കോങ്ങാട് ശാഖ 2023 മെയ് മാസ യോഗം

ശാഖയുടെ മെയ് മാസത്തെ യോഗം 19-05-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോങ്ങാട് സമാജമന്ദിരത്തിൽ വച്ച് രാവിലെ 10 മണിക്ക് കൂടി.

യോഗത്തിൽ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി ശാന്താ പിഷാരസ്യാർ പ്രാർത്ഥനയും ശ്രീമതിമാർ ഉഷാദേവി – ശാന്ത  പിഷാരസ്യാർ എന്നിവർ ചേർന്ന് പുരാണ പാരായണവും നടത്തി ശ്രീ എംപി ഹരിദാസൻ എല്ലാവർക്കും സമുചിതമായി സ്വാഗതം ആശംസിച്ചു.

അദ്ധ്യക്ഷന്റെ ഉപക്രമ പ്രസംഗത്തിൽ SSLC, പ്ലസ് ടു , ഡിഗ്രി എന്നിവയ്ക്കുള്ള അവാർഡുകൾക്കും വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകളും ജൂലായ് 31നകം ലഭിക്കാൻ തക്കവണ്ണം ശാഖ സെക്രട്ടറിക്ക് ലഭിക്കേണ്ടതാണ് എന്ന് അറിയിച്ചു.

എഴുപതാം പിറന്നാൾ ആഘോഷിച്ച ശ്രീ എം പി ഹരിദാസന് ശ്രീ കെ പി രാമചന്ദ്രൻ പിഷാരടി എല്ലാവിധ ആശംസകളും അറിയിച്ചു.

ശ്രീ ഗോപാല പിഷാരോടിയുടെ സുഭാഷിതം പരിപാടിയും വളരെ ഭംഗിയായി നടന്നു.

ട്രഷറർ ശ്രീ ചന്ദ്രശേഖര പിഷാരോടി അവതരിപ്പിച്ച കണക്കും ശാഖ സെക്രട്ടറിയുടെ റിപ്പോർട്ടും യോഗം അംഗീകരിച്ചു പാസാക്കി.

തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ പ്രവർത്തനവും മെമ്പർഷിപ്പ് പിരിവും സുഖവുമായി നടക്കുന്നതിൽ പ്രസിഡണ്ട് സംതൃപ്തി രേഖപ്പെടുത്തി.

വൈസ് പ്രസിഡണ്ട് ശ്രീ അച്യുതാനന്ദൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

അറിയിപ്പ്

കോങ്ങാട് ശാഖ വർഷം തോറും നൽകിവരുന്ന SSLC, Plus 2, Degree അവാർഡുകൾക്കും വിദ്യാഭ്യാസ ധനസഹായങ്ങൾക്കും ഉള്ള അപേക്ഷകൾ ജൂലൈ 31 നകം ശാഖാ സെക്രട്ടറിക്ക് ലഭിക്കേണ്ടതാണ്.

വിലാസം: കെ പി ഗീത, സെക്രട്ടറി, പിഷാരോടി സമാജം കോങ്ങാട് ശാഖ, രചന, അനുപുരത്ത്, മുണ്ടൂർ പി ഓ, Pin-678592. Ph: 7012948371

സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *