ച നടത്തുന്നതാണ്.

2) 2019-20, 2020-21 & 2021-22 എന്നീ 3 വർഷത്തെ വരിസംഖ്യ അംഗങ്ങളിൽ നിന്നും 2023 മാർച്ചിന് മുമ്പായി പിരിച്ചെടുക്കുവാൻ തീരുമാനമായി. എല്ലാ ശാഖാ അംഗങ്ങളും ഈ തുക സെക്രട്ടറിയെയോ ട്രഷററയോ അല്ലെങ്കിൽ മറ്റു ഭാരവാഹികളെയോ ഗൂഗിൾ പേ മുഖേനയോ അഥവാ നേരിട്ടോ ഏല്പിക്കണമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു. ഓരോ അംഗത്തിന്റെയും കുടിശ്ശികയുടെ വിവരങ്ങൾ അവരെ അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേന്ദ്രത്തിലേക്ക് ശാഖ നൽകേണ്ട വരിസംഖ്യയുടെ കുടിശ്ശികയും തുളസീദളത്തിന്റെ കുടിശ്ശികയും എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്തി.

3) ബാങ്ക് അക്കൗണ്ട് തൽകാലം നീണ്ടൂർ സഹകരണ ബാങ്കിൽ തന്നെ തുടരുവാൻ തീരുമാനിച്ചു.

4) 3 വർഷമായി ശാഖ നൽകുന്ന സ്കോളർഷിപ്പ് നൽകുവാൻ ശാഖയ്‌ക്ക്‌ സാധിച്ചിട്ടില്ല.ഇതു 2023 മാർച്ചിന് മുമ്പായി കൊടുക്കുവാൻ തീരുമാനിച്ചു. ഇതിനായി 2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും പാസ്സായ കുട്ടികളുടെ രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് 30.11.22 നു മുമ്പായി സെക്രട്ടറിക്കു അയച്ചു കൊടുക്കുവാൻ യോഗം ആവശ്യപ്പെട്ടു. ഇതിനായി ഒരു കത്ത് എല്ലാ അംഗങ്ങൾക്കും Whatsapp മുഖേന അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

5) ശാഖ അംഗങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി ഡിജിറ്റൽ രൂപത്തിൽ ഡിസംബർ 31, 2022 നു മുമ്പായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിവരങ്ങൾ അംഗങ്ങളിൽ നിന്നും ശേഖരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

6) ജനവരി 1, 2023 മുതൽ ശാഖയുടെ പുതിയ ക്ഷേമനിധി തുടങ്ങുന്നതാണ്. മുഴുവൻ വിവരങ്ങൾ ഡിസംബർ മാസ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ്.

7) ശാഖ അംഗങ്ങളുടെ ഒരു ദിവസ ഉല്ലാസ യാത്ര ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു.

8) യുവാക്കളെ ശാഖ പ്രവർത്തനത്തിലേക്കു ആകർഷിക്കുവാനും ശാഖക്കു ഒരു ചെറിയ വരുമാന മാർഗം ഉണ്ടാക്കുവാനും youtube ചാനൽ പോലുള്ള ഓൺലൈൻ പ്രവർത്തനങ്ങളോ മറ്റു നല്ല ആശയങ്ങളോ യുവാക്കളിൽ നിന്നും ക്ഷണിക്കുവാൻ സെക്രട്ടറിയെ ചുമതലപെടുത്തി.

കേന്ദ്രം തൃശൂരിൽ ഡിസംബർ 24 നു നടത്തുന്ന സർഗ്ഗോത്സവം പരിപാടിയിൽ ശാഖയുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ശാഖ അംഗങ്ങൾ പേരു വിവരങ്ങൾ നവംബർ 15 നു മുമ്പ് ശാഖ പ്രസിഡണ്ടിനെയോ സെക്രട്ടറിയെയോ ഏല്പിക്കേണ്ടതാണ്.

Whatsapp ഗ്രൂപ്പ് കൂടുതൽ സജീവമാക്കുവാൻ എല്ലാ ശാഖ അംഗങ്ങളുടെയും സഹകരണം യോഗം അഭ്യർത്ഥിച്ചു.

മത്സരങ്ങളും സമ്മാന ദാനവും തമ്പോലയും നടത്തി. പങ്കെടുത്ത എല്ലാ അംഗങ്ങളും കൂടി ഗ്രൂപ്പ് ഫോട്ടോ എടുത്തു. വിഭവ സമൃദ്ധമായ സ്വാദിഷ്ട ഭക്ഷണങ്ങളോടു കൂടി സൽക്കാരം ഒരുക്കിയ അജിത്ത്കുമാറിനും കുടുംബാംഗങ്ങൾക്കും കോരി ചൊരിയുന്ന മഴയത്തും എത്തിയ എല്ലാ ശാഖ അംഗങ്ങൾക്കും ദേവി മോഹൻ കൃതജ്ഞത രേഖപ്പെടുത്തി.

0

ശാഖയുടെ 427മത് ഭരണ സമിതിയോഗം 05.11.2022 ശനിയാഴ്ച 7 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ഡിസംബർ 11ന്റെ വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളെ പറ്റി കലാവിഭാഗം മെമ്പർ ശ്രീ രവി പിഷാരോടി യോഗത്തെ വിശദമായി ധരിപ്പിച്ചു. യോഗം ഇക്കാര്യത്തിൽ വിശദ ചർച്ചകൾക്ക് ശേഷം അടുത്ത യോഗത്തിൽ പരിപാടിയുടെ മതിപ്പ് ചിലവ് അവതരിപ്പിക്കുവാൻ അഭ്യർത്ഥിച്ചു. ഈ വർഷത്തെ സവിശേഷ പരിപാടിയായ കഥകളിയുടെ മുന്നൊരുക്കങ്ങൾ പൂർണ്ണ തോതിൽ നടന്നതായും യോഗത്തെ അറിയിച്ചു. പ്രത്യേക ക്ഷണിതാക്കളായി എത്തുവാൻ കേന്ദ്ര ഭാരവാഹികളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.

ശാഖയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട തിയതി 11-11-22 വരെ നീട്ടുവാൻ തീരുമാനിച്ചു.

കേന്ദ്ര കലോത്സവം സർഗ്ഗോത്സവം 22ൽ ഗ്രൂപ്പ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്തു. കഴിയുന്നത്ര അംഗങ്ങൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കണമെന്നഭ്യർത്ഥിച്ചു.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+


ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം താംബരത്തുള്ള ശ്രീ എൻ . സുന്ദരേശന്റെ വസതിയിൽ വെച്ച് ഞായറാഴ്ച (30 Oct 22) വൈകിട്ട് മൂന്നു മണിക്കു കൂടി.

മുൻ യോഗത്തിൽ തീരുമാനിച്ച പ്രകാരം ശാഖയിലെ മുതിർന്ന അംഗങ്ങളെ അവരുടെ ഭവനങ്ങളിൽ പോയി ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാസത്തെ യോഗം ശ്രീ സുന്ദരേശന്റെ വസതിയിൽ നടത്തിയത്. അദ്ദേഹം ചെന്നൈ ശാഖയുടെ മുൻകാല സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തി.

സമാജം അംഗങ്ങളുടെ നാരായണീയ പാരായണത്തോടു കൂടി യോഗം ആരംഭിച്ചു. തുടർന്ന് ശ്രീ സുന്ദരേശനും പത്നിക്കും ശാഖയുടെ വകയായി ഒരു സ്നേഹോപഹാരം, ശ്രീ സുകുമാരനും പത്നിയും ചേർന്ന് നൽകി.

മുൻകാലങ്ങളിൽ ശ്രീ സുന്ദരേശൻ സമാജത്തിനു വേണ്ടി ചെയ്ത നിസ്വാർത്ഥ സേവനങ്ങളെ സ്മരിച്ചുകൊണ്ട് ശ്രീ എ പി നാരായണൻ സംസാരിച്ചു.

നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ചെന്നൈ ശാഖയിലെ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടി ഒരു മത്സരം എന്ന ആശയം സെക്രട്ടറി അവതരിപ്പിക്കുകയും അത് എല്ലാ അംഗങ്ങളും അംഗീകരിച്ച് നടപ്പാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. സമ്മാനദാനം ഡിസംബർ മാസത്തെ ശാഖാ യോഗത്തിൽ വെച്ച് നൽകാമെന്നും തീരുമാനിച്ചു.

ശ്രീ ടി പി സുകുമാരൻ എല്ലാവർക്കും നന്ദി അറിയിച്ചതോടെ യോഗം പര്യവസാനിച്ചു.

2+

ആലത്തൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

ആലത്തൂർ ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 22-10-22 ശനിയാഴ്ച കുത്തനൂർ ശ്രീമതി ഓമന രാഘവന്റെ വസതിയിൽ ചേർന്നു. ശ്രീമതി ഓമന രാഘവന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും, പ്രത്യേകിച്ച് പ്രായാധിക്യം മറന്ന് എത്തി ചേർന്ന ശ്രീദേവി പിഷാരസ്യാരെ(വേശേടത്തി)യും സന്തോഷ പൂർവ്വം സ്വാഗതം ചെയ്തു. സുമ ജ്യോതിഷ്, സുനന്ദ ആനന്ദ്, സൗദാമിനി പിഷാരസ്യാർ എന്നിവർ ചേർന്ന് മധുരമായി നാരായണീയം (അവതാരം) പാരായണം ചെയ്തു. സെക്രട്ടറി ശ്രീ ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 15-ഓളം മെമ്പർമാർ യോഗത്തിൽ എത്തിയതിനും പ്രത്യേകമായി വേശേടത്തി വന്നതിലും വളരെയധികം സന്തുഷ്ടി പ്രകടിപ്പിച്ചു. ശാഖാ പ്രവർത്തനകൾ ഊർജ്ജിതമാക്കുവാനും കഴിയുന്നത്ര മെമ്പർമാർ യോഗങ്ങളിൽ എത്തി ചേരണമെന്നും ആഹ്വാനം ചെയ്തു. പല…

"ആലത്തൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം"

ഗുരുവായൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസത്തെ Exe. കമ്മിറ്റി യോഗം 16-10-22 നു നാലു മണിക്ക് ഗുരുവായൂർ സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് നടന്നു. കൃത്യം 4 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം എല്ലാവരും ചേർന്ന് മൗന പ്രാർത്ഥന നടത്തി യോഗത്തിന് തുടക്കം കുറിച്ചു. അടുത്തിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. ഉയർന്നു വരുന്ന കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രതിഭകളെ അഭിനന്ദിച്ചു, അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ ഡിസംബറിൽ നടക്കുന്ന സർഗ്ഗോത്സവം 22 ൽ താല്പര്യമുള്ള കലാപ്രതിഭകൾ നേരിട്ട് സമീപിച്ചെങ്കിലും ഇതുവരെയും ആരും മുന്നോട്ട് വന്നിട്ടില്ലെന്നറിയിച്ചു. ഇക്കാര്യത്തിൽ ഒന്ന് കൂടി പര്യാലോചിച്ച് ഉടൻ ഒരു തീരുമാനം എടുക്കുവാൻ അഭ്യർത്ഥിച്ചു. സമാജത്തിൽ അംഗങ്ങളായവരുടെയും അല്ലാത്തവരുടെയും…

"ഗുരുവായൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം"

യു. എ. ഇ. ശാഖ 2022 ഒക്ടോബർ മാസ യോഗം

യു. എ. ഇ. പിഷാരോടി സമാജം ഒക്ടോബർ മാസത്തെ യോഗം ശ്രീ ശ്രീക്കുട്ടന്റെ വസതിയിൽ വച്ച് 23-10-2022 ഞായറാഴ്ച 4 മണിക്ക് ചേർന്നു. കുമാരി അനുഷ്ക രമേഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡണ്ടിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം വളരെ കുറവായതു കൊണ്ടും പുതിയ ആളുകൾക്ക് മുന്നോട്ടു വരാനുള്ള വിമുഖത കൊണ്ടും വാർഷിക ആഘോഷം നടത്തുന്നതിൽ പരിമിതികൾ ഉണ്ടെന്നും, പകരം ഒരു പിക്നിക് പ്ലാൻ ചെയ്യുന്ന കാര്യം യോഗം കൂടിയാലോചിച്ചു. പ്രസിഡണ്ടിന്റെ അഭാവത്തിൽ ഒരു തീരുമാനം പിന്നീടേക്ക് മാറ്റി വെച്ചു. നാട്ടിൽ…

"യു. എ. ഇ. ശാഖ 2022 ഒക്ടോബർ മാസ യോഗം"

പാലക്കാട് ശാഖയ 2022 ഒക്ടോബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 23-10-22ന് ശ്രീ എ പി സതീഷ് കുമാറിന്റെ ഭവനമായ ശ്രീകൗസ്തുഭത്തിൽ വച്ച് നടന്നു. ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എപി സതീഷ് കുമാർ ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി ഓമന മോഹനൻ പുരാണ പാരായണം നടത്തി. അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ, വാർഷികം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു. എല്ലാ സഹകരണങ്ങളും ചെയ്തു പരിപാടി നല്ല രീതിയിൽ നടത്തുവാൻ സഹായിച്ചതിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ വി പി മുകുന്ദൻ എല്ലാവർക്കും ദീപാവലി ആശംസകൾ അർപ്പിച്ച് വാർഷികം…

"പാലക്കാട് ശാഖയ 2022 ഒക്ടോബർ മാസ യോഗം"