കൊടകര ശാഖ വാർഷിക പൊതുയോഗം – 2023

കൊടകര ശാഖയുടെ വാർഷിക പൊതുയോഗം 2023 മെയ്‌ 21 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊടകര GLPS ലെ യശ്ശശരീരനായ എഴുത്തുകാരന്റെ ഓർമ്മയിൽ എം പി നാരായണ പിഷാരോടി നഗറിൽ വച്ചു സമംഗളം നടന്നു.

നാരായണീയ പാരായണത്തോടെ യോഗ നടപടി ആരംഭിച്ചു.

തുടർന്ന് കേന്ദ്ര വാർഷികത്തിന്റെ ഭാഗമായി സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി പതാക ഉയർത്തി.

ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ, ശ്രീ എ രാമചന്ദ്ര പിഷാരോടി, ശ്രീ കെ. പി ഹരികൃഷ്ണൻ, ശ്രീ രാജൻ പിഷാരോടി, ശ്രീമതി ഗീത രാമചന്ദ്രൻ എന്നിവർ ഭദ്രദീപം കൊളുത്തി.

നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം ഭവിത് ഗോപി അടക്കമുള്ളവരുടെ ആത്മശാന്തിക്കായി അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു.

ശ്രീ. സി ബി അശോക് കുമാർ ശാഖ പ്രവർത്തനം വിശദീകരിച്ച് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു.

ശാഖ വാർഷികം ശ്രീ എ രാമചന്ദ്ര പിഷാരോടി ഉദ്ഘാടനം നിർവ്വഹിച്ചു.

വരിഷ്ഠ അംഗം ശ്രീ ടി പി അച്യുതനെ(ഉണ്ണിയേട്ടൻ) ആദരിച്ച് ശാഖയുടെ ഉപഹാരം നൽകി.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച വാർഷിക കണക്കുകളും യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ശ്രീ കെ പി ശശി ഓഡിറ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, മദ്ധ്യമേഖല കോർഡിനേറ്റർ ശ്രീ സി ജി മോഹനൻ, സന്നിഹിതരായിരുന്ന വിവിധ ശാഖാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ചാലക്കുടി എം. എൽ. എ. ശ്രീ സനീഷ് കുമാർ ജോസഫ്, കൊടകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ എന്നിവരുടെ സാനിദ്ധ്യത്തിൽ ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വാർഷികവും വിവിധ ഘടകങ്ങളുടെ വാർഷികങ്ങളും നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.

ആദിഷിൻറെ ഭഗവത്ഗീത പാരായണം, അഭിനന്ദ, സാരംഗി, അങ്കിത എന്നവരുടെ ഗാനങ്ങൾ, ജയശ്രീ രാജന്റെ ഭജൻ, ജയശ്രീ രാജൻ , ബീന ജയൻ, ഗീത രാമചന്ദ്രൻ , ശ്രീലത വിജയൻ, അഞ്ജലി രാമചന്ദ്രൻ, ശ്രീലത നന്ദകുമാർ, വത്സല അരവിന്ദാക്ഷൻ, രമ്യ രാധാകൃഷ്ണൻ എന്നിവരുടെ തിരുവാതിര, അങ്കിത രാജു, അമ്പിളി ശശി, മാധുരി മോഹനൻ, ശാന്ത ഹരിഹരൻ, കുമാരി കൃഷ്ണൻ എന്നിവരുടെ കരോക്കെ ഫ്യൂഷൻ, കാർത്തിക, നവനീത, RLV ഹരിത എന്നവരുടെ ശാസ്ത്രീയ നൃത്തങ്ങൾ എന്നിവക്കൊപ്പം ശ്രീ മുരളി ബാലയുടെ സംവിധാനത്തിൽ രാജൻ സിതാര, മോഹനൻ കെ പി പ്രസന്നൻ ടി പി രാമചന്ദ്രൻ ടി പി , ഉഷ ശ്രീധരൻ, ശാന്ത ഹരിഹരൻ, ബിന്ദു രാമനാഥൻ, രമ്യ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത ഹാസ്യനാടകം എന്നിങ്ങനെ വിവിധ കലാപരിപാടികൾ അരങ്ങേറി. മറ്റു ശാഖ അംഗങ്ങൾ പ്രായ ഭേദമന്യേ ഗാനമാലയുമായി ഒപ്പം നിന്നത് പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.

അംഗസംഖ്യ കുറഞ്ഞെങ്കിലും സംഘാടന മികവും ഏവരുടെയും നിർലോഭമായ സഹകരണവും കൊണ്ട് എല്ലാം മംഗളമായി നടന്നതിൽ ഓരോരുത്തർക്കും സെക്രട്ടറി രാമചന്ദ്രൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പ്രകാശിപ്പിച്ചു.

വൈസ് പ്രസിഡണ്ട് പരിപാടികൾ അവതരിപ്പിച്ച ഏവർക്കും ശാഖയുടെ സ്നേഹോപഹാരം കൈമാറി.

ദേശീയ ഗാനത്തോടെ പൊതുയോഗ പരിപാടികൾക്ക് സമാപനമായി.

NB: അടുത്ത മാസത്തെ യോഗം 18.06.2023 ഞായറാഴ്ച പകൽ 3 മണിക്ക് കോടാലിയിലുള്ള മാങ്കുറ്റിപ്പാടം പിഷാരത്ത് ശ്രീ M P വിജയന്റെ ഭവനമായ ” ശ്രീവത്സ ” ത്തിൽ വച്ചു ചേരുന്നതാണ്.

1+

Leave a Reply

Your email address will not be published. Required fields are marked *