ഇരിങ്ങാലക്കുട ശാഖ 2023 ജൂൺ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗം 18-06=23 ന് 3PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് ശ്രീ രാധാകൃഷ്ണന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കൊടകരയിൽ വെച്ച് നടന്ന കേന്ദ്ര വാർഷികം നല്ല രീതിയിൽ നടന്നതിൽ ആതിഥേയ ശാഖയെയും കേന്ദ്ര ഭാരവാഹികളെയും അഭിനന്ദിച്ചു. പുതിയ ഭാരവാഹികൾക്ക് ശാഖയുടെ ആശംസകൾ നേർന്നു . കേന്ദ്ര വാർഷികത്തിൽ ശാഖയിലെ കുടുതൽ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും , സഹകരണവും ഉണ്ടായതിലും സന്തോഷം രേഖപ്പെടുത്തി.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ കെ.പി. മോഹൻ ദാസിന്റെ അഭാവത്തിൽ സെക്രട്ടറി തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

ശാഖയിൽ നിന്നും 10th & 12th പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ( അനുശ്രീ ഹരികുമാർ, അഭിഷേക് അശോകൻ, ശ്രേയസ്സ് ശ്രീജിത്ത്, (10 th std) & പ്രണവ് പ്രശാന്ത് (12 th std)എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, പാരിതോഷികവും നൽകി ആദരിച്ചു.

28-05-23 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പുതിയ കേന്ദ്ര ഭാര വാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ വിവരങ്ങൾ ശ്രീ രാധാകൃഷ്ണൻ യോഗത്തിൽ പങ്കുവെച്ചു. സെപതംബർ ആദ്യ വാരത്തിൽ ശാഖയിലെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഒരു ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുവാൻ യോഗം സെകട്ടറിയെ ചുമതലപ്പെടുത്തി.

ക്ഷേമനിധി നടത്തി.

യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്കും, സൗകര്യം ചെയ് തന്ന ശ്രീമതി റാണി രാധാകൃഷണൻ കുടുംബത്തിനും ശ്രീകുമാർ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30PMനു മണിക്ക് അവസാനിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

2+

Leave a Reply

Your email address will not be published. Required fields are marked *