കോട്ടയം ശാഖ 2023 ഏപ്രിൽ-മെയ് മാസ യോഗങ്ങൾ

ഏപ്രിൽ

ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 16-04-23 നു ഓണംതുരുത്ത് ഋഷികേഷ പിഷാരടിയുടെ ഭവനമായ തടത്തിൽ പിഷാരത്ത് വെച്ചു കൂടി. അതിഥിയുടെയും സരസ്വതി പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 23-04-23 നു നടക്കുന്ന കേന്ദ്ര പ്രതിനിധി സഭയെ കുറിച്ചു വിശദ വിവരങ്ങൾ നൽകി. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി.

ഭവന സന്ദർശന പരിപാടി ജൂൺ മാസം മുതൽ തുടങ്ങുവാൻ തീരുമാനിച്ചു. ഇതോടൊപ്പം ശാഖ അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ ശേഖരിച്ചു ശാഖ ഡയറക്‌ടറി ഉണ്ടാക്കുവാനും തീരുമാനമായി.

ഭവന സന്ദർശനം നടത്താതെ തന്നെ മൂന്നു വർഷത്തെ വരിസംഖ്യയുടെ 60% കുടിശ്ശിക പിരിച്ചെടുക്കുവാൻ കഴിഞ്ഞതിൽ യോഗം സന്തോഷം പ്രകടിപ്പിക്കുകയും അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്രത്തിലേക്ക് നല്കുവാനുള്ള അംഗത്വ വരിസംഖ്യ, തുളസീദള വരിസംഖ്യ, ശാഖയുടെ കേന്ദ്ര വിഹിതം, PE&WS അംഗത്വ വരിസംഖ്യ ഉൾപ്പെടെ 2023 മാർച്ച് വരെയുള്ള തുക കുടിശ്ശിക ഒട്ടുമില്ലാതെ അടച്ചു തീർത്ത ശാഖകളിൽ ഒരു ശാഖയാകുവാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോട്ടയം ശാഖക്കു സാധിച്ചു. ഇതിനായി കൂട്ടായി പ്രവർത്തിച്ചു എല്ലാ സഹകരണങ്ങളും നൽകിയ ശാഖ അംഗങ്ങൾ ഓരോരുത്തർക്കും ഭരണ സമിതി നന്ദി രേഖപ്പെടുത്തി.

മേയ് 28 നു നടക്കുന്ന ഉല്ലാസ യാത്രയിൽ പങ്കെടുക്കുവാൻ 23 അംഗങ്ങൾ ഇതു വരെ പേരു നൽകിയതായി സെക്രട്ടറി അറിയിച്ചു. ഇനിയും കൂടുതൽ അംഗങ്ങൾ പങ്കെടുക്കണമെന്ന് അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. 32 പേർ യാത്ര ചെയ്യുവാൻ സൗകര്യമുള്ള Traveller ഇതിനായി ബുക്ക് ചെയ്തു. യാത്ര കൂലിയും entry ticket ഉം ഉൾപ്പെടെ പിക്നിക്കിൽ പങ്കെടുക്കുന്ന ഓരോരുത്തരും 1000 രൂപ നൽകേണ്ടതാണ് എന്ന് നിശ്ചയിച്ചു.

അരവിന്ദ് ഹരിയുടെ കൃതഞ്ജതയോടെ യോഗം അവസാനിച്ചു.

അടുത്ത മാസത്തെ യോഗം 7-05-23 നു ഏറ്റുമാനൂർ അശോകത്ത് പിഷാരത്ത് നാരായണ പിഷാരടിയുടെ ഭവനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.
—-

മെയ്

ശാഖയുടെ മെയ് മാസത്തെ യോഗം 7-05-23നു ഏറ്റുമാനൂർ അശോകത്ത് പിഷാരത്ത് നാരായണ പിഷാരടിയുടെ ഭവനത്തിൽ വെച്ചു കൂടി. കൃഷ്ണ ദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് A.P. അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 21-05-23നു കൊടകരയിൽ നടക്കുന്ന കേന്ദ്ര വാർഷികത്തിന്റെ വിശദ വിവരങ്ങൾ നൽകി. പുതിയ ഭരണ സമിതിയിൽ കേന്ദ്ര പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഏഴു വർഷക്കാലം പ്രസിഡണ്ടായി പ്രവർത്തിച്ച ചന്ദ്രേട്ടന്റെയും ജനറൽ സെക്രട്ടറി K.P.ഹരികൃഷ്ണന്റെയും സ്‌തുത്യർഹമായ പ്രവർത്തനങ്ങൾക്ക് യോഗം ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.

കോട്ടയം ശാഖ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് എന്നും സഹകരണം നൽകിയിട്ടുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ ഊർജ്ജസ്വലതയോടെ സജീവമായി പ്രവർത്തിക്കണമെന്നും അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് അംഗങ്ങൾ അംഗീകരിച്ചു.

മേയ് 28 നു നടത്തുന്ന ശാഖയുടെ ഒരു ദിവസ പിക്നിക്കിനെ കുറിച്ചു വിശദമായ ചർച്ച നടന്നു. 31 അംഗങ്ങൾ ഇതു വരെ പേരു നൽകിയിട്ടുണ്ടെന്നും ഇനിയും പേരുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ സെക്രട്ടറിയെ ബന്ധപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതിയ ബാങ്ക് അക്കൗണ്ട് ഏറ്റുമാനൂർ ധനലക്ഷ്മി ബാങ്കിൽ തുടങ്ങിയ വിവരം പ്രസിഡണ്ട് എല്ലാ അംഗങ്ങളെയും അറിയിച്ചു. നീണ്ടൂർ സഹകരണ ബാങ്കിലെ FD യുടെ കാലാവധി നവംബറിൽ തീരുന്ന മുറയ്ക്ക് അവിടുത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുവാൻ തീരുമാനമായി.

അടുത്ത മാസത്തെ യോഗം 4.6.23 നു മണർക്കാട് ശ്രീമതി ദേവി മോഹന്റെ വസതിയായ കാവ്യശ്രീയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

ജയശ്രീയുടെ കൃതഞ്ജതയോടെ യോഗം അവസാനിച്ചു.

 

0

One thought on “കോട്ടയം ശാഖ 2023 ഏപ്രിൽ-മെയ് മാസ യോഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *