കൊടകര ശാഖ 2022 ഓഗസ്റ്റ് മാസ യോഗം


ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 21-08-22 ഞായറാഴ്ച 3 PMനു മാങ്കുറ്റിപ്പാടം പിഷാരത്ത് ഡോ. എം. പി. രാജന്റെ കോടാലിയിലെ എടാട്ട് ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ രാഗശ്രീയിൽ വച്ച് ചേര്‍ന്നു. ഗൃഹനാഥ ശ്രീമതി ജയശ്രീ രാജന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ നിര്യാതരായ പിഷാരോടി സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ഡോ. എം. പി. രാജൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, യുവജനങ്ങൾക്കായി തൃശ്ശൂർ ശാഖയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന യുവജനോത്സവത്തിന് കൂടുതൽ പേർ പങ്കെടുക്കണമെന്നും അഭിപ്രായപ്പെട്ടു.

ശാഖാ രക്ഷാധികാരി കൂടിയായ ശ്രീ. കെ. പി. ശ്രീധര പിഷാരോടിക്ക് മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ മികച്ച ജാതി കർഷകനുള്ള അവാർഡ് ലഭിച്ചതിനും നവതി ആഘോഷത്തിന്റെ ഭാഗമായും ശാഖ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് ശാഖയുടെ ഉപഹാരം കൈമാറി. സെക്രട്ടറി മെമെന്റോ നൽകി തന്റെ മുൻകാല അദ്ധ്യാപകൻ കൂടിയായ മാഷിന് ആയുരാരോഗ്യ സൗഖ്യവും നേർന്ന് ഓർമ്മകൾ പങ്കു വച്ചു.

അനുമോദനത്തിന് നന്ദി പ്രകടിപ്പിച്ചതോടൊപ്പം കർഷക പ്രവർത്തി, അടിയുറച്ച ദൈവ വിശ്വാസം, മാറ്റം വരുത്തേണ്ട ജീവിത ശൈലി, വയോധികർ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, വയോജനങ്ങളെ പരിപാലിക്കുന്നതിന്റെ പ്രസക്തി എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ച് ശ്രീധരൻ മാഷ് വിശദമായി സംസാരിച്ചു.

2022 ലെ ശാഖ / കേന്ദ്ര വിദ്യാഭ്യാസ അവാർഡ് / ധനസഹായം എന്നിവക്കുള്ള അപേക്ഷകൾ 2022 സെപ്റ്റംബർ 15നകം ശാഖ സെക്രട്ടറിക്ക് ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകുവാൻ തീരുമാനിച്ചു.

ശ്രീ രാജൻ സിതാര, ശ്രീ ഭാസിരാജ് എന്നിവർ ശാഖകളുടെ കൂട്ടായ്മയായി ഡിസംബർ മാസത്തിൽ നടക്കുന്ന സർഗോത്സവം 2022 ന്റെ വിശദീകരണം നൽകി. ഏവരുടെയും കൂട്ടായ്മ ഉറപ്പ് വരുത്തി. ശാഖയിൽ നിന്നുള്ള നേതൃത്വത്തിനായി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമെ അമ്പിളി ശശി, ജയശ്രീ രാജൻ, കുമാരി കൃഷ്ണൻ, കെ. പി. മോഹനൻ, അഭിജിത് അശോക്, ഗീത രാമചന്ദ്രൻ എന്നിവരുൾപ്പെട്ട 6 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

ഗൃഹനാഥൻ കൂടിയായ ഡോ. എം. പി. രാജൻ നടത്തിയ രാമായണം ക്വിസ്, ഏവരും ചേർന്ന ഫോട്ടോ സെഷൻ, ശ്രീമതി ജയശ്രീ രാജന്റെ ഹൃദ്യമായ ഗാനത്തിനൊപ്പം ശ്രീ രാമചന്ദ്രൻ അവതരിപ്പിച്ച നൃത്തം, എന്നിവ ഏറെ ആകർഷകമായിരുന്നു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. വരിസംഖ്യ പിരിവ് ഊർജ്ജിതമാക്കണമെന്നും ഏവരും സഹകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ ശാഖാ അംഗങ്ങളുടെ അഡ്രസ് അടങ്ങിയ ഡയറക്ടറി അപ്ഡേറ്റ് ചെയ്യുന്നതിന് വൈസ് പ്രസിഡണ്ട് നിർദ്ദേശം വച്ചു. ലിസ്റ്റ് തയ്യാറാണെന്നും ചെറിയ അപ്ഡേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നും യോഗം വിലയിരുത്തി. നിലവിലെ ലിസ്റ്റ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി.

രണ്ട് ഡിവിഷൻ ആയുള്ള ക്ഷേമനിധികളുടെ പ്രത്യേക ചുമതല ശ്രീ. കെ. പി. കൃഷ്ണൻ (A), ശ്രീ. ടി. ആർ. ജയൻ (B) എന്നിവർക്ക് നൽകി തീരുമാനിച്ചു. രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

മാറ്റിവച്ച വിനോദയാത്ര KSRTC Special വണ്ടി യാത്രയിലൂടെ സംഘടിപ്പിക്കാനാകുന്ന സാധ്യത പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2022 സെപ്റ്റംബർ മാസത്തെ യോഗം 18.09.2022 ഞായറാഴ്ച 3 മണിക്ക് കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന് സമീപമുള്ള കാരൂർ പിഷാരത്ത് ശ്രീ. കെ. പി. അച്യുതന്റെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ. കെ. പി. മോഹനൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. യോഗം 5.30 ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *