ആലത്തൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

ആലത്തൂർ ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 22-10-22 ശനിയാഴ്ച കുത്തനൂർ ശ്രീമതി ഓമന രാഘവന്റെ വസതിയിൽ ചേർന്നു. ശ്രീമതി ഓമന രാഘവന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും, പ്രത്യേകിച്ച് പ്രായാധിക്യം മറന്ന് എത്തി ചേർന്ന ശ്രീദേവി പിഷാരസ്യാരെ(വേശേടത്തി)യും സന്തോഷ പൂർവ്വം സ്വാഗതം ചെയ്തു. സുമ ജ്യോതിഷ്, സുനന്ദ ആനന്ദ്, സൗദാമിനി പിഷാരസ്യാർ എന്നിവർ ചേർന്ന് മധുരമായി നാരായണീയം (അവതാരം) പാരായണം ചെയ്തു.

സെക്രട്ടറി ശ്രീ ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 15-ഓളം മെമ്പർമാർ യോഗത്തിൽ എത്തിയതിനും പ്രത്യേകമായി വേശേടത്തി വന്നതിലും വളരെയധികം സന്തുഷ്ടി പ്രകടിപ്പിച്ചു. ശാഖാ പ്രവർത്തനകൾ ഊർജ്ജിതമാക്കുവാനും കഴിയുന്നത്ര മെമ്പർമാർ യോഗങ്ങളിൽ എത്തി ചേരണമെന്നും ആഹ്വാനം ചെയ്തു. പല മേഖലകളിലായി അവാർഡുകളും മറ്റു പുരസ്കാരങ്ങളും കൈപ്പറ്റിയ ശാഖയിലെ പ്രതിഭകളെ യോഗം അനുമോദിച്ചു.

കോവിഡ് കാലത്ത് കുത്തനൂർ പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഗൃഹങ്ങളിലൊക്കെ പോയി രോഗികൾക്ക് വേണ്ട സേവനങ്ങൾ ചെയ്ത ശ്രീമതി ഓമന രാഘവനെ യോഗം പ്രത്യേഗം അനുമോദിച്ചു. പഞ്ചായത്തിന്റെ വകയായി ലഭിച്ച ട്രോഫികളും അവർ മെമ്പർമാർക്ക് കാണിച്ചു കൊടുത്തു.

എല്ലാ മാസവും ഏതെങ്കിലും ഒരു അവധി ദിവസം കണക്കിലെടുത്ത് മെമ്പർമാരുടെ സൗകര്യാർത്ഥം ഒരു online meeting കൂട്ടണം എന്ന സുമ ജ്യോതിഷിന്റെ അഭിപ്രായത്തോട് എല്ലാ അംഗങ്ങളും അനുകൂലിച്ചു. തുടർന്ന് സൗദാമിനി പിഷാരസ്യാർ രണ്ട് കീർത്തനകൾ വളരെ നന്നായി ആലപിച്ചു. തുടർന്ന് അന്താക്ഷരിയും നടത്തി.

ചർച്ചയിൽ ശാഖാ പ്രവർത്തനങ്ങളെ പറ്റിയും One day Tour സംഘടിപ്പിക്കുന്ന കാര്യവും സർഗ്ഗോത്സവം പരിപാടിയെ കുറിച്ചും ഒക്കെ സംസാരിച്ചു. വിപുലമായ ചായ സൽക്കാരത്തോടെയും സുനന്ദ ആനന്ദിന്റെ നന്ദി പ്രകടനത്തോടെയും യോഗം 4 മണിയോടെ പിരിഞ്ഞു.

1+

Leave a Reply

Your email address will not be published. Required fields are marked *